പെൺമക്കളെ പീഡിപ്പിച്ചെന്ന  പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചു; യുപിയില്‍ മുൻ  കൗണ്‍സിലറിനെ കഴുത്തറുത്ത് കൊന്നു

പെൺമക്കളെ പീഡിപ്പിച്ചെന്ന പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചു; യുപിയില്‍ മുൻ കൗണ്‍സിലറിനെ കഴുത്തറുത്ത് കൊന്നു

ജൂലൈ 15നാണ് നാല് പ്രതികള്‍ക്കെതിരായി മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്ന പെൺകുട്ടികളുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്

പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍മക്കളെ പീഡിപ്പിച്ചുവെന്ന പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുപിയില്‍ മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറിനെ കഴുത്തറത്ത് കൊന്നു. 51 വയസ്സായിരുന്നു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

നാലുപേരടങ്ങുന്ന അക്രമിസംഘം അദ്ദേഹത്തെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും തടയാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപദ്രവിക്കുകയും ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെൺമക്കളെ പീഡിപ്പിച്ചെന്ന  പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചു; യുപിയില്‍ മുൻ  കൗണ്‍സിലറിനെ കഴുത്തറുത്ത് കൊന്നു
പതിനായിരം രൂപയിൽ നിന്ന് മഹിന്ദ്ര ബാങ്ക് 300 കോടിയുടെ നിക്ഷേപത്തിലേക്ക്; സിഇഒ ഉദയ് കോട്ടക് പടിയിറങ്ങി

പീഡനപരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമ്മര്‍ദ്ദം ചിലത്തിയിരുന്നെന്നും എന്നാല്‍ അദ്ദേഹം അതിനു തയാറാകാഞ്ഞതിനേത്തുടര്‍ന്നാണ് അക്രമികള്‍ കൃത്യം നടത്തിയതെന്നും കൊല്ലപ്പെട്ടയാളുടെ ഭാര്യ പോലീസിന് മൊഴി നല്‍കി.

ജൂലൈ 15നാണ് നാല് പ്രതികള്‍ക്കെതിരായി മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പോലീസില്‍ പരാതി നല്‍കിയത്. ജൂലൈ 12ന് സ്‌കൂളിലേയ്ക്ക് പോകുന്നതിനിടെ തന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 20ന് രണ്ട് കുറ്റാരോപിതരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പരാതിക്കാരനോട് എഫ്‌ഐആര്‍ പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയും ആവശ്യം അംഗീകരിക്കാതെ വന്നപ്പോള്‍ കൊല ചെയ്യുകയുമായിരുന്നു.

logo
The Fourth
www.thefourthnews.in