ഹോട്ട്സ്റ്റാർ പണിമുടക്കി; ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് കാണാനാകാതെ ആരാധകർ

ഹോട്ട്സ്റ്റാർ പണിമുടക്കി; ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് കാണാനാകാതെ ആരാധകർ

ട്രോളുകൾ കൊണ്ട് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങിൽ ഒന്നാമതാണ് ഹോട്ട്സ്റ്റാർ

ഡൽഹിയിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം കാണാൻ സാധിക്കാതെ വിഷമിക്കുകയാണ് ആരാധകർ. കളി തുടങ്ങിയ നേരം മുതൽ ഹോട്ട്സ്റ്റാർ പണിമുടക്കിലാണ്. വിഷയത്തെ തുടർന്ന് ഹോട്ട്സ്റ്റാറിനെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ട്വിറ്റർ. ഹോട്ടസ്റ്റാറിന്റെ ആപ്പും വെബ്സൈറ്റും നിലവിൽ പ്രവർത്തിക്കുന്നില്ല. മുൻ ക്രിക്കറ്റ് താരം അഭിനവ് മുകുന്ദ് ഉൾപ്പടെ നിരവധി പേരാണ് വിഷയം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തിരിക്കുന്നത്.

സംഭവത്തെ കളിയാക്കിക്കൊണ്ട് വളരെ രസകരമായ ട്രോളുകളും ആളുകൾ പങ്കുവയ്ക്കുന്നുണ്ട്

കളി കാണാൻ സാധിച്ചതിൽ ജിയോ ക്രിക്കറ്റ് ആപ്പിനോട് നന്ദി പറഞ്ഞുകൊണ്ടുള്ള ട്വീറ്റുകളും വന്നിരുന്നു.

അതേസമയം വിഷയത്തെക്കുറിച്ച് കമ്പനിയുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.

logo
The Fourth
www.thefourthnews.in