ചാര്‍ജിങ്ങിനിടയില്‍  ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; ഏഴുവയസുകാരന് ദാരുണാന്ത്യം

ചാര്‍ജിങ്ങിനിടയില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; ഏഴുവയസുകാരന് ദാരുണാന്ത്യം

കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന മുത്തശ്ശി പരുക്കുകളോടെ രക്ഷപ്പെട്ടു

ചാര്‍ജിങ്ങിനിടയില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴുവയസുകാരന്‍ മരിച്ചു. മുംബെെ സ്വദേശിയായ ഷബീര്‍ അന്‍സാരിയാണ് മരിച്ചത്. ലിഥിയം ഫേറോ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് ചാര്‍ജിങ്ങിനിടയില്‍ പൊട്ടിത്തെറിച്ചത്. മുംബൈ രാംദാസ് നഗറില്‍ സെപ്റ്റംബര്‍ 23നാണ് സംഭവം നടന്നത്. ബാറ്ററി ചാർജിങ്ങിനിട്ട അതേ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു മരിച്ച ഷബീർ

വീടിനുളളിലാണ് സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്നത്. അതേമുറിയിൽ ഷബീര്‍, മുത്തശ്ശിയോടൊപ്പം ഉറങ്ങുകയായിരുന്നു. ഷബീറിന്റെ മാതാപിതാക്കള്‍ മറ്റൊരുമിറുയുലായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ ശബ്ദം കേട്ടാണ് ഷബീറിന്റെ മാതാപിതാക്കള്‍ ഉണര്‍ന്നത്. പൊളളലേറ്റ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സെപ്റ്റംബര്‍ 30-ന് മരിച്ചു. അപകടത്തിൽ ഷബീറിന് 80ശതമാനത്തിലധികം പോളളലേറ്റിരുന്നു. വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീട്ടുപകരണങ്ങളും നശിച്ചു. ബാറ്ററി കൂടുതലായി ചൂടായതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പോലീസന്റെ നിഗമനം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

ചാര്‍ജിങ്ങിനിടയില്‍  ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; ഏഴുവയസുകാരന് ദാരുണാന്ത്യം
"ഇങ്ങനെ കത്തല്ലേ ഇ-സ്‌കൂട്ടറേ..."

എന്നാൽ പോലീസ് നിഗമനം കുട്ടിയുടെ പിതാവ് സര്‍ഫാറസ് അന്‍സാരി നിഷേധിച്ചു. ജയ്പ്പൂര്‍ ആസ്ഥാനമായുളള സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളോട് ബാറ്ററി പരിശോധിക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബാറ്ററികളും മൊബൈല്‍ ഫോണുകളും രാത്രിയില്‍ ചാര്‍ജ് ചെയ്യരുതെന്നും തുറസായസ്ഥലങ്ങളില്‍ വെച്ച് മാത്രം ബാറ്ററി ചാര്‍ജ് ചെയ്യണമെന്നും പ്രദേശവാസികളോട് പോലീസ് നിർദേശിച്ചു.

logo
The Fourth
www.thefourthnews.in