രാംനാഥ് കോവിന്ദ്
രാംനാഥ് കോവിന്ദ്

'എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി; നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതം': രാംനാഥ് കോവിന്ദ്

അഞ്ചുവര്‍ഷത്തെ കാലാവധിക്കിടയില്‍, ഉത്തരവാദിത്വങ്ങള്‍ കഴിവിന്റെ പരമാവധി നിര്‍വഹിച്ചെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ രാംനാഥ് കോവിന്ദ്

അഞ്ചുവര്‍ഷംമുമ്പ്, തന്നില്‍ വിശ്വാസമര്‍പ്പിക്കുകയും, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലൂടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കുകയും ചെയ്ത ജനതയ്ക്ക് നന്ദി അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിടവാങ്ങല്‍. രാജ്യത്തുടനീളമുള്ള സന്ദര്‍ശനങ്ങളില്‍ പൗരന്മാരുമായുള്ള എന്റെ ഇടപെടലുകളില്‍നിന്ന് എനിക്കു പ്രചോദനവും ഊര്‍ജവും ലഭിച്ചിട്ടുണ്ട്. ചെറുഗ്രാമങ്ങളിലെ കര്‍ഷകരും തൊഴിലാളികളും, യുവമനസുകളെ രൂപപ്പെടുത്തുന്ന അധ്യാപകര്‍, നമ്മുടെ പൈതൃകം സമ്പന്നമാക്കുന്ന കലാകാരന്മാര്‍ തുടങ്ങി പണ്ഡിതര്‍, വ്യവസായികള്‍, ഡോക്ടര്‍മാരും നഴ്സുമാരും, ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും, ജഡ്ജിമാരും അഭിഭാഷകരും, സിവില്‍ ഉദ്യോഗസ്ഥര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, പ്രബോധകര്‍ ആചാര്യന്മാര്‍ എന്നിങ്ങനെ എല്ലാവരും ചുമതലകള്‍ നിറവേറ്റാന്‍ നിരന്തരം സഹായിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍നിന്നും എനിക്കു പൂര്‍ണസഹകരണവും പിന്തുണയും അനുഗ്രഹവും ലഭിച്ചെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു.

നിങ്ങള്‍ ഓരോരുത്തരും ഇന്ത്യയെ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുമ്പോള്‍, രാജ്യത്തിന്റെ മഹത്തായ ഭാവി സുരക്ഷിതമാണ്.

സായുധസേനകളിലെയും പാരാമിലിട്ടറി സേനകളിലെയും പൊലീസിലെയും ധീരരായ ജവാന്മാരെ കാണാന്‍ അവസരം ലഭിച്ച സന്ദര്‍ഭങ്ങള്‍ പ്രത്യേകം വിലമതിക്കുന്നു. അവരുടെ ഉത്കൃഷ്ടമായ ദേശസ്നേഹം അതിശയിപ്പിക്കുന്നതാണ്. അതു പ്രചോദനമേകുന്നതാണ്. വിദേശസന്ദര്‍ശനവേളയില്‍, പ്രവാസി ഇന്ത്യക്കാരുമായി സംസാരിക്കുമ്പോഴെല്ലാം, മാതൃരാജ്യത്തോടുള്ള അവരുടെ സ്നേഹവും കരുതലും ഹൃദയത്തെ ഏറെ സ്പര്‍ശിക്കുന്നതാണെന്നു തിരിച്ചറിഞ്ഞു. സിവില്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്ന സമയത്ത്, വിവിധ പ്രവര്‍ത്തനമേഖലകളിലെ അസാധാരണമായ ചില വ്യക്തിത്വങ്ങളെ കണ്ടുമുട്ടാന്‍ അവസരം ലഭിച്ചു. സഹപൗരന്മാര്‍ക്കായി ഉത്സാഹത്തോടെയും അര്‍പ്പണബോധത്തോടെയും ഒരു നല്ല നാളെ സൃഷ്ടിക്കുന്ന തിരക്കിലാണവര്‍. ഇതെല്ലാം രാഷ്ട്രം അതിന്റെ പൗരന്മാരുടെ പരിശ്രമംകൂടി ഉള്‍പ്പെട്ടതാണെന്ന വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നു; നിങ്ങള്‍ ഓരോരുത്തരും ഇന്ത്യയെ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുമ്പോള്‍, രാജ്യത്തിന്റെ മഹത്തായ ഭാവി സുരക്ഷിതമാണ്. അഞ്ചുവര്‍ഷത്തെ കാലാവധിക്കിടയില്‍, ഉത്തരവാദിത്വങ്ങള്‍ കഴിവിന്റെ പരമാവധി നിര്‍വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പരൗംഖ് ഗ്രാമത്തില്‍നിന്നുള്ള രാംനാഥ് കോവിന്ദ് ഇന്നു നിങ്ങളെ അഭിസംബോധന ചെയ്യുന്നുവെങ്കില്‍, അതിന്റെ കടപ്പാട് നമ്മുടെ ഊര്‍ജസ്വലമായ ജനാധിപത്യവ്യവസ്ഥിതിയില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള കരുത്തിനാണ്.

