യു പിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; ഗുണ്ടാത്തലവന്‍ അനില്‍ ദുജാനയെ പോലീസ് വെടിവച്ചു കൊന്നു

യു പിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; ഗുണ്ടാത്തലവന്‍ അനില്‍ ദുജാനയെ പോലീസ് വെടിവച്ചു കൊന്നു

കൊലപാതക കേസില്‍ ജയിലിലായിരുന്ന അനില്‍ കഴിഞ്ഞയാഴ്ചയാണ് ജാമ്യം ലഭിച്ച് മോചിതനായത്

ഉത്തര്‍പ്രദേശില്‍ വീണ്ടും പോലീസ് ഏറ്റുമുട്ടല്‍ കൊലപാതകം. ഗുണ്ടാത്തലവന്‍ അനില്‍ ദുജാനാണ് യു പി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അറുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അനില്‍ ദുജാന . നോയിഡ, ഗാസിയാബാദ്, ഡല്‍ഹി എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് അനില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.

കൊലപാതക കേസില്‍ ജയിലിലായിരുന്ന അനില്‍ കഴിഞ്ഞയാഴ്ചയാണ് ജാമ്യം ലഭിച്ച് മോചിതനായത്. മോചിതനായതിന് ശേഷം കൊലപാതക കേസിലെ സാക്ഷികളെയെല്ലാം അനില്‍ ദുജാന ഭീഷണിപ്പെടുത്താന്‍ തുടങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രധാന സാക്ഷിയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്നും വിവരങ്ങളുണ്ട്. ഇയാളുടെ ഭീഷണിയെ തുടര്‍ന്നാണ് യു പി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് പിടികൂടാനെത്തുന്നത്.

യു പിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; ഗുണ്ടാത്തലവന്‍ അനില്‍ ദുജാനയെ പോലീസ് വെടിവച്ചു കൊന്നു
ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ മകനും സഹായിയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി യുപി പോലീസ്

കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെ അനില്‍ തിരിച്ച് ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. തുടർന്നുണ്ടായ വെടിവയ്പിലാണ് അനില്‍ ദുജാന കൊല്ലപ്പെട്ടത്. മീററ്റിലെ ഒരു ഗ്രാമത്തിലാണ് കൊലപാതകം നടക്കുന്നത്. കുറ്റിക്കാടുകളാല്‍ ചുറ്റപ്പെട്ട ഒരു നടപ്പാതയിലായിരുന്നു ഏറ്റുമുട്ടല്‍. ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട ഗുണ്ടാ നേതാവും മുന്‍ സമാജ് വാദി എംപിയുമായ അതിഖ് അഹമ്മദിന്റെ മകന്‍ അസദ് അഹമ്മദും ഫെബ്രുവരിയില്‍ ഏറ്റുമുട്ടലിലില്‍ കൊല്ലപ്പെട്ടിരുന്നു.

യു പിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; ഗുണ്ടാത്തലവന്‍ അനില്‍ ദുജാനയെ പോലീസ് വെടിവച്ചു കൊന്നു
അതിഖ് അഹമ്മദിന്റെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത് 9 വെടിയുണ്ടകള്‍; കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആര്‍

പിന്നാലെ, പ്രയാഗ് രാജില്‍ പോലീസ് സുരക്ഷയോടെ ചികിത്സയ്ക്കായി പോകും വഴിയാണ് അതിഖ് അഹമ്മദ് രണ്ട് പേരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് അധികാരത്തിലേറിയത് മുതല്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. അധികാരമേറ്റ 2017ന് ശേഷം 183 പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാലയളവിനിടയില്‍ 13 പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

logo
The Fourth
www.thefourthnews.in