ഒബിസി വിഭാഗക്കാരനെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി ജാതിസെന്‍സസിന്റെ കാര്യം വന്നപ്പോള്‍ ജാതി മറന്നെന്ന് രാഹുല്‍

ഒബിസി വിഭാഗക്കാരനെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി ജാതിസെന്‍സസിന്റെ കാര്യം വന്നപ്പോള്‍ ജാതി മറന്നെന്ന് രാഹുല്‍

ജാതി സെന്‍സസ് ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന വിപ്ലവകരമായ നടപടിയാണെന്നും മധ്യപ്രദേശിലും കേന്ദ്രത്തിലും അധികാരത്തിലെത്തിയാല്‍ ആദ്യ നടപ്പിലാക്കുക ജാതി സെന്‍സസ് ആയിരിക്കുമെന്നും രാഹുല്‍ ആവര്‍ത്തിച്ചു

ഒബിസി വിഭാഗക്കാരനാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ഇപ്പോള്‍ ജാതി സെന്‍സസ് വേണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ ജാതി മറക്കുകയാണെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.''ഞാന്‍ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം കേട്ടു. 2014 മുതല്‍ ഓരോ അവസരത്തിലും മോദി താന്‍ ഒബിസി സമുദായത്തില്‍ നിന്നുള്ളയാളാണെന്ന് എല്ലായിടത്തും പറയുന്നു. ഇത് ആവര്‍ത്തിച്ച് പറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്ന് ജാതി അപ്രത്യക്ഷമായത് എന്താണെന്ന് അറിയുമോ? ഞാന്‍ ജാതി സെന്‍സസിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോഴാണ് അദ്ദേഹം അത് അവസാനിപ്പിച്ചത്. ഞാന്‍ അതേക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോള്‍, ഇപ്പോള്‍ മോദി പറയുന്നത് രാജ്യത്ത് ജാതിയില്ലെന്നാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു.

മധ്യപ്രദേശിലെ സത്‌നയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി സെന്‍സസ് ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന വിപ്ലവകരമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലും കേന്ദ്രത്തിലും അധികാരത്തിലെത്തിയാല്‍ ആദ്യ നടപ്പിലാക്കുക ജാതി സെന്‍സസ് ആയിരിക്കുമെന്നും രാഹുല്‍ ആവര്‍ത്തിച്ചു. ''സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മധ്യപ്രദേശില്‍ എത്ര ഒബിസി വിഭാഗങ്ങളുണ്ടെന്ന് കണ്ടെത്താനായി ആദ്യം തന്നെ ജാതി സെന്‍സസ് നടപ്പിലാക്കും. കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തും''- രാഹുല്‍ പറഞ്ഞു.

ഒബിസി വിഭാഗക്കാരനെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി ജാതിസെന്‍സസിന്റെ കാര്യം വന്നപ്പോള്‍ ജാതി മറന്നെന്ന് രാഹുല്‍
അദാനി ലേഖനം: മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി; ഗുജറാത്ത് പോലീസിന് നോട്ടീസ്

പ്രധാനമന്ത്രിക്ക് സാധാരണക്കാരുടെ പ്രശ്‌നം കാണാനുള്ള സമയം ലഭിക്കുന്നില്ലെന്നും വിലകൂടിയ സ്യൂട്ടുകള്‍ അണിഞ്ഞ് പ്രത്യക്ഷപ്പെടുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും രാഹുല്‍ വിമര്‍ശിച്ചു. 'ലക്ഷങ്ങള്‍ വിലയുള്ള ഒന്നിലേറെ സ്യൂട്ടുകളാണ് അദ്ദേഹം ഒരു ദിവസം ധരിക്കുന്നത്. അദ്ദേഹം ഒരുതവണ ഉപയോഗിച്ച വസ്ത്രം വീണ്ടും ഉപയോഗിക്കുന്നത് നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? ഞാന്‍ ഈ ഒരൊറ്റ വെള്ള ഷര്‍ട്ട് മാത്രമാണ് ധരിക്കുന്നത്'- രാഹുല്‍ ഗാന്ധി പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in