ഡല്‍ഹിയില്‍ ഭൂചലനം; 4.6 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം നേപ്പാള്‍

ഡല്‍ഹിയില്‍ ഭൂചലനം; 4.6 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം നേപ്പാള്‍

ഡല്‍ഹിക്ക് പുറമേ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലും പ്രകമ്പനമുണ്ടായതാണ് റിപ്പോര്‍ട്ടുകള്‍

ഡല്‍ഹിയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഭൂചലനം അനുഭവപ്പെട്ടു. 4.6 തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നേപ്പാളിൽ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡല്‍ഹിക്ക് പുറമേ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലും പ്രകമ്പനമുണ്ടായതാണ് റിപ്പോര്‍ട്ടുകള്‍.

നേപ്പാളിൽ ഉച്ചകഴിഞ്ഞ് 2.25 നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. എന്നാൽ ഡൽഹിയിൽ കൃത്യം 2.53 നായിരുന്നു ഭൂചലനം രേഖപ്പെടുത്തിയത്.

നേപ്പാളില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്

ഡല്‍ഹിയില്‍ ഭൂചലനം; 4.6 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം നേപ്പാള്‍
മാധ്യമങ്ങൾക്കെതിരായ നീക്കത്തെ വിമർശിച്ച് കോൺഗ്രസും സിപിഎമ്മും, സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം

ഏകദേശം ഒരു മിനിറ്റോളമാണ് ഭൂചലനം നീണ്ടുനിന്നത്. നേപ്പാളില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് നിരവധി ഇടങ്ങളിൽ പ്രകന്പനം അനുഭവപ്പെടുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമമായ എക്‌സില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in