ഇയര്‍ ഫോണ്‍ മുതല്‍ നട്ടും ബോള്‍ട്ടും വരെ;  യുവാവിന്റെ വയറില്‍ നിന്ന് ശസ്ത്രക്രിയ ചെയ്ത് നീക്കിയത്

ഇയര്‍ ഫോണ്‍ മുതല്‍ നട്ടും ബോള്‍ട്ടും വരെ; യുവാവിന്റെ വയറില്‍ നിന്ന് ശസ്ത്രക്രിയ ചെയ്ത് നീക്കിയത്

മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇയര്‍ഫോണുകള്‍, ബോള്‍ട്ടുകള്‍ തുടങ്ങിയ സാധനങ്ങൾ പുറത്തെടുത്തത്

വയറുവേദനയ്ക്ക് ചികിത്സ നേടിയ യുവാവിന്റെ വയറില്‍ നട്ടും, ബോള്‍ട്ടുകളും മുതല്‍ ഇയര്‍ഫോണ്‍ വരെയുള്ള സാധനങ്ങള്‍. പഞ്ചാബിലെ മോഗ സ്വദേശിയായ 40 വയസുകാരന്റെ വയറിലായിരുന്നു അസാധാരണമായ വസ്തുക്കള്‍ കണ്ടെത്തിയത്. ഇയര്‍ഫോണുകള്‍, ബോള്‍ട്ടുകള്‍, നട്ടുകള്‍, വാഷേര്‍സ്, ലോക്ക്, കീ തുടങ്ങിയ സാധനങ്ങളാണ് മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന വയറ് വേദന അധികരിച്ചതോടെയാണ് യുവാവ് ചികിത്സതേടിയത്. വയറുവേദന, പനി, ഛര്‍ദ്ദി തുടങ്ങിയ അസ്വസ്ഥതകളുമായാണ് ഇയാള്‍ മോഗാസ് മെഡിസിറ്റിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് നടത്തിയ എക്‌സറേയില്‍ വയറ്റില്‍ നിരവധി സാധനങ്ങള്‍ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു.

ഇയര്‍ ഫോണ്‍ മുതല്‍ നട്ടും ബോള്‍ട്ടും വരെ;  യുവാവിന്റെ വയറില്‍ നിന്ന് ശസ്ത്രക്രിയ ചെയ്ത് നീക്കിയത്
ഗ്രോ വാസുവിന് ഐക്യദാര്‍ഢ്യം; ഉമേഷ് വള്ളിക്കുന്നിന് വീണ്ടും പോലീസിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

തന്റെ കരിയറില്‍ ആദ്യമായാണ് ഇതുപോലൊരു സാഹചര്യം എന്നായിരുന്നു ശസ്ത്രക്രിയ വിജകരമായി പൂര്‍ത്തീകരിച്ച മെഡിസിറ്റി ഡയറക്ടര്‍ അജ്മര്‍ കല്‍റയുടെ പ്രതികരണം. കുറേ നാളുകളായി ഈ സാധനങ്ങള്‍ വയറ്റില്‍ കിടന്നത് കൊണ്ടുതന്നെ രോഗിയുടെ ആരോഗ്യനില തൃപ്തിരകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടര ദിവസമായി രോഗിക്ക് കടുത്ത വയറുവേദനയായിരുന്നുവെന്നും, ഇയാള്‍ കുറച്ച് മാത്രം പ്രകടിപ്പിച്ചതിനാല്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. എന്നാല്‍ ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ വന്നതിന് ശേഷം ഡോക്ടടര്‍മാരെ സമീപിക്കുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. എങ്ങനെയാണ് ഈ സാധനങ്ങള്‍ വയറ്റിലെത്തിയതെന്ന് അറിയില്ലെന്നും മകന്‍ മാനസികമായി തളര്‍ന്നിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in