ഇലോണ്‍ മസ്‌ക്
ഇലോണ്‍ മസ്‌ക്

വേണ്ടി വന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കും: ആപ്പിളിനോടും ഗൂഗിളിനോടും മത്സരിക്കാന്‍ തയ്യാറെന്ന് ഇലോണ്‍ മസ്‌ക്

നിര്‍ത്തിവെച്ച ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ ബാഡ്ജ് ഉടന്‍ തിരികെയെത്തും

ആഗോള ടെക് ഭീകരന്‍മാരോട് എല്ലാവിധത്തിലും മത്സരിക്കാന്‍ തയ്യാറാണെന്ന സൂചന നല്‍കി ഇലോണ്‍ മസ്‌ക്. താന്‍ സ്വന്തമാക്കിയ ട്വിറ്ററിനെതിരെ നീങ്ങിയാല്‍ ഗൂഗിളിനെയും, ആപ്പിളിനെയും നേരിടാന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ മേഖലയിലേക്ക് കടക്കുമെന്ന സൂചനയാണ് ഇലോണ്‍ മസ്‌ക് നല്‍കുന്നത്. ഒരു ട്വിറ്റര്‍ യൂസറിന്റെ പോസ്റ്റിന് നല്‍കിയ കമന്റിലാണ് ഇലോണ്‍ മസ്‌ക് ഇത്തരം ഒരു പ്രതികരണം നല്‍കുന്നത്.

ചൊവ്വയിലേക്ക് റോക്കറ്റ് നിര്‍മിക്കുന്ന ഒരു മനുഷ്യന് നിസാരമായ സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുക എന്നത് എളുപ്പമല്ലേ

ആപ്പിളും ഗൂഗിളും അവരുടെ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്ന് ട്വിറ്റര്‍ ആപ്പ് നീക്കം ചെയ്താല്‍ ഇലോണ്‍ മസ്‌ക് സ്വന്തമായി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കണമെന്ന നിര്‍ദേശമായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം. ചൊവ്വയിലേക്കുള്ള റോക്കറ്റ് നിര്‍മിക്കുന്ന ഒരു മനുഷ്യന് സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുക എന്നത് എളുപ്പമല്ലേയെന്നും യൂസര്‍ ചോദിച്ചിരുന്നു.

ഏറെ വൈകാതെ മസ്‌ക് ട്വീറ്റിനുള്ള മറുപടിയുമായി രംഗത്തെത്തി. അങ്ങനെ സംഭവിക്കില്ലെന്ന് താന്‍ കരുതുന്നുവെന്നും എന്നാല്‍ മറ്റു മാര്‍ഗം ഒന്നുമില്ലെങ്കില്‍ ഒരു ബദല്‍ ഫോണ്‍ നിര്‍മിക്കുമെന്നും ഇലോണ്‍ മസ്‌ക് വ്യക്തമാക്കി.

മസ്‌കിന്റെ ട്വീറ്റിന് പിന്നാലെ നിരവധിയാളുകളാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഇതൊരു വിപ്ലവകരമായി മാറ്റമാകുമെന്ന് ചിലര്‍ കുറിച്ചു. ഇലോണ്‍ മസ്‌ക് സ്വന്തമായി സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മിക്കാനുള്ള പദ്ധതി ആരംഭിച്ചിരിക്കാമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

ഇലോണ്‍ മസ്‌ക്
ട്വിറ്റർ ബ്ലൂ ടിക്കിന് ഇനി മുതൽ എട്ട് ഡോളർ വരിസംഖ്യ; തുക അടച്ചാല്‍ വെരിഫിക്കേഷന്‍

അതേസമയം വ്യാജ വേരിഫൈഡ് അക്കൗണ്ടുകള്‍ പെരുകിയതേടെ നിര്‍ത്തിവെച്ച ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ ബാഡ്ജ് ഉടന്‍ തിരികെയെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. അടുത്ത വെള്ളിയാഴ്ച്ചയോടെ വെരിഫൈഡ് ബാഡ്ജ് പ്രാബല്യത്തില്‍ വരുമെന്നാണ് ട്വിറ്റര്‍ അറിയിച്ചിരിക്കുന്നത്. വലിയ മാറ്റത്തോടെയായിരിക്കും ബാഡ്ജ് അവതരിപ്പിക്കുക നീല നിറത്തില്‍ അനുവദിച്ചിരുന്ന ബാഡ്ജ് ഇനി മുതല്‍ ചാര, സ്വര്‍ണ നിറത്തിലാകും കാണാനാവുക.

logo
The Fourth
www.thefourthnews.in