ഇനി പൂർണമായും ക്രിക്കറ്റിനൊപ്പം; രാഷ്ട്രീയ ഇന്നിങ്സ് അവസാനിപ്പിക്കാന്‍ ഗൗതം ഗംഭീർ

ഇനി പൂർണമായും ക്രിക്കറ്റിനൊപ്പം; രാഷ്ട്രീയ ഇന്നിങ്സ് അവസാനിപ്പിക്കാന്‍ ഗൗതം ഗംഭീർ

കൊല്‍ക്കത്തയുടെ മെന്ററായി ചുമതലയേറ്റ് നാളുകള്‍ക്ക് ശേഷമാണ് ഗംഭീറിന്റെ തീരുമാനം വന്നിരിക്കുന്നത്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ രാഷ്ട്രീയം വിടുന്നു. ഇന്ത്യന്‍ പ്രീമിയർ ലീഗിന്റെ (ഐപിഎല്‍) പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ രാഷ്ട്രീയ ചുമതലകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയോട് ഗംഭീർ ആവശ്യപ്പെട്ടു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററാണ് ഗംഭീർ. എക്സിലൂടെയാണ് ഗംഭീർ ഇക്കാര്യം അറിയിച്ചത്. ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ഗംഭീർ നന്ദി പറഞ്ഞിട്ടുണ്ട്.

"ക്രിക്കറ്റ് ഉത്തരവാദിത്തങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനായി രാഷ്ട്രീയ ചുമതലകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ബഹുമാനപ്പെട്ട പാർട്ടി അധ്യക്ഷന്‍ ജെ പി നദ്ദയോട് ഞാന്‍ ആവശ്യപ്പെട്ടു. ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടും ആഭ്യന്തര മന്ത്രി അമിത് ഷാ ജിയോടും നന്ദി പറയുന്നു. ജയ് ഹിന്ദ്," ഗംഭീർ എക്സില്‍ കുറിച്ചു.

ഇനി പൂർണമായും ക്രിക്കറ്റിനൊപ്പം; രാഷ്ട്രീയ ഇന്നിങ്സ് അവസാനിപ്പിക്കാന്‍ ഗൗതം ഗംഭീർ
രാമേശ്വരം കഫെ സ്‌ഫോടനം: മാസ്‌കും സണ്‍ഗ്ലാസും തൊപ്പിയും ധരിച്ചെത്തിയ യുവാവ് കറുത്ത ബാഗ് ഉപേക്ഷിച്ചു, ദൃശ്യങ്ങള്‍ പുറത്ത്

കൊല്‍ക്കത്തയുടെ മെന്ററായി ചുമതലയേറ്റ് നാളുകള്‍ക്ക് ശേഷമാണ് ഗംഭീറിന്റെ തീരുമാനം വന്നിരിക്കുന്നത്. കൊല്‍ക്കത്തയുടെ മുഖ്യപരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റിനോട് ചേർന്നായിരിക്കും ഗംഭീർ പ്രവർത്തിക്കുക. 2011-17 വരെ കൊല്‍ക്കത്തയെ ഐപിഎല്ലില്‍ നയിച്ച ഗംഭീർ രണ്ട് കിരീടങ്ങളും സ്വന്തമാക്കി.

കഴിഞ്ഞ രണ്ട് സീസണുകളിലും ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായാണ് ഗംഭീർ പ്രവർത്തിച്ചിരുന്നത്.

2019 മാർച്ചിലാണ് ഗംഭീർ ബിജെപിയില്‍ ചേർന്നത്. 2019 തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചാണ് ഗംഭീർ ലോക്‌സഭയിലെത്തിയത്.

logo
The Fourth
www.thefourthnews.in