ഇലക്ടറല്‍ ബോണ്ട്: പണം തിരിച്ചുപിടിക്കണമെന്ന് സിപിഎം, ബിജെപിക്ക് ലഭിച്ച 5200 കോടി എന്ത് ചെയ്തെന്ന് കോണ്‍ഗ്രസ്

ഇലക്ടറല്‍ ബോണ്ട്: പണം തിരിച്ചുപിടിക്കണമെന്ന് സിപിഎം, ബിജെപിക്ക് ലഭിച്ച 5200 കോടി എന്ത് ചെയ്തെന്ന് കോണ്‍ഗ്രസ്

ഇലക്ടറല്‍ ബോണ്ടിന്റെ നിയമസാധുത ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച സംഘടനകളില്‍ ഒന്നായിരുന്നു സിപിഎം

മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഇലക്ടറല്‍ ബോണ്ട് സംവിധാനം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച പണം തിരിച്ചുപിടിക്കമെന്ന് സിപിഎം. സിപിഎം പിബി അംഗം മുഹമ്മദ് സലീം ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇലക്ടറല്‍ ബോണ്ടിന്റെ നിയമസാധുത ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച സംഘടനകളില്‍ ഒന്നായിരുന്നു സിപിഎം.

ഇലക്ടറല്‍ ബോണ്ട്: പണം തിരിച്ചുപിടിക്കണമെന്ന് സിപിഎം, ബിജെപിക്ക് ലഭിച്ച 5200 കോടി എന്ത് ചെയ്തെന്ന് കോണ്‍ഗ്രസ്
കൈപൊള്ളിയ കേന്ദ്ര സര്‍ക്കാര്‍, എന്താണ് സുപ്രീം കോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട്?

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു ദീര്‍ഘകാലമായി കാത്തിരുന്ന വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായത്. നിയവിരുദ്ധമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ സമാഹരിച്ച പണം തിരിച്ചുപിടിക്കുകയാണ് അടുത്ത ഘട്ടം വേണ്ടതെന്നും മുഹമ്മദ് സലീം എക്‌സില്‍ കുറിച്ചു.

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു സിപിഐയുടെ പ്രതികരണം. സിപിഐ കേരള സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്. ഇലക്ട്രല്‍ ബോണ്ട് വഴിവന്ന പണത്തില്‍ 95 ശതമാനവും പോയത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയിലേക്കാണ്. ഇപ്പോള്‍ പുറത്തുവന്ന വിധിയെ സമഗ്രമായി പരിശോധിക്കേണ്ടതുണ്ടെന്നും ബിനോയ് വിശ്വം കോഴിക്കോട് പ്രതികരിച്ചു.

ഇലക്ടറല്‍ ബോണ്ട്: പണം തിരിച്ചുപിടിക്കണമെന്ന് സിപിഎം, ബിജെപിക്ക് ലഭിച്ച 5200 കോടി എന്ത് ചെയ്തെന്ന് കോണ്‍ഗ്രസ്
ഇലക്ടറൽ ബോണ്ട്: കഴിഞ്ഞ സാമ്പത്തികവർഷം കോർപ്പറേറ്റ് സംഭാവനയിൽ 90 ശതമാനവും ലഭിച്ചത് ബിജെപിക്ക്

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് ദേശീയ നേതൃത്വവും പ്രതികരിച്ചു. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട് രാജ്യത്തെ നിയമങ്ങളുടെ ലംഘനവും ഭരണ ഘടനാ വിരുദ്ധവുമാണെന്ന തെളിഞ്ഞതായും എഐസിസി പത്രക്കുറിപ്പില്‍ ആരോപിച്ചു.

ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപി സ്വന്തമാക്കിയ 5200 കോടി രൂപ എന്തിന് വിനിയോഗിച്ചെന്ന് വെളിപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇലക്ടറല്‍ ബോണ്ട് വഴി കൈമാറ്റം ചെയ്യപ്പെട്ട പണത്തിന്റെ വിശദാംശങ്ങള്‍ എസ്ബിഐ പുറത്തുവിടണം എന്നും കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനത്തില്‍ പവന്‍ഖേര ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in