ആ രണ്ട് പ്രമുഖരെ രാഹുല്‍ എങ്ങനെ 'ഒതുക്കി?'; രേവന്ത് മുഖ്യമന്ത്രിയായതിന് പിന്നിലെ തന്ത്രം

ആ രണ്ട് പ്രമുഖരെ രാഹുല്‍ എങ്ങനെ 'ഒതുക്കി?'; രേവന്ത് മുഖ്യമന്ത്രിയായതിന് പിന്നിലെ തന്ത്രം

ആരായിരുന്നു രേവന്ത് റെഡ്ഡിക്ക് എതിരെ തെലങ്കാനയില്‍ പടയൊരുക്കത്തിന് തുനിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍?

എത്ര കനത്ത വിജയം നേടിയാലും 'കോണ്‍ഗ്രസ്, കോണ്‍ഗ്രസ് തന്നെയാണ്'. ഒരു പൊട്ടലും ചീറ്റലും ഒഴിവാക്കി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ പാര്‍ട്ടിക്ക് ഒരിക്കലും സാധിക്കില്ല. ബിജെപിയെ മലര്‍ത്തിയടിച്ച് വന്‍ വിജയം നേടിയിട്ടും കര്‍ണാടകയില്‍ ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള പോര് വിജയത്തിന്റെ ശോഭ കെടുത്തിയിരുന്നു. ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ തര്‍ക്കം വളര്‍ന്നില്ലെങ്കിലും, തെലങ്കാനയിലും സ്ഥിതി വ്യത്യസ്തമല്ല.

പാര്‍ട്ടിക്ക് ചരിത്ര വിജയം നേടിക്കൊടുത്തിട്ടും രേവന്ത് റെഡ്ഡിക്കെതിരേ കോണ്‍ഗ്രസില്‍ എതിര്‍ ശബ്ദമുയര്‍ന്നു. പക്ഷേ, രേവന്തിനെ 'പരുക്ക്‌ പറ്റാതെ' രക്ഷിക്കാന്‍ ഹൈക്കമാന്‍ഡിന് കഴിഞ്ഞു. എതിര്‍ ശബ്ദങ്ങളെ പറഞ്ഞുവിലക്കി മുഖ്യമന്ത്രി സ്ഥാനം രേവന്തിനു തന്നെ നല്‍കി ഹൈക്കമാന്‍ഡ്. ആരായിരുന്നു രേവന്ത് റെഡ്ഡിക്ക് എതിരെ തെലങ്കാനയില്‍ പടയൊരുക്കത്തിന് തുനിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍? എന്തായിരുന്നു ഇവരുടെ പ്രധാന വാദങ്ങള്‍? എങ്ങനെയാണ് ഹൈക്കമാന്‍ഡ് വിഷയം പരിഹരിച്ചത്?

ആ രണ്ട് പ്രമുഖരെ രാഹുല്‍ എങ്ങനെ 'ഒതുക്കി?'; രേവന്ത് മുഖ്യമന്ത്രിയായതിന് പിന്നിലെ തന്ത്രം
കഥ അവസാനിച്ചിട്ടില്ല; തെലുഗ്‌ മണ്ണില്‍ 'ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി'യുടെ തിരിച്ചുവരവ്

താടി വടിക്കാതെ കാത്തിരുന്ന ഉത്തം കുമാര്‍ റെഡ്ഡി

രേവന്ത് റെഡ്ഡ് കോണ്‍ഗ്രസില്‍ എത്തിയത് മുതല്‍ അദ്ദേഹത്തിന് എതിരെ ഒരുവിഭാഗം നേതാക്കള്‍ ശക്തമായ വിയോജിപ്പുമായി രംഗത്തുന്നുണ്ടായിരുന്നു. ടിഡിപിയില്‍ നിന്ന് ബിആര്‍എസ് വഴി കോണ്‍ഗ്രസിലെത്തിയ രേവന്തിനെ 'ഔട്ട്‌സൈഡര്‍' ആയിട്ടാണ് പല നേതാക്കളും ആദ്യം കണ്ടിരുന്നത്. ആരൊക്കെയാണ് രേവന്ത് റെഡ്ഡിയുടെ പാര്‍ട്ടിക്കുള്ളിലെ പ്രധാന എതിരാളികള്‍? മുന്‍ പിസിസി അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡിയാണ് ഒന്നാമന്‍. ബിആര്‍എസിനെ താഴെയിറക്കാതെ താടി വടിക്കില്ലെന്ന ശപഥമെടുത്ത് കാത്തിരിക്കുകയായിരുന്നു മുന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് ആയിരുന്ന ഉത്തം കുമാര്‍ റെഡ്ഡി.

