വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞത് നാല് തവണ; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞത് നാല് തവണ; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

വിമാനം നിലത്തിറക്കുമ്പോള്‍ പിന്‍ഭാഗം റണ്‍വേയില്‍ ഉരയുന്ന സംഭവം ആവര്‍ത്തിച്ചതിനാലാണ് പിഴ ചുമത്തിയത്

മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 30 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനം നിലത്തിറക്കുമ്പോള്‍ പിന്‍ഭാഗം റണ്‍വേയില്‍ ഉരയുന്ന സംഭവം ആവര്‍ത്തിച്ചതിനാലാണ് പിഴ ചുമത്തിയത്.

ആറ് മാസത്തിനിടെ നാല് തവണയാണ് ഇത്തരത്തില്‍ വീഴ്ചയുണ്ടായത്. ഇന്‍ഡിഗോ എയര്‍ലൈനിന്റെ ഇടയ്ക്കിടെയുള്ള ടെയില്‍ സ്ടട്രൈക്കിനെക്കുറിച്ച് ആദ്യമേ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ പ്രത്യേക ഓഡിറ്റ് നടത്തിയതിന് ശേഷമാണ് പിഴ ചുമത്തിയത്.

A321 എന്ന വിമാനമാണ് ഇത്തരത്തിലുള്ള പിഴവുകള്‍ തുടര്‍ച്ചയായി വരുത്തിയത്. പ്രത്യേക പരിശോധനയില്‍ വിമാനത്തിന്റെ ഓപ്പറേഷന്‍സ്, ട്രെയിനിങ്, എഞ്ചിനീയറിങ്, ഫ്‌ളൈറ്റ് ഡാറ്റാ മോണിറ്ററിങ് എന്നിവയെപ്പറ്റിയും അവലോകനം നടന്നു. ഈ പരിശോധനയില്‍ ചില പോരായ്മകള്‍ കണ്ടെത്തുകയും ചെയ്തു.

ഡിജിസിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി അവരുടെ രേഖകളിലും നടപടിക്രമങ്ങളിലും മാറ്റങ്ങള്‍ വരുത്താനും നിര്‍ദേശിച്ചു

പരിശോധനയ്ക്ക് ശേഷം ഏവിയേഷന്‍ റെഗുലേറ്റര്‍, ഇന്‍ഡിഗോയ്ക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. നിശ്ചിത സമയത്തിനുള്ളില്‍ മറുപടി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനോടൊപ്പം തന്നെ 30 ലക്ഷം രൂപ പിഴയും ചുമത്തി. കൂടാതെ ഡിജിസിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി രേഖകളിലും നടപടിക്രമങ്ങളിലും മാറ്റങ്ങള്‍ വരുത്താനും നിര്‍ദേശിച്ചു.

വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞത് നാല് തവണ; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ
അഗ്നിബാധയെത്തുടർന്ന് ഇൻഡി​ഗോ ഡൽഹി - ബാംഗ്ലൂർ വിമാനം തിരിച്ചിറക്കി

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തിരുച്ചിറപ്പള്ളിയില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ഇന്തോനേഷ്യയില്‍ അടിയന്തരമായി ഇറക്കിയിരുന്നു

ഇതിന് മുന്‍പ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ ടെയില്‍ സ്‌ട്രൈക്ക് സംഭവിച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ ക്യാപ്റ്റന്റെയും സഹ പൈലറ്റിന്റെയും ലൈസന്‍സ് ഡിഡിസിഐ റദ്ദാക്കിയിരുന്നു. ജൂണ്‍ 15 ന് ബെംഗുളൂരുവില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന 6E6595 എന്ന വിമാനത്തിനാണ് ലാന്‍ഡിങ്ങിനിടെ 'ടെയില്‍ സ്‌ട്രൈക്ക്' സംഭവിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തിരുച്ചിറപ്പള്ളിയില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ഇന്തോനേഷ്യയില്‍ അടിയന്തരമായി ഇറക്കിയിരുന്നു. വിമാനത്തിനുള്ളില്‍ കത്തുന്ന മണം അനുഭവപ്പെട്ടതോടെയാണ് അന്ന് വിമാനം അടിയന്തരമായി ഇറക്കിയത്.

logo
The Fourth
www.thefourthnews.in