സ്വാതന്ത്ര്യ ദിനാഘോഷം കഴിഞ്ഞു: വീട്ടിൽ ഉയർത്തിയ ദേശീയ പതാകകൾ ഇനി സൂക്ഷിക്കേണ്ടതെങ്ങനെ?

സ്വാതന്ത്ര്യ ദിനാഘോഷം കഴിഞ്ഞു: വീട്ടിൽ ഉയർത്തിയ ദേശീയ പതാകകൾ ഇനി സൂക്ഷിക്കേണ്ടതെങ്ങനെ?

ദേശീയ പതാകയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് കൃത്യമായ ധാരണയില്ലാത്തത് മിക്കപ്പോഴും വാർത്തയാകാറുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളുൾപ്പെടെ ഇതിൽ ഉള്‍പ്പെടാറുമുണ്ട്.

രാജ്യത്തിൻറെ 76ാമത് സ്വാതന്ത്ര്യ ദിനം വർണാഭമായാണ് രാജ്യം കൊണ്ടാടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഹർ ഘർ തിരംഗ' ക്യാമ്പയിൻ ഏറ്റെടുത്ത് രാജ്യത്തുടനീളമുള്ള പൗരന്മാർ വീടുകളിലും ഓഫീസുകളിലുമെല്ലാം ദേശീയ പതാകകൾ ഉയർത്തി. എന്നാൽ ആഘോഷങ്ങൾ അവസാനിച്ചു. വീടുകളിൽ ഉയർത്തിയ പതാകകൾ എങ്ങനെ സൂക്ഷിക്കണമെന്നതാണ് ഇനിയുള്ള സംശയം.

ദേശീയ പതാകയുടെ പ്രദർശനവുമായി ബന്ധപ്പെട്ട അവബോധമില്ലായ്മ മിക്കപ്പോഴും വാർത്തയാകാറുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളുൾപ്പെടെ ഇതിൽ ഉള്‍പ്പെടാറുമുണ്ട്.

1950 ലെ ദേശീയ ചിഹ്നങ്ങളുടെയും പേരുകളുടെയും അനുചിതമായ ഉപയോഗം തടയൽ നിയമം, 1971ലെ ദേശീയ ബഹുമതിയോടുള്ള അവഹേളന തടയൽ നിയമം എന്നിവയാണ് സർക്കാർ പലപ്പോഴായി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്ക് പുറമേ, ദേശീയ പതാകയുടെ പ്രദർശനത്തെ സംബന്ധിക്കുന്ന നിയമങ്ങൾ. ഈ നിയമങ്ങളും കൺവെൻഷനുകളുമെല്ലാം 2002 ജനുവരി 26-ന് പ്രാബല്യത്തിൽ വന്ന 'ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ'യുടെ കീഴിലാണ് വരുന്നത്.

പതാക മടക്കുന്നതിനുള്ള നിർദേശങ്ങൾ

ഓഗസ്റ്റ് തുടക്കത്തിൽ കേന്ദ്ര സാംസ്കാരിക വകുപ്പ്, ദേശീയ പതാക മടക്കുന്നതിനുള്ള നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു

  • തിരശ്ചീനമായിട്ടാവണം പതാക മടക്കാൻ

  • മുകളിലും താഴെയുമുള്ള കുങ്കുമവും പച്ചയും നിറമുള്ള ബാൻഡുകൾ നടുവിലുള്ള വെള്ള ബാൻഡിനടിയിൽ വരുന്ന രീതിയിൽ വേണം മടക്കാൻ.

  • അശോകചക്രം മാത്രം കാണുന്ന വിധത്തിലാവണം വെള്ള നിറത്തിലുള്ള ബാൻഡ് മടക്കാൻ.

  • ആ വിധം മടക്കിയ ദേശീയ പതാക കൈകളിൽ വേണം കൊണ്ടുപോകാൻ.

പതാക സൂക്ഷിക്കേണ്ട വിധം

ഫ്ലാഗ് കോഡ് പ്രകാരം,

"പതാക കേടുവരുത്തുകയോ മലിനമാക്കുകയോ ചെയ്യുന്ന തരത്തിൽ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ അരുത്". ദേശീയ പതാക നിലത്തോ വെള്ളത്തിലോ അശ്രദ്ധമായി വലിച്ചിഴക്കാനും പാടില്ല".

പതാക മലിനമാകുന്ന സാഹചര്യമുണ്ടായാൽ

ഫ്ലാഗ് കോഡ് പ്രകാരം,

"പതാക മലിനമാക്കപ്പെടുകയോ കേടുവരികയോ ചെയ്താൽ അനാദരവോടെ അത് ഉപേക്ഷിക്കാനോ നീക്കം ചെയ്യാനോ പാടില്ല."

"പതാകയുടെ അന്തസ്സിന് അനുസൃതമായ രീതി ഉപയോഗിച്ച് വേണം നശിപ്പിക്കാൻ"

മറ്റ് ആവശ്യങ്ങൾക്കായി പതാക ഉപയോഗിക്കാൻ പാടില്ല:

ദേശീയ പതാക മറ്റേതെങ്കിലും തരം തുണിത്തരമായോ വസ്ത്രമായോ ഉപയോഗിക്കാൻ പാടില്ലെന്നും ഫ്ലാഗ് കോഡ് പറയുന്നു.

ഉദാ: പതാകയെ ഒരു മേശ വിരിയായോ, തൂവാലയായോ ഒന്നും ഉപയോഗിക്കാൻ പാടില്ല

കൂടാതെ, സാധനങ്ങൾ സൂക്ഷിക്കുന്നതിനോ സാധനങ്ങൾ പൊതിഞ്ഞു വാങ്ങുന്നതിനോ ഒന്നും പതാക ഉപയോഗിക്കരുതെന്നും ഫ്ലാഗ് കോഡ് അനുശാസിക്കുന്നു

logo
The Fourth
www.thefourthnews.in