ഡല്‍ഹി സാകേത് കോടതിയില്‍ വെടിവയ്പ്; സ്ത്രീക്ക് പരുക്ക്

ഡല്‍ഹി സാകേത് കോടതിയില്‍ വെടിവയ്പ്; സ്ത്രീക്ക് പരുക്ക്

അഭിഭാഷകന്റെ വേഷത്തിലെത്തിയ വ്യക്തിയാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്

ഡല്‍ഹി സാകേത് കോടതിയില്‍ വെടിവയ്പ്. ആക്രമണത്തില്‍ സ്ത്രീയ്ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സാമ്പത്തിക തര്‍ക്ക കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ സ്ത്രീയ്ക്കാണ് പരുക്കേറ്റത്. അക്രമി നാല് റൗണ്ട് വെടിവച്ചതായാണ് പുറത്ത് വരുന്ന വിവരം. അഭിഭാഷകന്റെ വേഷത്തിലെത്തിയ വ്യക്തിയാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്

logo
The Fourth
www.thefourthnews.in