ഉത്തം കുമാര്‍ റെഡ്ഡി
ഉത്തം കുമാര്‍ റെഡ്ഡി

ആ സമയത്താണ് 2020ല്‍ 2018ലേറ്റ നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വി ചൂണ്ടിക്കാട്ടി ഉത്തം കുമാറിനെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. പിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള രേവന്തിന്റെ വരവ് ഉത്തം കുമാര്‍ റെഡ്ഡിയെ ചൊടിപ്പിച്ചിരുന്നു. നിലവിലെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷി നേതാവാണ് ഉത്തം കുമാര്‍ റെഡ്ഡി. തന്റെ ജില്ലയായ നാല്‍ഗോണ്ടയിലെ 12 മണ്ഡലങ്ങളില്‍ 11ലും കോണ്‍ഗ്രസിനെ വജയിപ്പിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തം കുമാര്‍ റെഡ്ഡിയുടെ മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള അവകാശവാദം.

ആ രണ്ട് പ്രമുഖരെ രാഹുല്‍ എങ്ങനെ 'ഒതുക്കി?'; രേവന്ത് മുഖ്യമന്ത്രിയായതിന് പിന്നിലെ തന്ത്രം
'മണ്ണിലിറങ്ങാത്ത മുഖ്യമന്ത്രി', ദേശീയ മോഹങ്ങൾ ബാക്കിയാക്കി കെ സി ആറിന്റെ വന്‍വീഴ്ച

വൈഎസ്ആറിനെ അനുസ്മരിപ്പിച്ച വിക്രാമര്‍ക്കയുടെ യാത്ര

കോണ്‍ഗ്രസിന്റെ ദളിത് മുഖങ്ങളില്‍ പ്രധാനിയാണ് മല്ലു ഭട്ടി വിക്രമാര്‍ക്ക. നിലവിലെ നിയസഭയില്‍ കോണ്‍ഗ്രസിലെ രണ്ടാമനായിരുന്നു വിക്രമാര്‍ക്ക. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുമായി വിക്രമാര്‍ക്കയെ ഉപമിച്ചായിരുന്നു അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ പ്രചാരണം. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വടക്കന്‍ തെലങ്കാന ജില്ലകളിലൂടെ വിക്രമാര്‍ക്ക നടത്തിയ 1365 കിലോമീറ്റര്‍ പദയാത്ര, കോണ്‍ഗ്രസിന് നല്‍കിയ ഊര്‍ജം ചെറുതായിരുന്നില്ല.

മല്ലു ഭട്ടി വിക്രമാര്‍ക്ക
മല്ലു ഭട്ടി വിക്രമാര്‍ക്ക

ഖമ്മത്ത് വച്ചായിരുന്നു പ്രജ ഗര്‍ജന എന്ന പേരില്‍ ഈ യാത്രയുടെ സമാന സമ്മേളനം. ഈ പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. വലിയ ജനക്കൂട്ടമാണ് പരിപാടിക്ക് എത്തിയത്. ഈ യാത്രയിലൂടനീളം ജനസമ്മതി ഉറപ്പിക്കാനും ദളിത് വോട്ടുകള്‍ ഏകീകരിക്കാനും വിക്രമാര്‍ക്കയ്ക്ക് കഴിഞ്ഞു. രാജശേഖര റെഡ്ഡി ആന്ധ്രയില്‍ നടത്തിയ പ്രസിദ്ധമായ 1500 കിലോമീറ്റര്‍ പദയാത്രയ്ക്ക് സമാനമാണ് ഇതെന്നും വിക്രമാര്‍ക്ക വിഭാഗം അവകാശപ്പെട്ടു. തന്റെ തട്ടകമായ ഖമ്മത്തെ 10 മണ്ഡലങ്ങളിലെ 9 മണ്ഡലങ്ങളിലും വിജയിക്കാനായത് ചൂണ്ടിക്കാട്ടിയായിരുന്നു വിക്രമാര്‍ക്കയുടെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദം.

