പാക് ചാര 'സാറ'യായി; ഡിആർഡിഒ ശാസ്ത്രജ്ഞൻ കൈമാറിയത് ഇന്ത്യയുടെ 
മിസൈൽ രഹസ്യങ്ങളെന്ന് കുറ്റപത്രം

പാക് ചാര 'സാറ'യായി; ഡിആർഡിഒ ശാസ്ത്രജ്ഞൻ കൈമാറിയത് ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങളെന്ന് കുറ്റപത്രം

പ്രദീപ് കുരുൽക്കറിന്റെ ഫോൺ സംഭാഷണങ്ങളും ചാറ്റുകളും പരിശോധിച്ചതിൽ നിന്നാണ് പല രഹസ്യ വിവരങ്ങളും അദ്ദേഹം പാക് ചാരയുമായി പങ്കുവച്ചതായി കണ്ടെത്തിയത്

ഇന്ത്യയുടെ മിസൈൽ സംവിധാനങ്ങൾ സംബന്ധിച്ച ചില രഹസ്യ വിവരങ്ങൾ ഹണി ട്രാപ്പിലൂടെ ചോർത്തി പാക് ചാരസംഘടന. ഡിആർഡിഒയിൽ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറാണ് 'സാറാ ദാസ് ഗുപ്ത ' എന്ന കള്ളപ്പേരിൽ സ്വയം പരിചയപ്പെടുത്തിയ പാക് ചാരപ്രവർത്തകയുടെ കെണിയിൽ വീണത്. മെയ് മൂന്നിന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഡിആർഡിഒ ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തിരുന്നു. ഫോൺ സംഭാഷണങ്ങളും ചാറ്റുകളും പരിശോധിച്ചതിൽ നിന്നാണ് പല രഹസ്യ വിവരങ്ങളും അദ്ദേഹം പാക് ചാരയുമായി പങ്കുവച്ചെന്ന് കണ്ടെത്തിയത്.

പാക് ചാര 'സാറ'യായി; ഡിആർഡിഒ ശാസ്ത്രജ്ഞൻ കൈമാറിയത് ഇന്ത്യയുടെ 
മിസൈൽ രഹസ്യങ്ങളെന്ന് കുറ്റപത്രം
രഹസ്യ വിവരങ്ങൾ പാക് ഏജന്റിന് കൈമാറി; ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ

പൂനെയിലെ ഡിആർഡിഒ ലാബിന്റെ ഡയറക്ടറായിരുന്ന പ്രദീപ് കുരുൽക്കറിനെതിരെ കഴിഞ്ഞയാഴ്ചയാണ് എടിഎസ് കുറ്റപത്രം സമർപ്പിച്ചത്. ഒഫീഷ്യൽ സീക്രട്ട് ആക്ട് പ്രകാരമാണ് പ്രദീപ് കുറുൽകറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാട്സാപ്പ് വിഡിയോ- വോയിസ് കോളിലൂടെയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. യുകെയിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറാണെന്നാണ് സാറ ദാസ് ഗുപ്ത അവകാശപ്പെട്ടിരുന്നത്. വീഡിയോകൾ ഉൾപ്പെടെ അശ്ലീല സന്ദേശങ്ങൾ അയച്ചാണ് സാറ, പ്രദീപ് കുരുൽക്കറുമായി അടുപ്പം സ്ഥാപിക്കുന്നത്. അന്വേഷണത്തിൽ സാറയുടെ ഐ പി അഡ്രസ് പാകിസ്താനിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബ്രഹ്മോസ്, അഗ്നി മിസൈലുകൾ, ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകൾ തുടങ്ങി പല പദ്ധതികളെ കുറിച്ചും സാറയുമായി കുരുൽക്കർ സംസാരിച്ചിരുന്നു

ബ്രഹ്മോസ് ലോഞ്ചർ, ഡ്രോണുകൾ, അഗ്നി മിസൈൽ ലോഞ്ചർ, സൈന്യത്തിന്റെ ബ്രിഡ്ജിംഗ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട രഹസ്യങ്ങളും തന്ത്രപ്രധാന വിവരങ്ങളും നേടുകയായിരുന്നു പാകിസ്താൻ ചാരയുടെ ലക്ഷ്യം. സാറയുമായുള്ള അടുപ്പത്തെ തുടർന്ന് സ്വന്തം ഫോണിൽ സൂക്ഷിച്ചിരുന്ന പല രഹസ്യങ്ങളും കുരുൽക്കർ അവരുമായി പങ്കുവയ്ക്കുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഡ്രോണുകൾ, ബ്രഹ്മോസ്, അഗ്നി മിസൈൽ ലോഞ്ചറുകൾ, യുസിവി എന്നിവയുൾപ്പെടെയുള്ള വിവിധ പദ്ധതികളെക്കുറിച്ച് പ്രദീപ് കുരുൽക്കർ സാറയുമായി സംസാരിച്ചു. ആരുമായും പങ്കിടാൻ പാടില്ലാത്ത ഔദ്യോഗിക ഷെഡ്യൂളുകളും ലൊക്കേഷനുകളും പങ്കിട്ടതായും ചാറ്റ് രേഖകൾ വ്യക്തമാക്കുന്നു.

എടിഎസിന്റെ കുറ്റപത്രമനുസരിച്ച് 2022 ജൂൺ മുതൽ 2022 ഡിസംബർ വരെയാണ് ഇരുവരും ബന്ധപ്പെട്ടത്. ബ്രഹ്മോസ്, അഗ്നി മിസൈലുകൾ, ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകൾ തുടങ്ങി പല പദ്ധതികളെ കുറിച്ചും സാറയുമായി ഈകാലയളവിൽ സംസാരിച്ചിരുന്നു. ഇടപാടുകളിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഡിആർഡിഒ അഭ്യന്തര അന്വേഷണം ആരംഭിച്ചത്. കുരുൽക്കർ നമ്പർ ബ്ലോക്ക് ചെയ്തുവെങ്കിലും മറ്റൊരു നമ്പറിൽ നിന്ന് വീണ്ടും ബന്ധപ്പെടാൻ പാക് ചാര ശ്രമിച്ചിരുന്നു.

logo
The Fourth
www.thefourthnews.in