നിയമന അഴിമതി: ബംഗാളിൽ മന്ത്രിയുടെ വസതിയിൽ ഉൾപ്പെടെ 13 ഇടങ്ങളിൽ ഇ ഡി റെയ്ഡ്

നിയമന അഴിമതി: ബംഗാളിൽ മന്ത്രിയുടെ വസതിയിൽ ഉൾപ്പെടെ 13 ഇടങ്ങളിൽ ഇ ഡി റെയ്ഡ്

മധ്യംഗ്രാം മുനിസിപ്പാലിറ്റിയില്‍ നിയമനത്തിന് അഴിമതി നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച പരിശോധന ആരംഭിച്ചത്

പശ്ചിമ ബംഗാളിൽ മന്ത്രിയുടെ ഉൾപ്പെടെ വീടുകളിൽ എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) പരിശോധന. ഭക്ഷ്യ വിതരണ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ രതിൻ ഘോഷിന്റെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട 12 ഇടങ്ങളിലുമാണ് പരിശോധന നടക്കുന്നത്. മധ്യംഗ്രാം മുനിസിപ്പാലിറ്റിയില്‍ നിയമനത്തിന് അഴിമതി നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

മധ്യംഗ്രാം മുനിസിപ്പാലിറ്റി ചെയർമാനായിരുന്ന കാലത്ത് യോഗ്യതയില്ലാത്തവരെ സർക്കാർ ജീവനക്കാരായി നിയമിക്കാൻ കൂട്ടുനിന്നുവെന്നതാണ് രതിൻ ഖോഷിനെതിരായ ആരോപണം. നിയമനത്തിൽ ക്രമക്കേട് കാണിക്കാൻ മന്ത്രിയോ അദ്ദേഹത്തിന്റെ കൂട്ടാളികളോ കൈക്കൂലി വാങ്ങിയിട്ടുണ്ടോയെന്നാണ് ഇ ഡി കണ്ടെത്താൻ ശ്രമിക്കുന്നത്.

നിയമന അഴിമതി: ബംഗാളിൽ മന്ത്രിയുടെ വസതിയിൽ ഉൾപ്പെടെ 13 ഇടങ്ങളിൽ ഇ ഡി റെയ്ഡ്
'കശ്മീരില്ലാത്ത ഇന്ത്യന്‍ ഭൂപടത്തിന് പദ്ധതിയിട്ടു'; എഫ്ഐആറില്‍ പ്രബീർ പുരകായസ്തയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍

നോർത്ത് 24 പർഗാനാസ് ജില്ലയിലെ മൈക്കൽനഗറിലുള്ള മന്ത്രിയുടെ വസതിയിൽ രാവിലെ 6.10 ഓടെയാണ് ഇ ഡി എത്തിയത്. വീടിന്റെ പരിസരത്ത് വൻതോതിൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. മറ്റ് 12 ഇടങ്ങളിലും അതേസമയം തന്നെ പരിശോധന ആരംഭിച്ചിരുന്നു.

മധ്യംഗ്രാമിലെ തൃണമൂൽ എംഎൽഎയാണ് രതിൻ ഘോഷ്. 2014 നും 2018 നും ഇടയിൽ 1,500 ഓളം പേരെ വിവിധ സിവിൽ ബോഡികൾ കൈക്കൂലി വാങ്ങി നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്‌തതിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നാണ് ഇ ഡിയുടെ ആരോപണം.

logo
The Fourth
www.thefourthnews.in