വിടവാങ്ങല്‍ പ്രസംഗത്തില്‍നിന്ന്

ഒരു ചെറിയ ഗ്രാമത്തില്‍ ഞാന്‍ വളരുന്ന കാലത്ത്, അതിനടുത്ത സമയങ്ങളിലാണു രാഷ്ട്രം സ്വാതന്ത്ര്യം നേടിയത്. രാഷ്ട്രനിര്‍മാണപ്രക്രിയയില്‍ അര്‍ഥവത്തായ രീതിയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന സ്വപ്നം ഞാനും കണ്ടു. ഒരു മണ്‍കുടിലില്‍ താമസിക്കുന്ന ചെറിയ പയ്യന് റിപ്പബ്ലിക്കിന്റെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ സംവിധാനത്തെക്കുറിച്ച് അന്നു ധാരണയേതുമില്ലായിരുന്നു. എന്നാല്‍ നമ്മുടെ കൂട്ടായ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ ഓരോ പൗരനെയും പങ്കാളികളാക്കാനുള്ള വഴികള്‍ സൃഷ്ടിച്ചത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തിയുടെ തെളിവാണ്. പരൗംഖ് ഗ്രാമത്തില്‍നിന്നുള്ള രാംനാഥ് കോവിന്ദ് ഇന്നു നിങ്ങളെ അഭിസംബോധന ചെയ്യുന്നുവെങ്കില്‍, അതിന്റെ കടപ്പാടു നമ്മുടെ ഊര്‍ജസ്വലമായ ജനാധിപത്യവ്യവസ്ഥിതിയില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള കരുത്തിനാണ്.ഒരു ചെറിയ ഗ്രാമത്തില്‍ ഞാന്‍ വളരുന്ന കാലത്ത്, അതിനടുത്ത സമയങ്ങളിലാണു രാഷ്ട്രം സ്വാതന്ത്ര്യം നേടിയത്. രാഷ്ട്രനിര്‍മാണപ്രക്രിയയില്‍ അര്‍ഥവത്തായ രീതിയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന സ്വപ്നം ഞാനും കണ്ടു. ഒരു മണ്‍കുടിലില്‍ താമസിക്കുന്ന ചെറിയ പയ്യന് റിപ്പബ്ലിക്കിന്റെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ സംവിധാനത്തെക്കുറിച്ച് അന്നു ധാരണയേതുമില്ലായിരുന്നു. എന്നാല്‍ നമ്മുടെ കൂട്ടായ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ ഓരോ പൗരനെയും പങ്കാളികളാക്കാനുള്ള വഴികള്‍ സൃഷ്ടിച്ചത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തിയുടെ തെളിവാണ്. പരൗംഖ് ഗ്രാമത്തില്‍നിന്നുള്ള രാംനാഥ് കോവിന്ദ് ഇന്നു നിങ്ങളെ അഭിസംബോധന ചെയ്യുന്നുവെങ്കില്‍, അതിന്റെ കടപ്പാട് നമ്മുടെ ഊര്‍ജസ്വലമായ ജനാധിപത്യവ്യവസ്ഥിതിയില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള കരുത്തിനാണ്.

