മെയ്തി വിദ്യാര്‍ഥികളുടെ കൊലപാതകം: ആറുപേര്‍ അറസ്റ്റില്‍, വധശിക്ഷ ഉറപ്പാക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി

മെയ്തി വിദ്യാര്‍ഥികളുടെ കൊലപാതകം: ആറുപേര്‍ അറസ്റ്റില്‍, വധശിക്ഷ ഉറപ്പാക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി

അറസ്റ്റ് ചെയ്തവരില്‍ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമുണ്ട്

മണിപ്പൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ ആറു പേരെ സിബിഐ അറസ്റ്റ് ചെയ്തു. രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായവരില്‍ നാലുപേർ സ്ത്രീകളും രണ്ടുപേർ പുരുഷന്മാരുമാണ്. കസ്റ്റഡിയിലെടുത്ത രണ്ടുപേരും സ്ത്രീകളാണ്. ഇവരെ ഇംഫാലില്‍നിന്നാണ് പിടികൂടിയത്.

ജൂലൈയിലാണ് മെയ്തി വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ കാണാതാകുന്നത്. പ്രണിയകളായിരുന്ന ലിന്തോയിങ്കമ്പി(17), ഫിജാം ഹേംജിത്ത്(20) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞാഴ്ച ഇവരുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമായിരുന്നു മണിപ്പൂരിലുണ്ടായത്.

പ്രതികളെ പിടികൂടിയതിന് ശേഷം സിബിഐയ്ക്ക് കൈമാറി

പ്രതികളെ പിടികൂടാനായി പോലീസും സൈന്യവും ഒരുമിച്ച് നടത്തിയ അന്വേഷണത്തില്‍ ചുരാചന്ദ്പൂരില്‍ നിന്നാണ് ആറു പേരും അറസ്റ്റിലായത്. ഇവരെ പിടികൂടിയതിന് ശേഷം സിബിഐയ്ക്ക് കൈമാറുകയായിരുന്നു. കുറ്റവാളികള്‍ക്ക് 'വധശിക്ഷ' ഉറപ്പാക്കുമെന്ന്‌ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് ചുരാചന്ദ്പൂരില്‍ നിന്ന് ഒരു തീവ്രവാദിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു

മെയ്തി വിദ്യാര്‍ഥികളുടെ കൊലപാതകം: ആറുപേര്‍ അറസ്റ്റില്‍, വധശിക്ഷ ഉറപ്പാക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി
മണിപ്പൂർ കലാപം: ജൂലൈയില്‍ കാണാതായ രണ്ട് വിദ്യാർത്ഥികള്‍ കൊല്ലപ്പെട്ട നിലയില്‍, ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍

''കുറ്റകൃത്യം ചെയ്തശേഷം അവര്‍ ഒളിച്ചോടിയേക്കാം. പക്ഷേ നിയമത്തിന്റെ കൈകളില്‍നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ല. അവര്‍ ചെയ്ത കുറ്റത്തിന് വധശിക്ഷ ഉള്‍പ്പെടെയുള്ള പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്,'' മുഖ്യമന്ത്രി ബിരേന്‍ സിങ് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

മണിപ്പൂര്‍ പ്രതിസന്ധിയെ മുതലെടുത്ത് മ്യാന്‍മാറില്‍നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള ഭീകരര്‍ ചില കുംകി വിമത ഗ്രൂപ്പുകളുമായി കൈകോര്‍ത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചുരാചന്ദ്പൂരില്‍ നിന്ന് ഒരു തീവ്രവാദിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in