ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള കരട് റിപ്പോർട്ട് തയ്യാർ; 15ന് സർക്കാരിന് സമർപ്പിക്കും

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള കരട് റിപ്പോർട്ട് തയ്യാർ; 15ന് സർക്കാരിന് സമർപ്പിക്കും

കരട് റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള സമിതിയുടെ സുപ്രധാന യോഗം ജൂലൈ 9 ന് ഡൽഹിയിൽ നടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡിനായുള്ള കരട് റിപ്പോർട്ട് ജൂലൈ 15 ന് സർക്കാരിന് സമർപ്പിക്കുമെന്ന് വിദഗ്‌ധസമതി. കരട് റിപ്പോർട്ട് തയാറാക്കുന്നത് അന്തിമഘട്ടത്തിലാണെന്നും ഉടൻ സർക്കാരിന് കൈമാറുമെന്നും സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്‌ധ സമിതി വ്യക്തമാക്കി. കരട് റിപ്പോർട്ടുമായി ബന്ധപ്പെട്ട് സമിതിയുടെ സുപ്രധാന യോഗം ജൂലൈ 9ന് ഡൽഹിയിൽ നടക്കും.

2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം, പാർട്ടി അധികാരത്തിലെത്തിയാല്‍ യുസിസി നടപ്പാക്കുമെന്നതായിരുന്നു

കരട് തയ്യാറാക്കുന്നതിനായി ഉത്തരാഖണ്ഡിലെ രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ, നിയമസഭാംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ സമിതി പരിഗണിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം ആളുകളുമായാണ് സംസാരിച്ചത്. റിപ്പോർട്ടിനൊപ്പം പ്രസക്തമായ നിയമ വ്യവസ്ഥകളും ബന്ധപ്പെട്ട രേഖകളും അനുബന്ധങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സമിതി വ്യക്തമാക്കി. ഈ രേഖകളെല്ലാം റിപ്പോർട്ടിന്റെ ഭാഗമാകും. ആവശ്യമെങ്കിൽ ഏകീകൃത സിവിൽകോഡിനെക്കുറിച്ച് പ്രത്യേക വിധാൻ സഭാ സമ്മേളനവും വിളിക്കാമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സൂചിപ്പിച്ചതായും വിവരമുണ്ട്.

സംസ്ഥാനത്ത് നടപ്പാക്കാന്‍ പോകുന്ന ഏകീകൃത സിവിൽകോഡിനായി കഴിഞ്ഞ ഒരു വർഷമായി കരട് റിപ്പോർട്ടിന്റെ പണിപ്പുരയിലായിരുന്നു വിദഗ്ധ സമിതിയെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വ്യക്തമാക്കിയിരുന്നു. ജൂൺ30ന് സമർപ്പിക്കേണ്ടിയിരുന്ന കരടില്‍ അന്തിമ വിവരങ്ങൾ കൂടി ചേർക്കാനുള്ളതിനാലാണ് ജൂലൈയിലേക്ക് മാറ്റിയത്.

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള കരട് റിപ്പോർട്ട് തയ്യാർ; 15ന് സർക്കാരിന് സമർപ്പിക്കും
ഏക സിവില്‍ കോഡ്: ക്രിസ്ത്യാനികളും ഗോത്ര വിഭാഗങ്ങളും ഒഴിവാക്കപ്പെടും; അമിത്ഷാ ഉറപ്പുനൽകിയെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിൽ ഉത്തരാഖണ്ഡ് രാജ്യത്തിനാകെ മാതൃകയാണെന്ന് കഴിഞ്ഞ ദിവസം പുഷ്കർ സിങ് ധാമി പറഞ്ഞിരുന്നു. ഭരണഘടനയുടെ 44 -ാം വകുപ്പ് പ്രകാരം നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും ഇത് ഉത്തരാഖണ്ഡിലെ ജനങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്തുവെന്നും ഇത് ഏറെ അഭിമാനകരമായ കാര്യമാണെന്നും പുഷ്കർ സിങ് ധാമി കൂട്ടിച്ചേർത്തു.

പാർട്ടി അധികാരത്തിലെത്തിയാൽ യുസിസി നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുതന്നെ ധാമി പറഞ്ഞിരുന്നു. 2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനവും ഇതുതന്നെയായിരുന്നു. സർക്കാർ രൂപീകരണത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് യുസിസിയുടെ കരട് തയ്യാറാക്കാൻ തീരുമാനിച്ചത്. തുടർന്നാണ് അഞ്ചംഗ വിദഗ്‌ധ സമിതിക്ക് രൂപംനൽകിയത്.

logo
The Fourth
www.thefourthnews.in