രാജ്യം 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുകയാണ്. അടുത്ത മാസം നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കും. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിലേക്കു നയിക്കുന്ന 25 വര്‍ഷ കാലഘട്ടമായ 'അമൃതകാല'ത്തിലേക്കു നാം പ്രവേശിക്കും. ഈ വാര്‍ഷികങ്ങള്‍ റിപ്പബ്ലിക്കിന്റെ യാത്രയിലെ നാഴികക്കല്ലുകളാണ്; അതിന്റെ സാധ്യതകള്‍ കണ്ടെത്താനും ലോകത്തിന് ഏറ്റവും മികച്ചത് നല്‍കാനുമുള്ള പ്രയാണമാണത്. കോളനിവാഴ്ചക്കാലത്ത് ദേശീയ വികാരങ്ങളുടെ ഉണര്‍വോടെയും സ്വാതന്ത്ര്യസമരത്തിന്റെ നാന്ദിയോടെയുമാണ് ആധുനികകാലത്തു നമ്മുടെ രാജ്യത്തിന്റെ മഹത്തായ യാത്ര ആരംഭിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ രാജ്യത്തുടനീളം നിരവധി പ്രക്ഷോഭങ്ങള്‍ ഉണ്ടായി. പുതിയ പുലരിയുടെ പ്രതീക്ഷകള്‍ സമ്മാനിച്ച പല നായകരുടെയും പേരുകള്‍ വിസ്മൃതിയിലാണ്ടു. അവരില്‍ ചിലരുടെ സംഭാവനകള്‍ അടുത്തകാലത്തു മാത്രമാണ് അംഗീകരിക്കപ്പെട്ടത്. നൂറ്റാണ്ടിന്റെ അവസാനകാലത്ത്, വിവിധ പ്രക്ഷോഭങ്ങള്‍ ഒരുമിച്ച്, ഒരു പുതിയ അവബോധം സൃഷ്ടിച്ചു.

അഞ്ചുവര്‍ഷത്തെ കാലാവധിക്കിടയില്‍, ഉത്തരവാദിത്വങ്ങള്‍ കഴിവിന്റെ പരമാവധി നിര്‍വഹിച്ചു. ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. എസ്. രാധാകൃഷ്ണന്‍, ഞാന്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം തുടങ്ങിയ മഹാരഥന്മാരുടെ പിന്‍ഗാമിയാണ് എന്ന അവബോധമെനിക്കുണ്ടായിരുന്നു. ഞാന്‍ രാഷ്ട്രപതിഭവനില്‍ പ്രവേശിച്ചപ്പോള്‍, എന്റെ കടമകളെക്കുറിച്ചുള്ള തന്റെ ബുദ്ധിപരമായ ഉപദേശം എന്റെ തൊട്ടുമുന്‍പിലത്തെ മുന്‍ഗാമിയായ പ്രണബ് മുഖര്‍ജിയും എന്നോട് പങ്കുവെച്ചു. എന്നിട്ടും, എനിക്ക് സംശയം തോന്നിയപ്പോഴെല്ലാം ഞാന്‍ ഗാന്ധിജിയുടെയും അദ്ദേഹത്തിന്റെ പ്രശസ്തമായ രക്ഷാകവചത്തിലേക്കും തിരിഞ്ഞു. പാവപ്പെട്ടവന്റെ മുഖം ഓര്‍ക്കാനും ഞാന്‍ എടുക്കാന്‍ പോകുന്ന ചുവടുവയ്പ്പ് അവര്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാക്കുമോ എന്ന് സ്വയം ചോദിക്കാനുമുള്ള അദ്ദേഹത്തിന്റെ ഉപദേശം. സ്വയം ആവര്‍ത്തിക്കുന്നുവെന്നത് ഉള്‍ക്കൊണ്ടുതന്നെ, എല്ലാ ദിവസവും കുറച്ച് നിമിഷങ്ങളെങ്കിലും ഗാന്ധിജിയുടെ ജീവിതത്തെയും ഉപദേശങ്ങളേയും കുറിച്ച് ധ്യാനിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

പ്രസംഗം ഉപസംഹരിക്കുമ്പോള്‍, എന്റെ എല്ലാ സഹ പൗരന്മാര്‍ക്കും ഒരിക്കല്‍ കൂടി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ഭാരതമാതാവിന് എന്റെ പ്രണാമം! ഒപ്പം വളരെ ശോഭനമായ ഒരു ഭാവിക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.

logo
The Fourth
www.thefourthnews.in