ടിഎംസി എംഎൽഎമാരുടെ സത്യപ്രതിജ്ഞ; ബംഗാളിൽ വീണ്ടും പോര് തുടങ്ങി ഗവർണർ, ഭരണഘടനാ ലംഘനം ആരോപിച്ച് രാഷ്ട്രപതിക്ക് കത്തയച്ചു

ടിഎംസി എംഎൽഎമാരുടെ സത്യപ്രതിജ്ഞ; ബംഗാളിൽ വീണ്ടും പോര് തുടങ്ങി ഗവർണർ, ഭരണഘടനാ ലംഘനം ആരോപിച്ച് രാഷ്ട്രപതിക്ക് കത്തയച്ചു

ഗവര്‍ണര്‍ സിവി ആനന്ദബോസിന് പകരം സ്പീക്കര്‍ ബിമന്‍ ബാനര്‍ജിയാണ് എംഎല്‍എമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

പശ്ചിമ ബംഗാളില്‍ വീണ്ടും ഗവര്‍ണര്‍-തൃണമൂല്‍ കോണ്‍ഗ്രസ് പോര്. നിയമസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടാണ് പുതിയ പോര് തുടങ്ങിയത്. ഗവര്‍ണര്‍ സിവി ആനന്ദബോസിന് പകരം സ്പീക്കര്‍ ബിമന്‍ ബാനര്‍ജിയാണ് എംഎല്‍എമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. അതേസമയം സ്പീക്കറുടെ ഇടപെടല്‍ ഭരണഘടനാ ലംഘനമാണെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു.

നിയസഭയുടെ ഏകദിന പ്രത്യേക സമ്മേളനത്തിലാണ് ഭഗ്‌വാന്‍ഗോലയില്‍ നിന്നും വിജയിച്ച റായത്ത് ഹൊസയ്ന്‍ സര്‍ക്കാറും ബരാനഗറില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സായന്തിക ബന്ദോപാധ്യയും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. സത്യപ്രതിജ്ഞാ ചടങ്ങിനെ ചൊല്ലി കഴിഞ്ഞ ദിവസം വരെ രാജ്ഭവനാണോ നിയമസഭയാണോ സത്യപ്രതിജ്ഞയുടെ വേദിയാകേണ്ടതെന്ന തര്‍ക്കത്തില്‍ പ്രതിഷേധം നടന്നിരുന്നു.

ടിഎംസി എംഎൽഎമാരുടെ സത്യപ്രതിജ്ഞ; ബംഗാളിൽ വീണ്ടും പോര് തുടങ്ങി ഗവർണർ, ഭരണഘടനാ ലംഘനം ആരോപിച്ച് രാഷ്ട്രപതിക്ക് കത്തയച്ചു
നീറ്റ് റദ്ദാക്കില്ല; സത്യസന്ധമായി പരീക്ഷയെഴുതിയ വിദ്യാര്‍ഥികളെ ബാധിക്കും: സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍

എംഎല്‍എമാര്‍ രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്ന തന്റെ നിലപാട് മാറ്റി, ആനന്ദബോസ് നിയമസഭയില്‍ വെച്ച് ഡെപ്യൂട്ടി സ്പീക്കറോട് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കി. എന്നാല്‍ ഇന്നത്തെ സമ്മേളനത്തില്‍ സ്പീക്കറുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ നടത്തുന്നത് അനുചിതമാണെന്ന് ചൂണ്ടികാട്ടി ആശിശ് ഗവര്‍ണറുടെ നിര്‍ദേശത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കറുടെ അപ്പീലിന് മറുപടിയായി ബിമന്‍ ബാനര്‍ജി ഇരു എംഎല്‍എമാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ നിയമിച്ച ഡെപ്യൂട്ടി സ്പീക്കര്‍ക്ക് പകരം സ്പീക്കര്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയതിലെ ഭരണഘടനാപരമായ അനൗചിത്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്തയച്ചു.

ടിഎംസി എംഎൽഎമാരുടെ സത്യപ്രതിജ്ഞ; ബംഗാളിൽ വീണ്ടും പോര് തുടങ്ങി ഗവർണർ, ഭരണഘടനാ ലംഘനം ആരോപിച്ച് രാഷ്ട്രപതിക്ക് കത്തയച്ചു
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവി; പുതുച്ചേരി സർക്കാരിൽ ഭിന്നത, മുഖ്യമന്ത്രിക്കെതിരെ ബിജെപി എംഎല്‍എമാർ

അതേസമയം എംഎല്‍എമാരുടെ സമയം ഗവര്‍ണര്‍ പാഴാക്കുകയായിരുന്നുവെന്ന് സായന്തിക പ്രതികരിച്ചു. ''ഒന്നര വര്‍ഷം മാത്രമേ ഇനി സര്‍ക്കാരിന് ബാക്കിയുള്ളു. ഗവര്‍ണര്‍ വിചാരിച്ചിരുന്നുവെങ്കില്‍ സത്യപ്രതിജ്ഞ നേരത്തെ നടക്കുമായിരുന്നു. ഇത് വളരെ മോശമാണ്. ഞങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു, ഇനി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം,'' അവര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in