ഭാരത് എന്ന് തിരഞ്ഞാല്‍ ഇന്ത്യയുടെ പതാക; ഏഷ്യയിലെ ഒരു രാജ്യം; ഗൂഗിള്‍ മാപ്പിലും പേര് മാറ്റം

ഭാരത് എന്ന് തിരഞ്ഞാല്‍ ഇന്ത്യയുടെ പതാക; ഏഷ്യയിലെ ഒരു രാജ്യം; ഗൂഗിള്‍ മാപ്പിലും പേര് മാറ്റം

ഗൂഗിള്‍ മാപ്പ് ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ മാപ്പ് കാണമെങ്കില്‍ ഇന്ത്യ അഥവാ ഭാരത് എന്ന് തിരഞ്ഞാല്‍ മതി.

ഗൂഗിള്‍ മാപ്പിലും ഇന്ത്യക്ക് പകരം ഭാരത് എന്ന പേര് മാറ്റം. ഗൂഗിള്‍ മാപ്പില്‍ ഭാരത് എന്ന് തിരഞ്ഞാല്‍ ദക്ഷിണേഷ്യയിലെ ഒരു രാജ്യം എന്നാണ് ഉത്തരം നല്‍കുന്നത്. കൂടാതെ ഇന്ത്യന്‍ പതാകയുടെ ഡിജിറ്റല്‍ കോഡും കാണിക്കുന്നുണ്ട്. ഗൂഗിള്‍ മാപ്പ് ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ മാപ്പ് കാണമെങ്കില്‍ ഇന്ത്യ അഥവാ ഭാരത് എന്ന് തിരഞ്ഞാല്‍ മതി.

നിലവില്‍ ഗൂഗിളിലും ഹിന്ദിയിലോ ഇംഗ്ലീഷിലോ ഭാരത് എന്ന് തിരഞ്ഞാല്‍ ഇന്ത്യ എന്ന ഉത്തരം ലഭിക്കും. ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പില്‍ ഭാരത് എന്ന് കാണിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയില്‍ അത് ഇന്ത്യ എന്നും കാണിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കുന്നതിന് പിന്നാലെയാണ് ഗൂഗിള്‍ മാപ്പിലെ പേര് മാറ്റമെന്നതും ശ്രദ്ധേയമാണ്.

ഗൂഗിള്‍ സെര്‍ച്ച്, ട്രാന്‍സ്‌ലേറ്റര്‍ തുടങ്ങിയിവയിലും ഭാരത് എന്നും ഇന്ത്യ എന്നും തിരച്ചില്‍ നടത്തുമ്പോള്‍ സമാന ഫലങ്ങളാണ് ലഭിക്കുന്നത്

ഗൂഗിള്‍ മാപ്പില്‍ മാത്രമല്ല, ഗൂഗിള്‍ സെര്‍ച്ച്, ട്രാന്‍സ്‌ലേറ്റര്‍ തുടങ്ങിയിവയിലും ഭാരത് എന്നും ഇന്ത്യ എന്നും തിരച്ചില്‍ നടത്തുമ്പോള്‍ സമാന ഫലങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ഗൂഗിളില്‍ നിന്നും ഔദ്യോഗിക വിശദീകരണം ലഭിച്ചില്ലെങ്കിലും ഗൂഗിളില്‍ തിരച്ചില്‍ നടത്തുമ്പോള്‍ ഇക്കാര്യം ബോധ്യപ്പെടും. ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്‍ ഇന്ത്യയുടെ അര്‍ത്ഥമായി ഹിന്ദുസ്ഥാന്‍, ഭാരത് വര്‍ഷ എന്നീ പേരുകളും നല്‍കുന്നുണ്ട്.

നേരത്തെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് പകരം അതിന്റെ എല്ലാ മേഖലയിലും ഭാരത് എന്നാക്കണമെന്ന ആവശ്യം റെയില്‍വേ മന്ത്രാലയം കേന്ദ്ര മന്ത്രിസഭയോട് ആവശ്യപ്പെട്ടിരുന്നു. എന്‍സിആര്‍ടി ടെക്സ്റ്റ് ബുക്കുകളില്‍ നിന്നും ഇന്ത്യ എന്ന് പേര് മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in