തമിഴ്നാട് കൂനൂരിന് സമീപം ബസപകടം;
 മൂന്ന് സ്ത്രീകള്‍ അടക്കം എട്ട് മരണം

തമിഴ്നാട് കൂനൂരിന് സമീപം ബസപകടം; മൂന്ന് സ്ത്രീകള്‍ അടക്കം എട്ട് മരണം

പരിക്കേറ്റവരെ വിദഗ്ധ ചികില്‍സയ്ക്കായി കൂനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തമിഴ്നാട് മേട്ടുപ്പാളയത്തിന് സമീപം നീലഗിരിയിലുണ്ടായ ബസ് അപകടത്തില്‍ മൂന്ന് സ്ത്രീകള്‍ അടക്കം എട്ട് മരണം. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ബസിലുണ്ടായിരുന്ന 20 പേരെ രക്ഷപ്പെടുത്തി. കുന്നൂരിനടുത്ത് മരപ്പാലത്താണ് അപകടം ഉണ്ടായത്.

ബസില്‍ ആകെ 54 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിദഗ്ധ ചികില്‍സയ്ക്കായി കൂനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെങ്കാശിയില്‍നിന്നുള്ള വിനോദയാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.

നിയന്ത്രണം നഷ്ടപ്പെട്ട ബസ് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

logo
The Fourth
www.thefourthnews.in