ആ രണ്ട് പ്രമുഖരെ രാഹുല്‍ എങ്ങനെ 'ഒതുക്കി?'; രേവന്ത് മുഖ്യമന്ത്രിയായതിന് പിന്നിലെ തന്ത്രം
എബിവിപിയിലൂടെ ടിആര്‍എസ്‌- ടിഡിപി വഴി കോണ്‍ഗ്രസില്‍; തെലങ്കാനയില്‍ ത്രിവര്‍ണം പാറിച്ച അനുമൂല രേവന്ത് റെഡ്ഡിയെ അറിയാം

രേവന്തിന്റെ തോല്‍വി, വോട്ടിന് പണം

കമറെഡ്ഡിയില്‍ മത്സരിച്ച രേവന്ത്, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മാല്‍കജ്ഗിരി ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ വരുന്ന നിയമസഭ മണ്ഡലങ്ങളില്‍ ഒരിടത്ത് പോലും ജയിക്കാന്‍ സാധിക്കാതിരുന്നതും രേവന്ത് റെഡഡ്ഡിക്ക് എതിരായ ആയുധമാക്കി ഇവര്‍ ഉയര്‍ത്തിക്കാട്ടി. രേവന്ത് റെഡ്ഡിക്ക് ഭരണനിര്‍വഹണത്തില്‍ പരിചയമില്ലെന്നും ഇത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും അഭിപ്രായമുയര്‍ന്നു.

രേവന്ത് റെഡ്ഡി
രേവന്ത് റെഡ്ഡി

എന്നാല്‍, 1984ല്‍ പ്രധാനമന്ത്രിയാകുമ്പോള്‍ രാജീവ് ഗാന്ധിക്ക് എന്ത് ഭരണപരിചയം ഉണ്ടായിരുന്നു എന്നായിരുന്നു രേവന്ത് വിഭാഗത്തിന്റെ മറുചോദ്യം. 2015ല്‍ എംഎല്‍സി തിരഞ്ഞെടുപ്പില്‍ തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനായി കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് പണം നല്‍കിയതും ഈ കേസില്‍ അറസ്റ്റിലായതും ചൂണ്ടിക്കാട്ടിയും എതിര്‍പ്പുയര്‍ന്നു.

തലമുറ മാറ്റം ലക്ഷ്യമിട്ട് ഹൈക്കമാന്‍ഡ്

എന്നാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഈ വാദങ്ങളൊന്നും അംഗീകരിക്കാന്‍ തയ്യാറായില്ല. തെലങ്കാന രാഷ്ട്രീയത്തില്‍ തലമുറ മാറ്റത്തിന് പറ്റിയ സമയം ഇതാണെന്ന നിലപാടിലാണ് എഐസിസി നേതൃത്വം എത്തിയത്. 2018ല്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ജ്യോതിരാദിത്യ സിന്ധ്യയെയും സച്ചിന്‍ പൈലറ്റിനെയും മുഖവിലയ്‌ക്കെടുക്കാതിരുന്നതിന് ഇത്തവണ ഇരു സംസ്ഥാനങ്ങളിലും കനത്ത വിലകൊടുക്കേണ്ടിവന്നു കോണ്‍ഗ്രസിന്. ഇത് തെലങ്കാനയിലും ആവര്‍ത്തികരുതെന്ന് ഹൈക്കമാന്‍ഡിന് നിര്‍ബന്ധമുണ്ടായിരുന്നു. ഉത്തംകുമാര്‍ റെഡ്ഡിയും വിക്രമാര്‍ക്കയും പണിയെടുത്തിട്ടുണ്ടെങ്കിലും തെലങ്കാനയിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാന ഘടകം രേവന്ത് റെഡ്ഡിയൊഴുക്കിയ വിയര്‍പ്പുതന്നെയാണെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്.

