വാതകം ശ്വസിച്ച് കുഴഞ്ഞുവീണവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
വാതകം ശ്വസിച്ച് കുഴഞ്ഞുവീണവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

അലിഗഢില്‍ ഇറച്ചി ഫാക്ടറിയിൽ വാതകചോർച്ച; 50ഓളം തൊഴിലാളികൾ ആശുപത്രിയിൽ

ഫാക്ടറിയിലധികവും സ്ത്രീ തൊഴിലാളികളാണ് ഉണ്ടായിരുന്നത്

ഉത്തർപ്രദേശിലെ അലിഗഢിൽ അമോണിയ വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് 50ഓളം ഫാക്ടറി തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലിഗഢിലെ റൊരാവർ പ്രദേശത്തുള്ള ഇറച്ചി ഫാക്ടറിയിലാണ് വാതക ചോർച്ചയുണ്ടായത്. വാതക ചോർച്ചയെ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് തൊഴിലാളികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവർ അപകടനില തരണം ചെയ്തതുവെന്നാണ് റിപ്പോർട്ട്. ഫാക്ടറിയിലധികവും സ്ത്രീ തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

വാതക ചോർച്ചയെ തുടർന്ന് ഫാക്ടറി ഉടൻ ഒഴിപ്പിക്കുകയും സ്ഥിതിഗതികൾ സാധാരണ നിലയിലാകുകയും ചെയ്തുവെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഹാജി സഹീർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള അൽ ദുവ എന്ന ഇറച്ചി ഫാക്ടറിയിലാണ് സംഭവം. വാതകം ചോരാൻ ഇടയായ സാഹചര്യം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in