അസമയത്ത് എത്തിയ സംഘത്തിന് മദ്യം നൽകിയില്ല; റാഞ്ചിയിലെ ബാറിൽ ഡിജെയെ വെടിവച്ച് കൊന്നു

അസമയത്ത് എത്തിയ സംഘത്തിന് മദ്യം നൽകിയില്ല; റാഞ്ചിയിലെ ബാറിൽ ഡിജെയെ വെടിവച്ച് കൊന്നു

ദൃശ്യങ്ങളിൽ കൊലപാതകി തന്റെ ടി ഷർട്ട് ഉപയോഗിച്ച് മുഖം മറച്ചതായി കാണാം

മദ്യമാവശ്യപ്പെട്ടിട്ടു നൽകാത്തതിന് ഝാര്‍ഖണ്ഡിലെ ബാറിൽ ഡിജെയെ വെടിവച്ചുകൊന്നു. റാഞ്ചിയിലെ ബാറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വലിയ റൈഫിളുമായി അക്രമി എത്തുന്നതും വളരെ അടുത്തുനിന്ന് ഡിജെയുടെ നെഞ്ചിൽ വെടിവെയ്ക്കുന്നതും ബാറിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഷോർട്സ് മാത്രം ധരിച്ച്, ടി ഷർട്ട് ഉപയോഗിച്ച് മുഖം മറച്ച് അക്രമി തോക്കുമായി ഡിജെയെ സമീപിക്കുന്നതു ദൃശ്യങ്ങളിൽ കാണാം.

കൊലപാതകിയോടൊപ്പം നാലുപേരുമുണ്ട്. പുലർച്ചെ ഒരു മണിയോടെ ബാറിലെത്തിയ സംഘം മദ്യം ആവശ്യപ്പെടുകയായിരുന്നു. ബാറിന്റെ പ്രവർത്തന സമയമല്ലെന്ന് തൊഴിലാളികൾ അറിയിച്ചതോടെ വാക്കുതർക്കമുണ്ടാവുകയി. തർക്കം മൂര്‍ച്ഛിച്ചതോടെ അക്രമി കൈയിലുണ്ടായിരുന്നു തോക്കെടുത്ത്‌ ബാറിലെ ഡിജെയുടെ നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു.

അസമയത്ത് എത്തിയ സംഘത്തിന് മദ്യം നൽകിയില്ല; റാഞ്ചിയിലെ ബാറിൽ ഡിജെയെ വെടിവച്ച് കൊന്നു
പൂനെ പോര്‍ഷെ അപകടം: മദ്യപിച്ച പതിനേഴുകാരന്റെ രക്തം മാറ്റി മദ്യപിക്കാത്തയാളുടെ രക്തം വച്ചു, ഡോക്ടര്‍മാര്‍ അറസ്റ്റില്‍

വെടിയേറ്റശേഷം ബാറിനുള്ളിൽ ഒന്നു രണ്ടു ചുവട് നടന്നശേഷമാണ് ഡിജെ നിലത്തുവീണത്. ഉടനെ, അടുത്തുള്ള ആശുപത്രി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അസമയത്ത് എത്തിയ സംഘത്തിന് മദ്യം നൽകിയില്ല; റാഞ്ചിയിലെ ബാറിൽ ഡിജെയെ വെടിവച്ച് കൊന്നു
40 വയസ്സിനു താഴെയുള്ളവരില്‍ അര്‍ബുദം കൂടുന്നു; കൂടുതലും പുരുഷന്മാരെന്ന് പഠനം

വെടിയുതിർത്ത ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു. റാഞ്ചി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അടുത്ത ദിവസം ബാർ സന്ദർശിച്ച് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു. ബാർ തൊഴിലാളികളെ മൊഴിയെടുത്തശേഷം കൊലപാതകസംഘത്തെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണു പോലീസ്.

logo
The Fourth
www.thefourthnews.in