മണിപ്പൂർ വിഷയം ചർച്ച ചെയ്യുന്നതിനിടയിൽ പ്രതിഷേധം: ഡൽഹി നിയമസഭയിൽ നിന്ന് നാല് ബിജെപി എംഎൽഎമാരെ  പുറത്താക്കി

മണിപ്പൂർ വിഷയം ചർച്ച ചെയ്യുന്നതിനിടയിൽ പ്രതിഷേധം: ഡൽഹി നിയമസഭയിൽ നിന്ന് നാല് ബിജെപി എംഎൽഎമാരെ പുറത്താക്കി

ആം ആദ്മി എംഎൽഎ ദുർഗേഷ് പഥക് മണിപ്പൂർ വിഷയത്തിൽ ചർച്ച ആരംഭിച്ചപ്പോൾ ബിജെപി എംഎൽഎമാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു

മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് ഡൽഹി നിയമസഭയിൽ ചർച്ച നടക്കുന്നതിനിടെ പ്രതിഷേധിച്ച നാല് ബിജെപി എംഎൽഎമാരെ സഭയിൽ നിന്ന് പുറത്താക്കി. ബിജെപി എംഎൽഎമാരായ അഭയ് വർമ, ജിതേന്ദർ മഹാജൻ, അജയ് മഹാവാർ, ഒപി ശർമ എന്നിവരെയാണ് സഭാ നടപടിക്രമങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് പുറത്താക്കിയത്. മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളെ കുറിച്ച് ആം ആദ്മി എംഎൽഎ ദുർഗേഷ് പഥക് സഭയിൽ ചർച്ച ആരംഭിച്ചപ്പോൾ ബിജെപി എംഎൽഎമാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

മണിപ്പൂർ വിഷയം ചർച്ച ചെയ്യുന്നതിനിടയിൽ പ്രതിഷേധം: ഡൽഹി നിയമസഭയിൽ നിന്ന് നാല് ബിജെപി എംഎൽഎമാരെ  പുറത്താക്കി
വീണ്ടും കാവേരി നദീജലത്തർക്കം; തമിഴ്നാടിനു വെള്ളം നൽകാനുള്ള തീരുമാനത്തിൽ കർണാടകയിൽ പ്രതിഷേധം

മണിപ്പൂരിലെ പ്രശ്നങ്ങളല്ല പകരം ഡൽഹിയിലെ പ്രശ്നമാണ് സഭയിൽ ചർച്ച ചെയ്യേണ്ടതെന്നായിരുന്നു ബിജെപി എംഎൽഎമാരുടെ ആവശ്യം. എന്നാൽ വിഷയം ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പ്രതിഷേധങ്ങൾക്കിടയിൽ ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർള പ്രതികരിച്ചു. "മണിപ്പൂർ നിയമസഭയിൽ ചർച്ച ചെയ്യേണ്ട വിഷയം അല്ലെന്ന് തോന്നുന്നുണ്ടോ? യുപി നിയമസഭയിൽ ഉൾപ്പെടെ മണിപ്പൂർ വിഷയം ചർച്ച ചെയ്തു", രാഖി ബിർള പറഞ്ഞു.

മണിപ്പൂർ വിഷയം ചർച്ച ചെയ്യുന്നതിനിടയിൽ പ്രതിഷേധം: ഡൽഹി നിയമസഭയിൽ നിന്ന് നാല് ബിജെപി എംഎൽഎമാരെ  പുറത്താക്കി
കൈക്കൂലി വാങ്ങിയതിന് തെളിവില്ല; അഡ്വ സൈബി ജോസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

മണിപ്പൂരിലെ വിഷയം ചർച്ച ചെയ്യാത്തത് അത്യധികം നിർഭാഗ്യകരമാണെന്ന് സഭയിലെ പ്രതിഷേധങ്ങൾക്കിടയിൽ ദുർഗേഷ് പഥക് വ്യക്തമാക്കി. പഥകിന്റെ നേതൃത്വത്തിൽ എഎപി അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സഭയിൽ മുദ്രാവാക്യം ഉയർത്തി. അതേസമയം എംഎൽമാരെ പുറത്താക്കിയതിനെ തുടർന്ന് ബിജെപി എംഎൽഎമാർ സഭയിൽ പ്രതിഷേധം തുടർന്നു.

logo
The Fourth
www.thefourthnews.in