നൂറുകണക്കിന് തൊഴിലാളികളുടെ വിശ്രമമില്ലാത്ത പ്രയത്നം; 
 51 മണിക്കൂറിന് ശേഷം ബാലസോറിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

നൂറുകണക്കിന് തൊഴിലാളികളുടെ വിശ്രമമില്ലാത്ത പ്രയത്നം; 51 മണിക്കൂറിന് ശേഷം ബാലസോറിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

തിങ്കളാഴ്ച രാവിലെ മുതൽ പാസഞ്ചര്‍ ട്രെയിനുകളുൾപ്പെടെ ട്രാക്കിലൂടെ കടന്നുപോയി

ട്രെയിൻ ദുരന്തമുണ്ടായ ഒഡിഷ ബാലസോറിലെ ട്രാക്കിൽ 51 മണിക്കൂറിന് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. ഇരുഭാഗത്തേക്കുമുള്ള ട്രാക്ക് അറ്റകുറ്റപ്പണികൾ പൂര്‍ത്തിയാക്കിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതിന് പിന്നാലെ, ഞായറാഴ്ച രാത്രി ആദ്യ ട്രെയിൻ ട്രാക്കിലൂടെ കടന്നുപോയി. ട്രാക്കിലെ ഇലട്രിഫിക്കേഷൻ നടപടികൾ വൈകാതെ തന്നെ പൂര്‍ത്തിയാക്കും.

ട്രാക്ക് പുനഃസ്ഥാപിച്ച ശേഷം ആദ്യ ട്രെയിൻ മന്ത്രിയുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലാണ് കടന്നുപോയത്. നൂറുകണക്കിന് തൊഴിലാളികളും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അറ്റകുറ്റപ്പണികൾ പൂര്‍ത്തിയാക്കിയത്. 140 ടണ്‍ റെയിൽവേ ക്രെയിൻ, റോഡ് ക്രെയിനുകൾ, പോക്കറ്റിങ് മെഷീൻ എന്നിവയെല്ലാം ഉപയോഗിച്ചാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. ആദ്യം ചരക്കുതീവണ്ടിയാണ് കടന്നുപോയത്. തിങ്കളാഴ്ച രാവിലെ മുതൽ പാസഞ്ചര്‍ ട്രെയിനുകളുൾപ്പെടെ ട്രാക്കിലൂടെ കടന്നുപോയി. ബുധനാഴ്ചയോടെ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാനാകുമെന്നാണ് വിലയിരുത്തൽ .

നൂറുകണക്കിന് തൊഴിലാളികളുടെ വിശ്രമമില്ലാത്ത പ്രയത്നം; 
 51 മണിക്കൂറിന് ശേഷം ബാലസോറിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
'4 വർഷത്തിനിടയിൽ പാളംതെറ്റിയത് 422 ട്രെയിനുകൾ'; റെയിൽ സുരക്ഷയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി 2022ലെ സിഎജി റിപ്പോർട്ട്

ബാലസോറിൽ ട്രെയിൻ ദുരന്തമുണ്ടായ മേഖലയില്‍ സുരക്ഷാ കമ്മീഷണര്‍ തെളിവെടുപ്പ് നടത്തും. യാത്രക്കാര്‍ക്കും പൊതുജനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കുമെല്ലാം മൊഴി നൽകാം. പ്രാഥമിക അന്വേഷണത്തിൽ സിഗ്നല്‍ സംവിധാനത്തിൽ ചില പ്രശ്നങ്ങൾ റെയിൽവെ കണ്ടെത്തിയിരുന്നു.സുരക്ഷാ കമ്മീഷണറുടെ വിശദമായ റിപ്പോര്‍ട്ടോടെ ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണമുണ്ടാകും.

നൂറുകണക്കിന് തൊഴിലാളികളുടെ വിശ്രമമില്ലാത്ത പ്രയത്നം; 
 51 മണിക്കൂറിന് ശേഷം ബാലസോറിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
ഒഡിഷ ട്രെയിൻ ദുരന്തം: തിരിച്ചറിഞ്ഞത് 88 പേരെ; അവകാശികളില്ലാത്ത നിരവധി മൃതദേഹം, നിറഞ്ഞുകവിഞ്ഞ് മോർച്ചറികള്‍

ഗ്രീൻ സിഗ്നൽ കിട്ടിയ ശേഷമാണ് ട്രെയിൻ മുന്നോട്ടെടുത്തതെന്ന് ലോക്കോ പൈലറ്റ് കഴിഞ്ഞദിവസം മൊഴി നൽകിയിരുന്നു. പാതയിലൂടെ അനുവദനീയമായ വേഗത മണിക്കൂറിൽ 130 കി.മിയാണ്. കോറമണ്ഡൽ എക്സ്പ്രസ് 128 കി.മി വേഗതയിലും യശ്വന്ത്പൂർ-ഹൗറ സൂപ്പര്‍ഫാസ്റ്റ് മണിക്കൂറിൽ 126 കിലോമീറ്റര്‍ വേഗതയിലുമാണ് സഞ്ചരിച്ചിരുന്നത്.

കോറമണ്ഡൽ എക്സ്പ്രസ് മാത്രമാണ് അപകടത്തിൽപ്പെട്ടതെന്നാണ് റെയിൽവെ വിശദീകരിക്കുന്നത്. ചരക്കുതീവണ്ടി പാളം തെറ്റിയിട്ടില്ല. കോറമണ്ഡൽ എക്സ്പ്രസ് ചരക്കുതീവണ്ടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചരക്കുതീവണ്ടിയിൽ ഇരുമ്പ് അടക്കമുള്ള വസ്തുക്കളായതിനാൽ അപകടത്തിന്റെ ആഴം കൂട്ടി. കോറമണ്ഡൽ എക്സ്പ്രസിന്റെ പാളം തെറ്റിയ ബോഗികൾ സമീപത്തെ ട്രാക്കിലൂടെ പോയ യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റിന്റെ അവസാന രണ്ട് ബോഗികളിൽ ഇടിച്ചു. ഇതാണ് അപകടത്തിന്റെ യഥാര്‍ഥ ചിത്രമെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in