നോട്ട് നിരോധനം: ഭൂരിപക്ഷ വിധി കേന്ദ്രത്തിന് അനുകൂലം, വിയോജിച്ച് ജ. നാഗരത്ന

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനം ഭരണഘടനാപരമാണോ എന്ന വിഷയത്തിലായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ വിധി.
നോട്ട് നിരോധനം: ഭൂരിപക്ഷ വിധി കേന്ദ്രത്തിന് അനുകൂലം, വിയോജിച്ച് ജ. നാഗരത്ന

നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനം ഒട്ടേറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജനങ്ങളെ ആകെ മൊത്തം ദുരിതത്തിലാക്കിയ വിവാദ നടപടിയുടെ സൂക്ഷ്മ വിലയിരുത്തൽ കൂടിയാണ് സുപ്രീംകോടതി വിധി.

ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്. ജസ്റ്റിസ് ബി ആര്‍ ഗവായ്, ബി വി നാഗരത്‌ന എന്നിവര്‍ പ്രത്യേക വിധികളാണ് പറയുകയെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കേന്ദ്ര സർക്കാരിന് ധന, സാമ്പത്തിക നയങ്ങളിൽ ഇടപെടാനുള്ള പരിധിയും കോടതി പരിശോധിച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുൾ നസീർ, ബി ആർ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ഡിസംബർ ഏഴിന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

നോട്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ വിധി പറയുന്നു. നോട്ട് നിരോധനം നടപ്പിലാക്കിയത് ആർബിഐയുടെ നിയമങ്ങൾക്ക് അനുസൃതമായാണോയെന്നും ജീവനോപാധിക്കും തുല്യതയ്ക്കമുള്ള മൗലിവകാശങ്ങളുടെ ലംഘനമായിരുന്നോ എന്നുമുളള വിഷയമാണ് കോടതി പരിഗണിക്കുന്നത്. 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള 58 ഹർജികളിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.

ജ. ബി ആർ ഗവായിയുടെ നിരീക്ഷണങ്ങള്‍

തീരുമാനമെടുക്കൽ പ്രക്രിയയുടെ അടിസ്ഥാനത്തിൽ നോട്ട് അസാധുവാക്കൽ വിജ്ഞാപനം റദ്ദാക്കാനാകില്ലെന്ന് ജ. ബി ആർ ഗവായ്.

ഭിന്നവിധിയുമായി ജ. ബി വി നാഗരത്ന

  • ജ. ബി ആർ ഗവായിയുടെ നിരീക്ഷണങ്ങളോട് വിയോജിച്ച്  ജ. ബി വി നാഗരത്ന.

  • ഓരോ ചോദ്യത്തേയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ജ. ഗവായ് മുന്നോട്ടുവച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിൽ നിന്ന് വ്യത്യസ്തമാണ്.

  • നോട്ട് നിരോധനം കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണെങ്കില്‍ ആര്‍ബിഐ ചട്ടത്തിന് അനുസൃതമല്ല.

  • സെക്ഷൻ 26(2) പ്രകാരം നോട്ട് നിരോധനം സംബന്ധിച്ച നിർദ്ദേശം ഉണ്ടാകേണ്ടത് ആർബിഐയുടെ സെൻട്രൽ ബോർഡിൽ നിന്നാണ്.

  • നിയമ നിര്‍മ്മാണത്തിലൂടെ ആയിരുന്നു നോട്ട് നിരോധനം നടപ്പിലാക്കേണ്ടത്. രഹസ്യ സ്വഭാവം നിലനിര്‍ത്തണമെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കാമായിരുന്നു.

  • എക്സിക്യൂട്ടീവ് വിജ്ഞാപനത്തിലൂടെയല്ല, നിയമനിർമ്മാണത്തിലൂടെയാണ് നോട്ട് നിരോധനം നടപ്പിലാക്കേണ്ടിയിരുന്നത്.

  • ഇത്രയും നിർണായക പ്രാധാന്യമുള്ള വിഷയത്തിൽ ജനാധിപത്യത്തിന്റെ കേന്ദ്രമായ പാർലമെന്റിനെ മാറ്റിനിർത്താനാകില്ല.

നോട്ട് നിരോധനം ശരിവച്ച് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി

ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം ശരിവച്ച് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ജ. ബി വി നാഗരത്‌ന നോട്ട് നിരോധനത്തെ എതിര്‍ത്തപ്പോള്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് ഉള്‍പ്പെട നാല് പേര്‍ അനുകൂലമായി വിധിപറഞ്ഞു. നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന് ഭൂരിപക്ഷ വിധി വ്യക്തമാക്കി.

നോട്ട് നിരോധനം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത് കൊണ്ട് മാത്രം എതിര്‍ക്കാനാവില്ല. നടപടി ഉദ്ദേശിച്ച ഫലം ചെയ്‌തോ എന്നത് പ്രസക്തമല്ലെന്നും നിരോധനം ശരിവച്ചുകൊണ്ടുള്ള വിധിയില്‍ നിരീക്ഷിച്ചു.

ആര്‍ബിഐ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നോട്ട് അസാധുവാക്കാന്‍ അധികാരമുണ്ട്. നടപടിക്രമങ്ങളുടെ പേരില്‍ മാത്രം നോട്ട് പിന്‍വലിച്ച പ്രഖ്യാപനം റദ്ദാക്കാനാവില്ലെന്നും ജ. ബി ആര്‍ ഗവായ് വായിച്ച ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in