അദാനി ഗ്രൂപ്പിന്റെ ഇരുമ്പുപാലം 'അടിച്ചുമാറ്റി'; മോഷണംപോയത് 
6000 കിലോ വരുന്ന പാലം, നാല് പേർ പിടിയില്‍

അദാനി ഗ്രൂപ്പിന്റെ ഇരുമ്പുപാലം 'അടിച്ചുമാറ്റി'; മോഷണംപോയത് 6000 കിലോ വരുന്ന പാലം, നാല് പേർ പിടിയില്‍

മുംബൈയില്‍ ഇലക്ട്രിക് കേബിളുകൾ കടത്തിവിടുന്നതിനായി സ്ഥാപിച്ച ഇരുമ്പുപാലമാണ് മോഷണം പോയത്

അദാനി ഗ്രൂപ്പിന്റെ 6000 കിലോ വരുന്ന ഇരുമ്പ് പാലം മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. അദാനി ഇലക്ട്രിസിറ്റിയുടെ ഇലക്ട്രിക് കേബിളുകൾ കടത്തിവിടുന്നതിനായി സ്ഥാപിച്ച പാലമാണ് കഴിഞ്ഞമാസം മോഷണം പോയത്.

മലാഡ് ബാക് റോഡിലേക്ക് മാറ്റിയിരുന്ന പാലം ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് മുറിച്ചശേഷം മോഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് പിടികൂടിയ നാലംഗ സംഘത്തിൽ ഒരാൾ, പാലം നിർമിക്കാൻ കരാർ നൽകിയ സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് മുംബൈ പോലീസ് കണ്ടെത്തി.

അദാനി ഇലക്ട്രിസിറ്റിയുടെ കൂറ്റൻ ഇലക്ട്രിക് കേബിളുകൾ നുള്ളയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി കഴിഞ്ഞ വർഷം ജൂണിലാണ് താൽക്കാലിക പാലം സ്ഥാപിച്ചത്

അദാനി ഇലക്ട്രിസിറ്റിയുടെ കൂറ്റൻ ഇലക്ട്രിക് കേബിളുകൾ നുള്ളയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി കഴിഞ്ഞ വർഷം ജൂണിലാണ് താൽക്കാലിക പാലം സ്ഥാപിച്ചത്. ആവശ്യമായ അനുമതികൾ ലഭിച്ചശേഷം ഈ വർഷം ഏപ്രിലിൽ അതിന്റെ സ്ഥാനത്ത് ഒരു സ്ഥിരം പാലം വന്നു. പഴയ പാലം ക്രെയിനുകൾ ഉപയോഗിച്ച് നീക്കം ചെയ്യുകയും മലാഡ് ബാക്ക് റോഡിന്റെ അടുത്തായി സ്ഥാപിക്കുകയും ചെയ്തു. ജൂണിൽ ഇത് അപ്രത്യക്ഷമായി.

സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്ന് പാലം അപ്രത്യക്ഷമായ വിവരം ജൂണ് 26നാണ് അദാനി ഇലക്ട്രിസിറ്റി പ്രതിനിധികള്‍ അറിഞ്ഞത്. പാലം സ്ഥാപിച്ച മലാഡ് ബാക്ക് റോഡിന് ചുറ്റും ക്യാമറകളുണ്ടായിരുന്നില്ല. അദാനി ഇലക്ട്രിസിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജൂൺ 26 ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പാലത്തിന്റെ മൂല്യം രണ്ട് ലക്ഷം രൂപയാണെന്ന് എഫ്ഐആറിൽ പറയുന്നു.

അദാനി ഗ്രൂപ്പിന്റെ ഇരുമ്പുപാലം 'അടിച്ചുമാറ്റി'; മോഷണംപോയത് 
6000 കിലോ വരുന്ന പാലം, നാല് പേർ പിടിയില്‍
വോട്ടുപെട്ടി കത്തിച്ചും ബോംബെറിഞ്ഞും അക്രമം; ഒൻപതുപേർ കൊല്ലപ്പെട്ടു, പശ്ചിമബംഗാളിൽ സംഘർഷം ആളിക്കത്തുന്നു

സ്ഥലത്തിന് ചുറ്റും നിരീക്ഷണ ക്യാമറകളില്ലാത്തതിനാൽ മലാഡ് ബാക്ക് റോഡിന്റെ മറ്റ് ഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ജൂൺ 11ന് പാലത്തിന്റെ ദിശയിൽ ഒരു വലിയ വാഹനം നീങ്ങുന്നത് ക്യാമറകളില്‍ പതിഞ്ഞു. തുടർന്ന് രജിസ്ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വാഹനം പോലീസ് കണ്ടെത്തി.

പാലം പൊളിച്ചുകടത്താൻ ഉപയോഗിച്ച ഗ്യാസ് കട്ടർ മെഷീനുകളാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് വ്യക്തമായി. മോഷ്ടിച്ച വസ്തുക്കൾ മുംബൈ പോലീസ് കണ്ടെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ് വക്താവ് അറിയിച്ചു.

logo
The Fourth
www.thefourthnews.in