ഗുസ്തി താരങ്ങള്‍ പ്രതിഷേധത്തിനിടെ
ഗുസ്തി താരങ്ങള്‍ പ്രതിഷേധത്തിനിടെ

ബ്രിജ് ഭൂഷൻ മാറി നിൽക്കും; സമരം അവസാനിപ്പിച്ച് ഗുസ്തിതാരങ്ങൾ

പീഡനാരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏഴംഗ സമിതിക്ക് രൂപം നല്‍കി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനും പരിശീലകര്‍ക്കുമെതിരെ പീഡനാരോപണം ഉന്നയിച്ച് ജന്തർമന്തറിൽ ഗുസ്തി താരങ്ങള്‍ നടത്തി വന്ന പ്രതിഷേധം അവസാനിപ്പിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായുള്ള രണ്ടാം വട്ട ചര്‍ച്ചയ്ക്ക് ശേഷമാണ് മൂന്ന് ദിവസം നീണ്ടുനിന്ന പ്രതിഷേധം താരങ്ങള്‍ അവസാനിപ്പിച്ചത്. ബ്രിജ് ഭൂഷനും പരിശീലര്‍ക്കുമെതിരായ പീഡനാരോപണം അന്വേഷിച്ച് നാലാഴ്ചയ്ക്കുള്ളില്‍ നടപടിയെടുക്കുമെന്നും അന്വേഷണം കഴിയും വരെ ബ്രിജ് ഭൂഷനെ മാറ്റിനിര്‍ത്തുമെന്നും മന്ത്രി അനുരാഗ് താക്കൂര്‍ പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കി. വിനേഷ് ഫോഗാട്ട്, ബജറംഗ് പൂനിയ, സാക്ഷി മാലിക്, രവി ദാഹിയ, ദീപക് പൂനിയ എന്നിവരുള്‍പ്പെടുന്ന പ്രതിഷേധക്കാരുമായാണ് കായിക മന്ത്രി ചര്‍ച്ച നടത്തിയത്.

അന്വേഷണം കഴിയുംവരെ ബ്രിജ് ഭൂഷനെ മാറ്റിനിര്‍ത്തുമെന്നും മന്ത്രി

ഗുസ്തി താരങ്ങള്‍ പ്രതിഷേധത്തിനിടെ
ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ പീഡനാരോപണം; അന്വേഷണത്തിന് ഏഴംഗ സമിതി

അതേസമയം പീഡനാരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏഴംഗ സമിതിക്ക് രൂപം നല്‍കി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. കഴിഞ്ഞ ദിവസം നടന്ന ഐഒഎയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തിലാണ് എം സി മേരികോമും യോഗേശ്വര്‍ ദത്തും ഉള്‍പ്പെടെയുള്ള ഏഴംഗ കമ്മിറ്റിയെ തീരുമാനിച്ചത്. അമ്പെയ്ത്ത് താരം ഡോല ബാനര്‍ജി, ഭാരോദ്വഹന ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് സഹദേവ് യാദവ് എന്നിവരും അന്വേഷണ സമിതിയിലുണ്ട്. അഭിനവ് ബിന്ദ്ര, യോഗേശ്വര്‍, ഐഒഎ പ്രസിഡന്റ് പി ടി ഉഷ, ജോയിന്റ് സെക്രട്ടറി കല്യാണ്‍ ചൗബേ എന്നിവര്‍ പങ്കെടുത്ത ഐഒഎയുടെ അടിയന്തര എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ലൈംഗിക ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കും.

കഴിഞ്ഞ ദിവസമാണ് കായികലോകത്തെ ഞെട്ടിച്ചുകൊണ്ട് ഗുസ്തി താരം വിനേഷ് ഫോഗാട്ടിന്റെ വെളിപ്പെടുത്തലുണ്ടായത്. ഇന്ത്യന്‍ ക്യാമ്പിലുള്ള വനിതാ ഗുസ്തി താരങ്ങളെ ബിജെപി എം പി കൂടിയായ ബ്രിജ് ഭൂഷനും പരിശീലകരും വര്‍ഷങ്ങളായി ലൈംഗികമായി ഉപദ്രവിച്ചുവെന്നും ഇതിന് ഇന്ത്യന്‍ റെസ്ലിങ് ഫെഡറേഷന്‍ കൂട്ടു നിന്നുവെന്നുമായിരുന്നു പ്രധാന ആരോപണം. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ട താരങ്ങള്‍ക്ക് ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷന്റെ ഭാഗത്ത് നിന്ന് വധഭീഷണി നേരിട്ടുവെന്നും താരങ്ങള്‍ ആരോപിച്ചിരുന്നു. പിന്നാലെയാണ് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജറംഗ് പുനിയ, അന്‍ഷു മാലിക എന്നിവരുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധം ആരംഭിച്ചത്.

ബ്രിജ് ഭൂഷന്റെ രാജി, ഫെഡറേഷൻ ആകെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളാണ് താരങ്ങൾ മുന്നോട്ടുവെച്ചത്.

ഗുസ്തി താരങ്ങള്‍ പ്രതിഷേധത്തിനിടെ
കായിക മന്ത്രാലയവുമായുള്ള താരങ്ങളുടെ ചര്‍ച്ച പരാജയം; ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് രാജിവെച്ചേക്കും
logo
The Fourth
www.thefourthnews.in