കർണാടക ഗവർണർക്ക് യാത്രാ വിലക്ക്: രണ്ട് ജീവനക്കാരെ കൂടി എയർ ഏഷ്യ സസ്‌പെൻഡ് ചെയ്തു

കർണാടക ഗവർണർക്ക് യാത്രാ വിലക്ക്: രണ്ട് ജീവനക്കാരെ കൂടി എയർ ഏഷ്യ സസ്‌പെൻഡ് ചെയ്തു

നേരത്തെ സ്റ്റേഷൻ മാനേജരെ വിമാനക്കമ്പനി സസ്‌പെൻഡ് ചെയ്തിരുന്നു

കർണാടക ഗവർണർ താവർ ചന്ദ്  ഗെഹ്‌ലോട്ടിനെ കയറ്റാതെ വിമാനം പറന്ന സംഭവത്തിൽ രണ്ട് ജീവനക്കാരെ കൂടി എയർ ഏഷ്യ സസ്‌പെൻഡ് ചെയ്തു. സംഭവം നടക്കുമ്പോൾ ബോർഡിങ് ഗേറ്റിൽ ഉണ്ടായിരുന്ന ജീവനക്കാരിയെയും വിമാനത്തിലേക്കുള്ള റാംപിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരിയെയുമാണ് എയർഏഷ്യ സസ്പെൻഡ് ചെയ്തത്. കർണാടക രാജ്ഭവൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ എയർ ഏഷ്യ സ്റ്റേഷൻ മാനേജരെ സസ്‌പെൻഡ് ചെയ്തിരുന്നു.  

സംഭവം നടക്കുമ്പോൾ ബോർഡിങ് ഗേറ്റിൽ ഉണ്ടായിരുന്ന ജീവനക്കാരിയെയും വിമാനത്തിലേക്കുള്ള റാംപിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരിയെയുമാണ് എയർ ഏഷ്യ സസ്പെൻഡ് ചെയ്തത്

കഴിഞ്ഞ ജൂലായ് 27 ന് ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യാൻ എത്തിയ കർണാടക ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ടിനെ വൈകി എത്തിയെന്ന കാരണം ചൂണ്ടിക്കാട്ടി എയർ ഏഷ്യ യാത്ര ചെയ്യാൻ അനുവദിച്ചില്ല എന്നതാണ്  പരാതിക്ക് ആധാരം. ഉച്ചക്ക് 2.05 ന് ടേക്ക് ഓഫ് ചെയ്യേണ്ട വിമാനത്തിൽ കയറാൻ ഗവർണർ വൈകിയെത്തി. അപ്പോഴേക്കും പറക്കലിന് തയ്യാറെടുത്ത വിമാനത്തിന്റെ വാതിലുകൾ അടച്ചിരുന്നു. ബോർഡിങ് ഗേറ്റിലും റാമ്പിലും ജീവനക്കാരുമായി ഗവർണറുടെ ഓഫീസ് ജീവനക്കാർ ആശയ വിനിമയം നടത്തിയെങ്കിലും വാതിൽ തുറക്കൽ സാങ്കേതികമായി സാധ്യമല്ലെന്ന വിവരമാണ് ലഭിച്ചത്.

കർണാടക ഗവർണർക്ക് യാത്രാ വിലക്ക്: രണ്ട് ജീവനക്കാരെ കൂടി എയർ ഏഷ്യ സസ്‌പെൻഡ് ചെയ്തു
കർണാടക ഗവർണറെ കയറ്റാതെ വിമാനം പറന്ന സംഭവം: എയർ ഏഷ്യ ജീവനക്കാരനെതിരെ നടപടി

വിമാനം കയറാൻ  ഉച്ചക്ക് 1.50 ന് തന്നെ ടെർമിനൽ 2ലെ വിവിഐപി ലോഞ്ചിൽ ഗവർണർ എത്തിയിരുന്നെന്നും ജീവനക്കാർ തമ്മിലുള്ള ആശയവിനിമയ പ്രശ്നമാണ് വിമാനത്തിൽ കൃത്യസമയത്ത് കയറാൻ സാധിക്കാത്തതിന് കാരണമെന്നുമാണ് കർണാടക രാജ്ഭവന്റെ വാദം. ലഗേജുകൾ വിമാനത്തിൽ കയറ്റുകയും ഗവർണറെ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്തത്  ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണെന്ന് വ്യോമയാന മന്ത്രാലയത്തിനുൾപ്പെടെ അയച്ച പരാതിയിൽ കർണാടക രാജ്ഭവൻ ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in