യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം; ബൈക്കില്‍ തോക്ക് ഒളിപ്പിച്ചതും കണ്ടെടുത്തതും പോലീസ്; സിസിടിവിയില്‍ കുടുങ്ങി

യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം; ബൈക്കില്‍ തോക്ക് ഒളിപ്പിച്ചതും കണ്ടെടുത്തതും പോലീസ്; സിസിടിവിയില്‍ കുടുങ്ങി

ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം

ബൈക്കിൽ തോക്ക് വെച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥർ മനഃപൂർവം മകനെ അറസ്റ്റ് ചെയ്തെന്നാരോപിച്ച് കുടുംബം, ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളടക്കം പങ്കുവെച്ചാണ് കുടുംബത്തിന്റെ ആരോപണം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

പിസ്റ്റൾ കണ്ടെടുത്തുവെന്ന് അവകാശപ്പെടുന്നതിന് മുൻപ് തന്നെ പോലീസ് ഉദ്യോഗസ്ഥർ അതൊരു ബാഗിലാക്കി ബൈക്കിൽ വെച്ചിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം.

നിലവിൽ ഒരു ഭൂമി തർക്ക കേസിൽ കക്ഷിയായ അശോക് ത്യാഗിയുടെ വീട്ടിലാണ് സംഭവം നടന്നത്. സെപ്തംബർ 26നാണ് തന്റെ മകൻ അങ്കിതിനെ അനധികൃതമായി ആയുധം കൈയിൽ വെച്ചുവെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തതതെന്ന് ത്യാഗിയുടെ ഭാര്യ രാഖി ആരോപിച്ചു.

ഇവർ പങ്കുവെച്ച സിസിടിവി വിഡിയോയിൽ ഒരു കൂട്ടം പോലീസുദ്യോഗസ്ഥർ വീട്ടിലേക്ക് പ്രവേശിക്കുന്നത് കാണാം, തുടർന്ന് അതിലൊരു പോലീസുകാരൻ പുറത്തു നിർത്തിയിട്ടിരിക്കുന്ന ബൈക്കിനുള്ളിൽ എന്തോ വെക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ഇതിനെല്ലാം ശേഷം മറ്റൊരു സംഘം പോലീസ് ഉദ്യോഗസ്ഥർ വീട്ടിലേക്ക് വന്ന് ബൈക്കിനുള്ളിലെ തോക്ക് വീണ്ടെടുക്കുകയായിരുന്നു.

സംഭവത്തിനാസ്പദമായ ബൈക്ക് തന്റെ ഭർത്താവിന്റേതാണെന്നും, ഭൂമി തർക്കത്തിൽ ഏർപ്പെട്ടിട്ടുള്ള എതിർകക്ഷിയുടെ നിർദേശ പ്രകാരമാണ് പോലീസിന്റെ ഈ പ്രവൃത്തിയെന്നും രാഖി കുറ്റപ്പെടുത്തി. തെളിവായുള്ള സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുക്കാൻ പൊലീസ് ശ്രമിക്കുന്നതായും ആരോപണങ്ങളുണ്ട്.

യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം; ബൈക്കില്‍ തോക്ക് ഒളിപ്പിച്ചതും കണ്ടെടുത്തതും പോലീസ്; സിസിടിവിയില്‍ കുടുങ്ങി
മദ്യപിച്ചെത്തിയ ജീവനക്കാരന്‍ ബാഗ് വച്ചത് ആക്‌സിലേറ്ററിനു മുകളില്‍; ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി

സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വാഗ്ദാനം ചെയ്തുകൊണ്ട് മീററ്റ് പോലീസ് സൂപ്രണ്ട് ദേഹത് കമലേഷ് ബഹാദൂർ രംഗത്തെത്തിയിരുന്നു, പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ നിയമപരമായി നേരിടുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. ബൈക്കിൽ അനധികൃതമായി ആയുധം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധനക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് തനിക്ക് അറിയാമെന്നും അതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഉൾപ്പെട്ട രണ്ട് കോൺസ്റ്റബിൾമാരെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തുവരികയാനിന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in