ഹത്രാസ് അപകടം: മുഖ്യപ്രതിയും ഭോലെ ബാബയുടെ സഹായിയുമായ പ്രകാശ് മധുകര്‍ അറസ്റ്റില്‍

ഹത്രാസ് അപകടം: മുഖ്യപ്രതിയും ഭോലെ ബാബയുടെ സഹായിയുമായ പ്രകാശ് മധുകര്‍ അറസ്റ്റില്‍

സംഭവവവുമായി ബന്ധപ്പെട്ട് സിക്കന്ദ്ര റാവു പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ആആറില്‍ പ്രകാശ് മധുകര്‍ പ്രതിപ്പട്ടികയിലുണ്ട്.

ഹത്രാസ് ജില്ലയിലെ ഫുല്‍റായി ഗ്രാമത്തില്‍ ചൊവ്വാഴ്ച സത്സംഗിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാനിടയാക്കിയ കേസിലെ മുഖ്യപ്രതിയും മതപ്രഭാഷകന്‍ ഭോലെ ബാബയുടെ സഹായിയുമായ ദേവ് പ്രകാശ് മധുകര്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍നിന്ന് മധുകറിനെ അറസ്റ്റ് ചെയ്തതായി ഹത്രാസ് എസ്പി നിപുണ്‍ അഗര്‍വാള്‍ സ്ഥിരീകരിച്ചു. കോടതയില്‍ ഹാജരാക്കാന്‍ അദ്ദേഹത്തെ ഹത്രാസിലേക്ക് എത്തിച്ചിട്ടുണ്ട്. സംഭവവവുമായി ബന്ധപ്പെട്ട് സിക്കന്ദ്ര റാവു പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ആആറില്‍ പ്രകാശ് മധുകര്‍ പ്രതിപ്പട്ടികയിലുണ്ട്.

അതേസമയം, തന്‌റെ കക്ഷി ചികിത്സയിലായിരുന്നെന്നും ഡല്‍ഹിയില്‍ കീഴടങ്ങിയെന്നും മധുകറിന്‌റെ അഭിഭാഷകന്‍ എപി സിങ്ങ് വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. 'ഹത്രാസ് അപകടത്തിലെ എഫ്‌ഐആറില്‍ മുഖ്യപ്രതിയെന്ന് പറയപ്പെടുന്ന പ്രകാശ് മധുകര്‍ ഇവിടെ ചികിത്സയിലായതിനാല്‍ ഡല്‍ഹിയിലെ പോലീസിനെയും എസ്‌ഐടിയെയും എസ്എഫ്ടിയെയും വിളിച്ചുവരുത്തി കീഴടങ്ങി'യെന്ന് സിങ് പറഞ്ഞു. 'തെറ്റ് ചെയ്യാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു. എന്താണ് നമ്മുടെ കുറ്റം? അദ്ദേഹം ഒരു എന്‍ജിനീയറും ഹൃദ്രോഗിയുമാണ്. അദ്ദേഹത്തിന്‌റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനാല്‍ അന്വേഷണത്തില്‍ ചേരാന്‍ കീഴടങ്ങുകയായിരുന്നു' - സിങ് കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാഹുല്‍ഗാന്ധി ഹത്രാസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. പ്രാര്‍ഥനായോഗത്തിന് വേണ്ടത്ര പോലീസ് ക്രമീകരണങ്ങള്‍ ഇല്ലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ രാഹുല്‍ഗാന്ധിയോട് പറഞ്ഞിരുന്നു.

വ്യാഴാഴ്ച സത്സംഗിന്‌റെ സംഘാടക സമിതിയിലെ രണ്ട് വനിതകള്‍ ഉള്‍പ്പെടെ ആറ് പേരെ ഹത്രാസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആരെയും ഇതുവരെ മോചിപ്പിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ പരാമര്‍ശിച്ച ഭോലെ ബാബ ഉള്‍പ്പെടെയുള്ളവരെ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

ഹത്രാസ് അപകടം: മുഖ്യപ്രതിയും ഭോലെ ബാബയുടെ സഹായിയുമായ പ്രകാശ് മധുകര്‍ അറസ്റ്റില്‍
ആൾക്കൂട്ട ആക്രമണവിരുദ്ധ ബിൽ പാസാക്കിയിട്ട് അഞ്ച് വര്‍ഷം, അനുമതി നൽകാതെ ഗവർണർ; പശ്ചിമ ബംഗാളിൽ ആക്രമണം തുടർക്കഥയാവുന്നു

നേരത്തെ ഒളിവില്‍ കഴിയുന്ന മധുകറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഉത്തര്‍പ്രദേശ് പോലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാനിടയായതില്‍ സംഘാടകര്‍ക്ക് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചതായി പോലീസ് പറഞ്ഞിരുന്നു. അറസ്റ്റിലായവര്‍ സംഘാടക സമിതി അംഗങ്ങളും സോവാദാര്‍മാരായും പ്രവര്‍ത്തിക്കുന്നവരാണെന്നും സംഭാവന പിരിക്കല്‍, ബാരിക്കേഡിങ്, ജനക്കൂട്ടം നിയന്ത്രിക്കല്‍, വേദിയിലെ വൈദ്യുതി ക്രമീകരണം, വാഹനങ്ങളുടെ പാര്‍ക്കിങ്, ശുചീകരണം എന്നിവയില്‍ ഏര്‍പ്പെട്ടിരുന്നവരാണെന്നും പോലീസ് പറഞ്ഞു. സംഘാടകര്‍ക്ക് ഇവര്‍ യൂണിഫോം നല്‍കിയിരുന്നു. സംഭവത്തിന്‌റെ ഫോട്ടോയോ വിഡിയയോ കൈവശം വയ്ക്കാന്‍ പോലീസിനെയോ ഭരണകൂടത്തെയോ സേവാദര്‍ അനുവദിച്ചില്ലെന്നും ചോദ്യം ചെയ്തപ്പോള്‍ മോശമായി പെരുമാറിയെന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ ശലഭ് മതൂര്‍ പറയുന്നു. ഇതിനകം 90 പേരുടെ മൊഴി രേഖപ്പെടുത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ആഗ്ര അഡീഷണല്‍ ഡിജിപി അനുപം കുലശ്രേഷ്ഠ പറഞ്ഞു.

logo
The Fourth
www.thefourthnews.in