ആ രണ്ട് പ്രമുഖരെ രാഹുല്‍ എങ്ങനെ 'ഒതുക്കി?'; രേവന്ത് മുഖ്യമന്ത്രിയായതിന് പിന്നിലെ തന്ത്രം
ഇത്തവണ 'കനല്‍ ഒരു തരിയായി' സിപിഐ; രാജസ്ഥാനിൽ കൈയിലുണ്ടായിരുന്ന രണ്ടും നഷ്ടമായി സിപിഎം
രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

മറ്റു നേതാക്കള്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ മാത്രം പ്രചാരണം കേന്ദ്രീകരിച്ചപ്പോള്‍, രേവന്ത് റെഡ്ഡി തെലങ്കാനയില്‍ അങ്ങോളമിങ്ങോളം ഓടിനടക്കുകയായിരുന്നു. കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ വ്യക്തിപരമായ പ്രചാരണങ്ങളില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ മാറിനിന്നപ്പോള്‍, രേവന്ത് റെഡ്ഡി അതിനു മടിച്ചില്ല. കിട്ടിയ വേദികളിലെല്ലാം കെസിആറിനെ രേവന്ത് കടന്നാക്രമിച്ചു. വ്യക്തിപരമായ ആക്രമണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം മുഖവിലയ്‌ക്കെടുത്തതുമില്ല.

അതേസമയം, മുതിര്‍ന്ന നേതാക്കളെ പൂര്‍ണമായി മാറ്റിനിര്‍ത്താന്‍ ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നില്ല. മന്ത്രിസഭയില്‍ ആരൊക്കെ വേണമെന്ന് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും തങ്ങളുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നേതൃത്വം രേവന്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്‌സി, ഒബിസി, മുസ്ലിം വിഭാഗങ്ങളെ പരിഗണിച്ചുകൊണ്ടായിരിക്കും മന്ത്രിസഭ. സ്ത്രീകളെ കയ്യിലെടുക്കാനുള്ള നിരവധി പദ്ധതികളാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനമായി പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ രണ്ട് വനിതകളെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡിന് താത്പര്യമുണ്ട്.

ആ രണ്ട് പ്രമുഖരെ രാഹുല്‍ എങ്ങനെ 'ഒതുക്കി?'; രേവന്ത് മുഖ്യമന്ത്രിയായതിന് പിന്നിലെ തന്ത്രം
കോണ്‍ഗ്രസിന്റെ നഷ്ടം 'ഇന്ത്യ'യുടെ മുഖം മാറ്റുമോ? കളത്തിലിറങ്ങാന്‍ മമതയും നിതീഷും

സീതാക്ക എന്നറിയപ്പെടുന്ന ദന്‍സാരി അനസൂയയെ ഉപമുഖ്യമന്ത്രിയാക്കിയേക്കും. മുന്‍ നക്‌സലേറ്റ് ആയ സീതാക്ക, തെലങ്കാന കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട വനിതാ മുഖമാണ്. ഒരുസമയത്ത്, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ സീതാക്കയെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്ട സുരേഖയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് ചൂണ്ടിക്കാണിക്കുന്ന വനിതാ നേതാവ്.

മല്ലു ഭട്ടി വിക്രമാര്‍ക്ക, ഷബിര്‍ അലി എന്നിവരേയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, വനിതകള്‍ക്കും ന്യൂനപക്ഷ നേതാവിനേയും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതില്‍ പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം.

തെലങ്കാനയിലെ തലമുറം മാറ്റം ആന്ധ്രയിലും സഹായിക്കുമെന്നും ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു. കര്‍ണാടകയിലെ ഡികെ ശിവകുമാറുമായി നല്ല ബന്ധം സൂക്ഷിക്കുന്ന രേവന്ത് കൂടി എത്തുന്നതോടെ, ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ ഊര്‍ജമാകുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍, രേവന്ത്-ഡികെ കൂട്ടുകെട്ടായിരിക്കും ദക്ഷിണേന്ത്യയിലെ പ്രചാരണങ്ങളിലെ സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍.

logo
The Fourth
www.thefourthnews.in