പേടിഎം ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങി അദാനി? വിജയ് ശർമയുമായി ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ട്

പേടിഎം ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങി അദാനി? വിജയ് ശർമയുമായി ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ട്

വാർത്ത പുറത്തുവന്നതിന് പിന്നാലെ 5 ശതമാനമാണ് പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്മ്യൂണിക്കേഷന്റെ ഷെയ്‌റുകളുടെ വില മാർക്കറ്റിൽ വർധിച്ചത്

പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷന്റെ ഷെയറുകൾ അദാനി ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് കമ്പനി സ്ഥാപകൻ വിജയ് ശർമയുമായി ചർച്ചകൾ നടത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

അതേസമയം പേടിഎം കമ്പനിയുടെ ഷെയറുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിട്ടില്ലെന്ന് അദാനി ഗ്രൂപ്പും പേടിഎമ്മും വിശദീകരണ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച്ച ആദാനിയും വിജയ് ശർമയും ഷെയർ വിൽപ്പനയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.

പേടിഎം ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങി അദാനി? വിജയ് ശർമയുമായി ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ട്
ഹിറ്റ്‌ലറും തിരഞ്ഞെടുപ്പ് കാലത്തെ മോദിയും, ഒടുവിൽ ധ്യാന തന്ത്രവും

അദാനി ഷെയറുകൾ എറ്റെടുത്താൽ ഫിനാൻസ് രംഗത്തേക്കുള്ള ആദ്യ ചുവടുവെയ്പ്പായിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. നിലവിൽ ശക്തരായ ഗുഗിൾ പേ, വാൾമാർടിന്റെ ഉടമസ്ഥതയിലുള്ള ഫോൺപേ, അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള ജിയോ ഫിനാൻസ് എന്നിവയാണ് പേടിഎമ്മിന്റെ മുഖ്യഎതിരാളികൾ.

വാർത്ത പുറത്തുവന്നതിന് പിന്നാലെ അഞ്ച് ശതമാനമാണ് പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്മ്യൂണിക്കേഷന്റെ ഷെയറുകളുടെ വില മാർക്കറ്റിൽ വർധിച്ചത്. അതേസമയം അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ 0.4ശതമാനം ഇടിഞ്ഞിട്ടുണ്ട്.

കണക്കുകൾ പ്രകാരം വൺ97 കമ്മ്യൂണിക്കേഷനിൽ 19 ശതമാനം ഓഹരിയാണ് വിജയ് ശർമയ്ക്ക് ഉള്ളത്. ചൊവ്വാഴ്ചത്തെ വില പ്രകാരം4,218 കോടി രൂപയുടെ ഓഹരികളാണ് ഇത്. ഇതുകൂടാതെ പേടിഎമ്മിൽ നേരിട്ട് 9 ശതമാനം ഓഹരിയും വിജയ് ശർമയ്ക്ക് ഉണ്ട്. വിദേശസ്ഥാപനമായ റെസിലന്റ് അസറ്റ് മാനേജ്മെന്റ് വഴി മറ്റൊരു 10 ശതമാനം ഷെയർ കൂടി വിജയ് ശർമയ്ക്ക് ഉണ്ട്.

പേടിഎം ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങി അദാനി? വിജയ് ശർമയുമായി ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ട്
'ആസൂത്രണം ചെയ്ത് നടത്തിയ തട്ടിപ്പ്, ചെലവ് കൂട്ടിക്കാണിച്ചു'; മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരെ പോലീസ് റിപ്പോർട്ട്

അതേസമയം ഫെമ ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച് പേടിഎമ്മിനെതിരായ ഇഡി നടപടി തുടരുകയാണ്. നേരത്തെ പേടിഎം ബാങ്കിന്റെ സേവനങ്ങൾ നിർത്തലാക്കാൻ ആർബിഐ നിർദ്ദേശം നൽകിയിരുന്നു.

നോട്ട് നിരോധനം ഏർപ്പെടുത്തിയ സമയത്ത് വൻ ലാഭമുണ്ടാക്കിയ പേയ്‌മെന്റ് ആപ്പായിരുന്നു പേടിഎം. ആ നേട്ടത്തിന്റെ പേരിൽ നടത്തിയ ആഘോഷപരിപാടി അന്ന്തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രമടക്കമുപയോഗിച്ച് പേടിഎം പരസ്യം നൽകുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in