ജമ്മു കശ്മീര്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന തകര്‍ത്തത്  ഭീകരാക്രമണ നീക്കം

ജമ്മു കശ്മീര്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന തകര്‍ത്തത് ഭീകരാക്രമണ നീക്കം

ഭീകരാക്രമണം ലക്ഷ്യമിട്ടുള്ള നീക്കത്തിനിടെയാണ് ഭീകരരെ കൊലപ്പെടുത്താനായതെന്ന് സൈന്യം

ജമ്മു കശ്മീരിലെ അവന്തിപ്പോരയിലും അനന്ത്നാഗിലുമുണ്ടായ ഏറ്റുമുട്ടലുകളില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. അവന്തിപ്പോരയില്‍ മൂന്ന് ഭീകരരേയും അനന്ത്‌നാഗില്‍ ഒരു ഭീകരനേയുമാണ് വധിച്ചത്. .

അവന്തിപ്പോരയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരര്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാണെന്ന് സുരക്ഷാസേന വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട ഭീകരരില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ മുഖ്താര്‍ ഭട്ടും ഉള്‍പ്പെട്ടതായി തിരിച്ചറിഞ്ഞു. സുരക്ഷാ സേനയുടെ ക്യാമ്പുകള്‍ക്ക് നേരെ നിരന്തരം ആക്രമണം നടത്തിയിരുന്നയാളാണ് മുഖ്താര്‍ ഭട്ട്

നാല് ഭീകരരില്‍ നിന്നും നിരവധി തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു. ഭീകരാക്രമണം ലക്ഷ്യമിട്ടുള്ള നീക്കത്തിനിടെയാണ് ഭീകരരെ കൊലപ്പെടുത്താനായതെന്നാണ് സുരക്ഷാസേനയും ജമ്മു കശ്മീര്‍ പോലീസും വ്യക്തമാക്കുന്നത്. സൈനിക ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇവര്‍ ആക്രമണങ്ങള്‍ പദ്ധതിയിട്ടിരുന്നതായാണ് സൂചന. യൂറോപ്പ് കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നയാളാണ് വധിക്കപ്പെട്ട ഭീകരരില്‍ ഒരാളെന്നും സൂചനയുണ്ട്.

logo
The Fourth
www.thefourthnews.in