'നക്സൽ രചനകൾ വായിക്കുന്നത് യുഎപിഎ ചുമത്താനുള്ള കാരണമല്ല'; ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവിൽ ഹൈക്കോടതി

'നക്സൽ രചനകൾ വായിക്കുന്നത് യുഎപിഎ ചുമത്താനുള്ള കാരണമല്ല'; ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവിൽ ഹൈക്കോടതി

2014 ലാണ് ജി എൻ സായിബാബയെ മാവോയിസ്റ്റ് കേസിൽ അറസ്റ്റ് ചെയ്യുന്നത്

ോടതജി എൻ സായിബാബ എന്ന ഡൽഹി സർവകലാശാല മുൻ പ്രൊഫസറെ മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള കേസിൽ പത്ത് വർഷത്തിനുശേഷം കുറ്റവിമുക്തനാക്കിയിരിക്കുകയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്‌പുർ ബെഞ്ച്. തെളിവുകളുടെ അഭാവം, യു എ പി എ ചുമത്തിയതിലുള്ള ക്രമക്കേട് എന്നിങ്ങനെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ വിട്ടയച്ചിരിക്കുന്നത്.

2014 ലാണ് ജി എൻ സായിബാബയെ അറസ്റ്റ് ചെയ്യുന്നത്. സായിബാബയും മറ്റ് അഞ്ചുപേരും നിരോധിത സംഘടനയായ സി പി ഐ മാവോയിസ്റ്റ് പ്രവർത്തകരാണെന്നായിരുന്നു പ്രധാന കുറ്റം. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സർക്കാർ ആറുപേർക്കുമെതിരെ യു എ പി എയുടെ വിവിധ വകുപ്പുകൾ ചുമത്തുന്നതും 2017ൽ വിചാരണക്കോടതി ശിക്ഷ വിധിക്കുന്നതും. ആറുപേരെ കുറ്റക്കാരായി കണ്ടെത്തുകയും ഒരാൾക്ക് ഒഴികെ ബാക്കിയെല്ലാവർക്കും ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു. എന്നാൽ വിചാരണക്കോടതിയുടെ വിധി പൂർണമായും തെറ്റാണെന്നാണ് ബോംബെ ഹൈക്കോടതിയുടെ കണ്ടെത്തൽ.

സായിബാബയും മറ്റ് രണ്ട് പ്രതികളും നക്‌സൽ രചനകൾ കൈവശം വച്ചുവെന്നത് യു എ പി എ വകുപ്പ് ചുമത്താനുള്ള കുറ്റമാണെന്ന് കണ്ടെത്തിയ വിചാരണക്കോടതി ഉത്തരവിനെ ബോംബെ ഹൈക്കോടതി തിരുത്തി. കൂടാതെ കമ്മ്യൂണിസ്റ്റ് അല്ലെങ്കിൽ നക്സൽ രചനകൾ ഡൗൺലോഡ് ചെയ്യുന്നതോ ആശയത്തോട് അനുഭാവമുള്ളവതോ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരം കുറ്റകരമല്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കി.

'നക്സൽ രചനകൾ വായിക്കുന്നത് യുഎപിഎ ചുമത്താനുള്ള കാരണമല്ല'; ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവിൽ ഹൈക്കോടതി
ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെതിരേ പോരാടി, മാവോയിസ്റ്റ് ചാപ്പ കുത്തി ജയിലിലടച്ചു; ഒടുവിൽ സായിബാബ കുറ്റവിമുക്തനാകുമ്പോള്‍

സായിബാബ ഉൾപ്പെടെയുള്ളവരുടെ കേസിൽ യു എ പി എ ചുമത്തിയത് ഉൾപ്പെടെ നിയമവിരുദ്ധമാണെന്നാണ് കോടതി കണ്ടെത്തിയത്. ഒപ്പം സംസ്ഥാന സർക്കാർ സമർപ്പിച്ച ഒരു തെളിവ് പോലും ചുമത്തിയ ഗുരുതര വകുപ്പുകളെ സാധൂകരിക്കാൻ കഴിയുന്നതല്ലെന്നും ജസ്റ്റിസുമാരായ വിനയ് ജി ജോഷിയും വാൽമീകി എസ് എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കേസിൽ വിസ്തരിച്ച സാക്ഷികളുടെ സ്വഭാവവും കോടതി സ്വതന്ത്രമായി പരിശോധിച്ചു. പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള 23 സാക്ഷികളാണ് പ്രോസിക്യൂഷൻ പ്രധാനമായും ഹാജരാക്കിയിരുന്നത്. അതിനുപുറമെ കേസ് തെളിയിക്കാൻ കുറ്റാരോപിതരിൽനിന്ന് പിടിച്ചെടുത്ത മൂന്ന് ഇലക്ട്രോണിക് തെളിവുകളും കോടതി പരിശോധിച്ചു.

'നക്സൽ രചനകൾ വായിക്കുന്നത് യുഎപിഎ ചുമത്താനുള്ള കാരണമല്ല'; ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവിൽ ഹൈക്കോടതി
മാവോയിസ്റ്റ് ബന്ധ കേസ്: ജി എൻ സായിബാബ ഉൾപ്പെടെ ആറു പേർ കുറ്റവിമുക്തർ

"ഒന്ന് മുതൽ അഞ്ചുവരെയുള്ള കേസിലെ കുറ്റാരോപിതർക്ക് നേരെ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു, കൂടാതെ ജി എൻ സായിബാബയുടെ വീട്ടുപരിശോധനയിൽനിന്ന് നിയമവിരുദ്ധമായ വസ്തുക്കളും കണ്ടെടുത്തിട്ടില്ല," ഹൈക്കോടതി പറഞ്ഞു. കേസിലെ കുറ്റാരോപിതർക്ക് നേരെ യു എ പി എ ചുമത്താൻ അനുവദിച്ചതിലും നിയമം പാലിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. പ്രോസിക്യൂഷന്റെ വാദം പോലെ വെറുമൊരു സാങ്കേതിക പ്രശ്നമായി അതിനെ കാണാൻ സാധിക്കില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

നേരത്തെ 2022 ഒക്ടോബർ 14ന് യു എ പി എ ചുമത്തിയതിലുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ബോംബെ ഹൈക്കോടതി സായിബാബയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ മഹാരാഷ്ട്ര സർക്കാരിന്റെ അപ്പീൽ, സുപ്രീംകോടതി പ്രത്യേക ബെഞ്ച് പരിഗണിക്കുകയും ഉത്തരവ് റദ്ദാക്കുകയുമായിരുന്നു. കേസിന്റെ മെറിറ്റ് പരിശോധിച്ച ശേഷം മാത്രമേ നടപടിയിലേക്ക് നീങ്ങാവൂഎന്നായിരുന്നു സുപ്രീംകോടതിയുടെ നിർദേശം. ഇതേത്തുടർന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്‌പുർ ബെഞ്ച് കേസ് വീണ്ടും പരിഗണിച്ചത്.

logo
The Fourth
www.thefourthnews.in