നിത്യാനന്ദ് റായ്
നിത്യാനന്ദ് റായ്

വിദേശ സംഭാവനാ നിയന്ത്രണം നിയമം ലംഘിച്ചു; അഞ്ച് വർഷത്തിനിടെ 1,827 എൻജിഒകളുടെ ലൈസൻസ് റദ്ദാക്കിയെന്ന് കേന്ദ്രം

2010 മാര്‍ച്ച് വരെ 16,383 സംഘടനകള്‍ എഫ്‌സിആര്‍എ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1,827 എൻജിഒകളുടെ എഫ്സിആർഎ രജിസ്ട്രേഷൻ റദ്ദാക്കിയതായി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. വിദേശ സംഭാവനാ നിയന്ത്രണം നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ജിഒകളുടെ ലൈസന്‍സ് റദാക്കിയത്. 2023 മാർച്ച് 10 വരെ 16,383 സംഘടനകളാണ് വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്.

2017 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര-ഭരണ പ്രദേശങ്ങളിലുമുള്ള സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിന് നിയന്ത്രണം കൊണ്ടുവന്നത്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ 1,827 സന്നദ്ധ സംഘടനകളുടെ എഫ്‌സിആർഎ രജിസ്‌ട്രേഷൻ നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനം കാരണം റദ്ദാക്കിയിട്ടുണ്ടെന്ന് നിത്യാനന്ദ് റായ് വ്യക്തമാക്കി. നേരത്തെ വിദേശ സംഭാവനകളില്‍ ക്രമക്കേട് ആരോപിച്ച് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.

നിത്യാനന്ദ് റായ്
രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി കേന്ദ്ര സർക്കാർ; വിദേശസംഭാവനാ നിയമം ലംഘിച്ചു

2011 മേയ് ഒന്നിനാണ് വിദേശ സംഭാവന നിയന്ത്രണ നിയമം നിലവില്‍ വന്നത്. വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന വ്യക്തികളോ എന്‍ജിഒകളോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡൽഹിയിലുള്ള ശാഖയിലെ അക്കൗണ്ടിലൂടെ മാത്രമാണ് സംഭാവന സ്വീകരിക്കാനാവുക. ആ ഫണ്ട് എന്തിനാണോ ലഭിച്ചത് അതിന് വേണ്ടി തന്നെ ഉപയോഗിക്കണം. സംഭാവന മറ്റൊരു വ്യക്തിക്ക് കൈമാറാൻ പാടില്ല.

logo
The Fourth
www.thefourthnews.in