കർണാടകയിൽ ഇനി പുതിയ 'പാഠം'; 
 ഈ വര്‍ഷം അനുബന്ധ പാഠപുസ്തകം

കർണാടകയിൽ ഇനി പുതിയ 'പാഠം'; ഈ വര്‍ഷം അനുബന്ധ പാഠപുസ്തകം

കര്‍ണാടകയിലെ 6-10 വരെ ക്ലാസുകളിലെ സാമൂഹ്യപാഠ പുസ്തകങ്ങളിലാണ് തിരുത്ത് നിര്‍ദേശിച്ചത്

കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ കാവിവത്കരിച്ച പാഠപുസ്തകങ്ങളില്‍ തിരുത്തല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അനുബന്ധ പാഠപുസ്തകം ഇറക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ആറു മുതല്‍ പത്തു വരെ ക്ലാസുകളിലെ സാമൂഹ്യ പാഠപുസ്തകത്തില്‍ 45 മാറ്റങ്ങളാണ് പാഠപുസ്തക പരിഷ്‌കരണ സമിതി നിര്‍ദേശിച്ചിരിക്കുന്നത്. ഏതാനും പാഠഭാഗങ്ങള്‍ നീക്കം ചെയ്യലും ചില വാചകങ്ങള്‍ തിരുത്തുന്നതുമുള്‍പ്പടെയാണിത്.

ഈ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂര്‍ത്തിയായതിനാല്‍ സമ്പൂര്‍ണ പരിഷ്‌കരണം ഇപ്പോള്‍ സാധ്യമല്ല. അതിനാല്‍ 10-15 വരെ പേജുകളുള്ള അനുബന്ധ പാഠപുസ്തകം ഇറക്കാനാണ് നീക്കം. ഇത് കഴിയുന്നത്ര വേഗത്തില്‍ വിദ്യാര്‍ത്ഥികളുടെ കൈകളില്‍ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ശ്രമം തുടങ്ങി.

എട്ടാം ക്ലാസ് സാമൂഹ്യപാഠം പുസ്തകത്തില്‍ ബിജെപി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെക്കുറിച്ചുള്ള ഭാഗം നീക്കം ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു.

എട്ടാം ക്ലാസ് സാമൂഹ്യപാഠം പുസ്തകത്തില്‍ ബിജെപി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെക്കുറിച്ചുള്ള ഭാഗം നീക്കം ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. ഹിന്ദുത്വ വാദി വിഡി സവര്‍ക്കറെക്കുറിച്ചുള്ള ഭാഗവും പാഠപുസ്തകത്തിന് പുറത്താകും. പകരം ഭരണഘടനാ ശില്പി ബി ആര്‍ അംബേദ്കറിനെക്കുറിച്ചുള്ള കവിത, സാമൂഹ്യ പരിഷ്‌കര്‍ത്താവ് സാവിത്രി ബായ് ഫുലെയെക്കുറിച്ചുള്ള ലേഖനം, ജവഹര്‍ലാല്‍ നെഹ്റു ജയിലില്‍ വെച്ച് മകള്‍ ഇന്ദിര ഗാന്ധിക്കെഴുതിയ കത്തുകള്‍ എന്നിവ ഇടം പിടിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പഅറിയിച്ചു.

logo
The Fourth
www.thefourthnews.in