ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

കാൻസർ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശില്‍ കുമാര്‍ മോദി അന്തരിച്ചു. കാന്‍സര്‍ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 72 വയസ്സായിരുന്നു.

കാന്‍സര്‍ ബാധിച്ചിരിക്കുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്നും കഴിഞ്ഞ മാസമാണ് സുശില്‍ കുമാര്‍ മോദി അറിയിച്ചത്.

രണ്ടു തവണയായി 11 വര്‍ഷത്തോളം സുശില്‍ കുമാര്‍ മോദി ബിഹാറിലെ ഉപമുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 മുതല്‍ 2013 വരെയും 2017 മുതല്‍ 2022 ഡിസംബര്‍ വരെയുമുള്ള രണ്ട് തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഉപമുഖ്യമന്ത്രിയായിരുന്നത്. എം പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനത്തിലൂടെയാണ് മോദി പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു
സുശില്‍ കുമാര്‍ മോദി: ബിജെപിയുടെ ബിഹാര്‍ സ്വപ്‌നങ്ങളുടെ കാവല്‍ക്കാരന്‍

കോട്ടയം പൊൻകുന്നം സ്വദേശിയായ ജെസി ജോർജാണ് സുശിൽ കുമാർ മോദിയുടെ ഭാര്യ. ഉത്കര്‍ഷ് തഥാഗത, അക്ഷയ് അമൃതാംശു എന്നിവരാണ് മക്കള്‍.

logo
The Fourth
www.thefourthnews.in