പിസയ്ക്ക് മുകളില്‍ ടോയ്ലറ്റ് ബ്രഷും മോപ്പും: ഡോമിനോസിനെതിരെ പ്രതിഷേധം

പിസയ്ക്ക് മുകളില്‍ ടോയ്ലറ്റ് ബ്രഷും മോപ്പും: ഡോമിനോസിനെതിരെ പ്രതിഷേധം

ദൃശ്യങ്ങള്‍ വൈറലായതോടെ വിശദീകരണവുമായി പിസാ കമ്പനി

ഡോമിനോസ് പിസ ഔട്ട്ലെറ്റിലെ അടുക്കളയില്‍ നിന്നുള്ള വൃത്തിഹീനമായ ദൃശ്യങ്ങളില്‍ അന്വേഷണവുമായി കമ്പനി. തയ്യാറാക്കി വെച്ച മാവിന് മുകളില്‍ ടോയ്‌ലെറ്റ് ബ്രഷും മോപ്പും തൂങ്ങി കിടക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ഡോമിനോസിന്റെ ബംഗളൂരുവിലുള്ള ഒരു ഔട്ട്ലെറ്റിലെ 'ലൈവ് കിച്ചൻ' ദൃശ്യങ്ങളാണ് സഹില്‍ കർണ്ണാനി എന്നയാൾ ട്വിറ്ററിൽ പങ്കുവെച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ ഔട്ട് ലെറ്റ് അടച്ചു പൂട്ടണമെന്ന ആവശ്യവുമായി ഉപഭോക്താക്കൾ രംഗത്തെത്തി.

പ്രതിഷേധം ശക്തമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡോമിനോസ് പ്രതികരിച്ചു. ഗുണനിലവാരം ഉറപ്പു വരുത്തുന്നതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഡോമിനോസ് വിശദീകരിച്ചു

logo
The Fourth
www.thefourthnews.in