കള്ളപ്പണം വെളുപ്പിക്കല്‍: ടിആര്‍എസ് എംപി നാഗേശ്വര റാവുവിന്റെ 80 കോടിയിലേറെ വിലമതിക്കുന്ന സ്വത്ത് ഇഡി കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കല്‍: ടിആര്‍എസ് എംപി നാഗേശ്വര റാവുവിന്റെ 80 കോടിയിലേറെ വിലമതിക്കുന്ന സ്വത്ത് ഇഡി കണ്ടുകെട്ടി

റാഞ്ചി എക്‌സ്പ്രസ് വേ ലിമിറ്റഡ്, മധുകോണ്‍ പ്രൊജക്ട്‌സ് ലിമിറ്റഡ് എന്നിവയ്ക്കെതിരായ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇ ഡി നടപടി

ടിആര്‍എസ് പാര്‍ട്ടി എംപി നാമ നാഗേശ്വര റാവുവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. റാവുവിന്റെയും കുടുംബാഗങ്ങളുടെയും 80.65 കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റാഞ്ചി എക്‌സ്പ്രസ് വേ ലിമിറ്റഡ്, മധുകോണ്‍ പ്രൊജക്ട്‌സ് ലിമിറ്റഡ് എന്നിവയ്ക്കെതിരായ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇ ഡി നടപടി.

കഴിഞ്ഞ ജൂലൈയിൽ റാവുവിൻറെ സ്വത്തുക്കൾ ഇ ഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു

മധുകോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ പ്രമോട്ടറും ഡയറക്ടറുമാണ് നാമ നാഗേശ്വര റാവു. ഹൈദരബാദിലെ ജൂബിലി ഹില്‍സിലെ മധുക്കോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഓഫീസും ഭൂമിയും കണ്ടുകെട്ടിയെന്നാണ് വിവരം. എംപിയുടെ 67.08 കോടിയുടേയും ബന്ധുക്കളുടെ പേരിലായി നിക്ഷേപിച്ചിട്ടുള്ള 13.57 കോടി രൂപയുടേയും സ്ഥാവര ജംഗമ ആസ്തികളും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ജൂലൈയില്‍ മധുക്കോണ്‍ ഗ്രൂപ്പ് കമ്പനികളുടെയും ഡയറക്ടര്‍മാരുടെയും പ്രൊമോട്ടര്‍മാരുടെയും ഉടമസ്ഥതയിലുള്ള 73.74 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in