ഇലക്ടറല്‍ ബോണ്ട്: സുപ്രീംകോടതി താക്കീതിന് പിന്നാലെ സീരിയൽ നമ്പർ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും കൈമാറി എസ് ബി ഐ

ഇലക്ടറല്‍ ബോണ്ട്: സുപ്രീംകോടതി താക്കീതിന് പിന്നാലെ സീരിയൽ നമ്പർ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും കൈമാറി എസ് ബി ഐ

ബോണ്ടുകളുടെ സീരിയൽ നമ്പർ ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളുമാണ് എസ് ബി ഐ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയത്.

സുപ്രീംകോടതിയുടെ താക്കീതിന് പിന്നാലെ ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ). ബോണ്ടുകളുടെ സീരിയൽ നമ്പർ ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളുമാണ് കമ്മീഷന് നൽകിയത്.

ഇതുസംബന്ധിച്ച് എസ്ബിഐ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ''എസ്ബിഐ ഇപ്പോൾ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും പൂർണമായ അക്കൗണ്ട് നമ്പറുകളും കെവൈസി വിശദാംശങ്ങളും ഒഴികെ ഒരു വിശദാംശങ്ങളും വെളിപ്പെടുത്താതെ തടഞ്ഞിട്ടില്ലെന്നും ബഹുമാനപൂർവം സമർപ്പിക്കുന്നു,'' എന്നാണ് എസ് ബി ഐ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.

ഇലക്ടറല്‍ ബോണ്ട്: സുപ്രീംകോടതി താക്കീതിന് പിന്നാലെ സീരിയൽ നമ്പർ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും കൈമാറി എസ് ബി ഐ
കേന്ദ്രത്തിന് വൻ തിരിച്ചടി; ഫാക്ട് ചെക്ക് യൂണിറ്റ് നിയമനം സ്റ്റേ ചെയ്ത് സുപ്രീംകോടതി

ബാങ്ക് നൽകിയ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യും. നേരത്തെ കമ്മീഷന് എസ് ബി ഐ നൽകിയ വിവരങ്ങൾ പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ബാങ്കിന് താക്കീത് നൽകിയിരുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് മുമ്പായി വിവരങ്ങൾ നൽകണമെന്നായിരുന്നു കോടതിയുടെ നിർദേശം.

കോടതി പറഞ്ഞാലേ വിവരങ്ങൾ വെളിപ്പെടുത്തൂയെന്ന സമീപനം ശരിയല്ലെന്നും എസ്ബിഐയിൽനിന്നുള്ള വിവരങ്ങൾ ലഭിച്ചാലുടൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദാംശങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചിരുന്നു.

തുടർന്ന് ഏത് ബോണ്ട് ഏത് രാഷ്ട്രീയ പാർട്ടിക്കാണ് ലഭിച്ചതെന്ന് വ്യക്തമാക്കുന്ന ആൽഫ ന്യൂമറിക് കോഡുകൾ പുറത്തുവിടുന്നതില്‍ എതിർപ്പില്ലെന്നും ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും കൈമാറാമെന്നും എസ്ബിഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് എസ്ബിഐ ഇന്ന്‌ വിവരങ്ങൾ സമർപ്പിച്ചത്.

ഇലക്ടറല്‍ ബോണ്ട്: സുപ്രീംകോടതി താക്കീതിന് പിന്നാലെ സീരിയൽ നമ്പർ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും കൈമാറി എസ് ബി ഐ
സുരക്ഷാ വീഴ്ച, വിവരങ്ങൾ ചോർന്നേക്കാം; ഐ ഫോൺ, ഐ പാഡ് ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്

മാർച്ച് 12നാണ് ഇലക്ടറല്‍ ബോണ്ട് നല്‍കിയവരുടെയും അത് വാങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെയും പേര് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എസ് ബി ഐ ആദ്യം കൈമാറിയത്. 12 ന് ബാങ്ക് പ്രവൃത്തി സമയം അവസാനിക്കും മുമ്പ് വിവരങ്ങൾ കൈമാറണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തെത്തുടർന്ന് വൈകിട്ട് അഞ്ചരയോടെ കമ്മീഷന് എസ്ബിഐ വിവരങ്ങൾ നൽകുകയും തുടർന്ന് കമ്മീഷൻ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 2019 ഏപ്രിൽ 12 മുതൽ ഈ വർഷം ജനുവരി വരെ വിവിധ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയ തുകയുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്.

logo
The Fourth
www.thefourthnews.in