തിരിച്ചടിയോ ആശ്വാസമോ? തിരഞ്ഞെടുപ്പ് ബോണ്ട് ഏത് പാര്‍ട്ടിക്ക് കിട്ടിയെന്നത് സംബന്ധിച്ച വിവരം നാളെയും ലഭിക്കില്ല

തിരിച്ചടിയോ ആശ്വാസമോ? തിരഞ്ഞെടുപ്പ് ബോണ്ട് ഏത് പാര്‍ട്ടിക്ക് കിട്ടിയെന്നത് സംബന്ധിച്ച വിവരം നാളെയും ലഭിക്കില്ല

ബോണ്ടുകള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാണ് നല്‍കിയതെന്ന് എസ് ബി ഐ തല്‍ക്കാലം വെളിപ്പെടുത്തേണ്ടതില്ല. ഇതോടെ ആര്, ആര്‍ക്ക് പണം നല്‍കി എന്ന വിവരങ്ങള്‍ കുറച്ചുനാള്‍ കൂടി രഹസ്യമായി തുടരും

തിരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച് വിവരങ്ങൾ വെളിപ്പെടുത്താൻ സമയം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയത് കേന്ദ്രത്തിനും തിരിച്ചടിയാണെന്നായിരുന്നു ആദ്യ പ്രതികരണങ്ങൾ. എന്നാൽ ഉത്തരവിലെ വിശദാംശങ്ങൾ തെളിയിക്കുന്നത് ബോണ്ട് കൈപറ്റിയതിൻ്റെ വിശദാംശങ്ങൾ ഉടൻ ലഭ്യമാക്കില്ലെന്നാണ്. ഇതോടെ, ആര് ആർക്ക് വേണ്ടി പണം നൽകിയെന്ന വിവരം അറിയാൻ നാളെ തന്നെ സാധിക്കില്ല. ഇത് യഥാർത്ഥത്തിൽ ഇലക്ടറൽ ബോണ്ട് വഴി കൂടുതൽ സംഭാവന ലഭിച്ച ബിജെപിയ്ക്ക് ആശ്വാസമാണ്.

തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി പണം നല്‍കിയവരുടെ വിവരങ്ങളും ആ പണം ഏതൊക്കെ പാര്‍ട്ടികളുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന വിവരവും ശേഖരിക്കാന്‍ സാവകാശം വേണമെന്നതായിരുന്നു ഇന്ന് സുപ്രീംകോടതിയില്‍ എസ് ബി എക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആവശ്യപ്പെട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങിയ ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാത്രം ഇപ്പോള്‍ വെളിപ്പെടുത്തിയാല്‍ മതിയെന്നാണ് എസ് ബി ഐക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ബോണ്ടുകള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാണ് നല്‍കിയതെന്ന് എസ് ബി ഐ തല്‍ക്കാലം വെളിപ്പെടുത്തേണ്ടതില്ല. ഇതോടെ ആര്, ആര്‍ക്ക് പണം നല്‍കി എന്ന വിവരങ്ങള്‍ കുറച്ചുനാള്‍ കൂടി രഹസ്യമായി തുടരും.

തിരിച്ചടിയോ ആശ്വാസമോ? തിരഞ്ഞെടുപ്പ് ബോണ്ട് ഏത് പാര്‍ട്ടിക്ക് കിട്ടിയെന്നത് സംബന്ധിച്ച വിവരം നാളെയും ലഭിക്കില്ല
സീല്‍ഡ് കവര്‍ ഉണ്ടല്ലോ, അതു തുറന്നാല്‍ മതി; വിവരങ്ങള്‍ പുറത്തുവന്നുകൊള്ളുമെന്ന് എസ്ബിഐയോട് സുപ്രീം കോടതി

16,000 കോടി രൂപയുടെ 22271 ബോണ്ടുകളാണ് എസ് ബി ഐ വിറ്റത്. ഇതുമായി ബന്ധപ്പെട്ട് 45,000 രേഖകളുണ്ടെന്നാണ് എസ് ബി ഐ സുപ്രീംകോടതിയെ അറിയിച്ചത്. തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിവരങ്ങള്‍ രണ്ട് പ്രത്യേക ഫയലുകളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ വിവരങ്ങള്‍ പരിശോധിച്ച് ആര്, ആര്‍ക്ക് പണം നല്‍കിയെന്നത് കണ്ടെത്താന്‍ സമയമെടുക്കുമെന്നും അതിന് ആദ്യം ജൂണ്‍ 30വരെയും സാവകാശം വേണമെന്നായിരുന്നു എസ് ബി ഐയുടെ ആവശ്യം.

ഇന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ മൂന്നാഴ്ചത്തെ സാവകാശമെങ്കിലും നല്‍കണമെന്നായിരുന്നു എസ് ബി ഐയുടെ അഭ്യര്‍ത്ഥന. വിവരങ്ങള്‍ ശേഖരിക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ട് എസ് ബി ഐയുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടിയപ്പോഴാണ് തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരുടെ പേരുകള്‍ മാത്രം തല്‍ക്കാലം വെളിപ്പെടുത്തിയാല്‍ മതിയെന്ന കോടതിയുടെ നിര്‍ദേശം. തത്വത്തില്‍ എസ് ബി ഐക്കും കേന്ദ്രസര്‍ക്കാരിനും തിരിച്ചടിയല്ല, മറിച്ച് ആശ്വാസമാണ് ഇന്നത്തെ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്.

തിരിച്ചടിയോ ആശ്വാസമോ? തിരഞ്ഞെടുപ്പ് ബോണ്ട് ഏത് പാര്‍ട്ടിക്ക് കിട്ടിയെന്നത് സംബന്ധിച്ച വിവരം നാളെയും ലഭിക്കില്ല
ഇലക്ടറല്‍ ബോണ്ട്: എസ്ബിഐക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം; 'വിവരങ്ങൾ നാളെത്തന്നെ കൈമാറണം, ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി'

അതേസമയം, ബോണ്ടുകള്‍ ആരൊക്കെ വാങ്ങി എന്ന വിവരങ്ങള്‍ പുറത്തുവന്നാല്‍ തന്നെ അത് വലിയ നേട്ടമെന്നാണ് തിരഞ്ഞെടുപ്പ് ബോണ്ടിനെതിരെ വാദങ്ങള്‍ നിരത്തിയ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പടെയുള്ള അഭിഭാഷകരുടെ നിലപാട്. ആര് ബോണ്ട് വാങ്ങിയെന്ന് അറിഞ്ഞാല്‍, അത് ആര്‍ക്ക് ലഭിച്ചുന്നെത് കണ്ടെത്താന്‍ പ്രായമില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. 2017 ലെ മണി ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നത്. 2017 മുതല്‍ 2023വരെയുള്ള കാലയളവില്‍ ബോണ്ട് വഴി ബിജെപിക്ക് മാത്രം കിട്ടിയത് 6565 കോടി രൂപയാണ്. കോണ്‍ഗ്രസിന് കിട്ടിയത് 1123 കോടി രൂപയും. 2022-2023 വര്‍ഷം മാത്രം 1294.14 കോടി രൂപയാണ് ബിജെപിക്ക് കിട്ടിയത്.

logo
The Fourth
www.thefourthnews.in