പ്രചോദനമായി എന്നും എന്നോടൊപ്പമുണ്ട്; രാജീവ് ഗാന്ധിയുടെ ഓര്‍മകളില്‍ രാഹുല്‍

പ്രചോദനമായി എന്നും എന്നോടൊപ്പമുണ്ട്; രാജീവ് ഗാന്ധിയുടെ ഓര്‍മകളില്‍ രാഹുല്‍

ട്വിറ്ററില്‍ രാജീവ് ഗാന്ധിയുടെ വീഡിയോ ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ അനുസ്മരണം.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32ാം ചരമ വാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ട്വിറ്ററില്‍ രാജീവ് ഗാന്ധിയുടെ വീഡിയോ ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ അനുസ്മരണം.

പാപ്പാ, നിങ്ങള്‍ എന്നോടൊപ്പമുണ്ട്, പ്രചോദനമായി, ഓര്‍മ്മകളില്‍, എപ്പോഴും! എന്നാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍. പ്രമുഖനടനായ അമിതാഭ് ബച്ചന്റെ പിതാവും കവിയുമായ ഹരിവംശ് റായ് ബച്ചന്റെ വരികള്‍ പങ്കുവച്ചായിരുന്നു പ്രിയങ്ക ഗാന്ധിയുടെ അനുസ്മരണം.

സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പമെത്തിയാണ് രാഹുല്‍ഗാന്ധി രാജീവ് സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്

രാജീവ് ഗാന്ധിയുടെ ചരമ ദിനത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ അനുസ്മരണവും സംഘടിപ്പിച്ചിരുന്നു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പെടെ രാജീവ് ഗാന്ധിയുടെ സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി. സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പമെത്തിയാണ് രാഹുല്‍ ഗാന്ധി, രാജീവ് സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്

തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ 1991 മെയ് 21 നു ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.

logo
The Fourth
www.thefourthnews.in