സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് എങ്ങനെയായിരുന്നു ?

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് എങ്ങനെയായിരുന്നു ?

കോയമ്പത്തൂർ സ്വദേശിയും ഇന്ത്യയുടെ ആദ്യത്തെ ധനകാര്യവകുപ്പ് മന്ത്രിയുമായ ആർ കെ ഷൺമുഖ ചെട്ടിയായിരുന്നു ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്

രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുകയാണ്. രാജ്യത്തിന്റെ 92 -ാം ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ഈ സര്‍ക്കാരിന്റെ അവസാന വർഷത്തെ ബജറ്റ് ആയതുകൊണ്ട് തന്നെ ഇടക്കാല ബജറ്റായിട്ടാണ് 92 -ാം ബജറ്റ് അവതരിപ്പിക്കുക.

സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന്റെ ബജറ്റുകളുടെ ചരിത്രം പരിശോധിക്കുമ്പോൾ രാജ്യത്തിന്റെ ആദ്യ ബജറ്റും ഒരു ഇടക്കാല ബജറ്റായിരുന്നുവെന്ന പ്രത്യേകതയുണ്ട്. രാജ്യത്ത് ഇതുവരെ 77 പൂർണ ബജറ്റുകളും 14 ഇടക്കാല ബജറ്റുകളും അവതരിപ്പിക്കപ്പെട്ടു.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് എങ്ങനെയായിരുന്നു ?
ബജറ്റ് പെട്ടിയിൽ തുടങ്ങി ബഹി ഖാതയിലൂടെ ടാബ്‌ലറ്റ് വരെ; വർഷങ്ങളായി ബജറ്റ് അവതരണത്തിൽ വന്ന മാറ്റങ്ങൾ

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യത്തെ ബജറ്റ് 1892 ലായിരുന്നു അന്ന് സ്‌കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ജയിംസ് വിൽസൺ ആയിരുന്നു ബജറ്റ് അവതരിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് സ്വാതന്ത്ര്യം ലഭിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം 1947 നവംബർ 26 നായിരുന്നു അവതരിപ്പിക്കപ്പെട്ടത്. കോയമ്പത്തൂർ സ്വദേശിയും ഇന്ത്യയുടെ ആദ്യത്തെ ധനകാര്യ മന്ത്രിയുമായ ആർ കെ ഷൺമുഖം ചെട്ടിയായിരുന്നു ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്.

1947 ഓഗസ്റ്റ് 15 മുതൽ 1948 മാർച്ച് 31 വരെയുള്ള ഏഴര മാസ കാലയളവിലേക്കായിരുന്നു ബജറ്റ് അവതരിപ്പിച്ചത്. 1947 നവംബർ 26 ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു ഷൺമുഖം ബജറ്റ് അവതരിപ്പിച്ചത്.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് എങ്ങനെയായിരുന്നു ?
രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്; നിര്‍മ്മലയുടെ പെട്ടിയില്‍ എന്തുണ്ട്?

'സ്വതന്ത്രമായ ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ പോവുകയാണ് ഞാൻ. ഈ സന്ദർഭം ചരിത്രപരമായ ഒന്നായി കണക്കാക്കാം, മാത്രമല്ല ആദ്യ ബജറ്റ് അവതരിപ്പിക്കാനുള്ള ധനമന്ത്രി എന്ന പദവി എനിക്ക് ലഭിച്ചത് അപൂർവ നേട്ടമായി ഞാൻ കണക്കാക്കുന്നു' എന്നു പറഞ്ഞുകൊണ്ടായിരുന്നു ഷൺമുഖം ചെട്ടിയുടെ ബജറ്റ് പ്രസംഗം ആരംഭിച്ചത്.

171.15 കോടി രൂപയുടെ ബജറ്റ് വരുമാനമാണ് ആദ്യ ബജറ്റിൽ ലക്ഷ്യമിട്ടിരുന്നത്. ആ വർഷത്തെ ആകെ ചെലവ് 197.29 കോടി രൂപയായിരുന്നു. പ്രതിരോധ മേഖലയ്ക്ക് തന്നെയായിരുന്നു ആദ്യ ബജറ്റിലും കൂടുതൽ തുക വകയിരുത്തിയത്. പ്രതിരോധ സേവനങ്ങൾക്കായി 92.74 കോടി രൂപയായിരുന്നു കണക്കാക്കിയത്. 26.24 കോടി രൂപയായിരുന്നു അന്ന് രാജ്യത്തിന്റെ ധനകമ്മി.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് എങ്ങനെയായിരുന്നു ?
ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബജറ്റിൽ കേന്ദ്രം കരുതിയിരിക്കുന്നത് എന്ത്?

ധനമന്ത്രിയാവുന്നതിന് മുമ്പ് കൊച്ചി രാജ്യത്തിലെ ദിവാൻ കൂടിയായിരുന്നു ഷൺമുഖം ചെട്ടി. 1892-ൽ കോയമ്പത്തൂരിൽ ജനിച്ച അദ്ദേഹം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രം പഠിക്കുകയും മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടുകയും ചെയ്തു. പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ച ഷൺമുഖം ചെട്ടി സ്വരാജ് പാർട്ടിയിലും ജസ്റ്റിസ് പാർട്ടിയിലും പ്രവർത്തിച്ചു. 1935 മുതൽ 1941 വരെയായിരുന്നു ഷൺമുഖം ചെട്ടി കൊച്ചി രാജ്യത്തിന്റെ ദിവാനായത്.

ജവർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ അധികാരത്തിൽ ഏറിയ മന്ത്രിസഭയിലുള്ള മൂന്ന് കോൺഗ്രസ് ഇതര മന്ത്രിമാരിൽ ഒരാൾ കൂടിയായിരുന്നു ആർ കെ ഷൺമുഖം ചെട്ടി. ആദ്യ ബജറ്റിന് ശേഷം 1948 ൽ എത്തിയപ്പോഴേക്കും ഷൺമുഖം ചെട്ടി ധനമന്ത്രി സ്ഥാനം രാജിവച്ചു. തുടർന്ന് ജോൺ മത്തായി ധനമന്ത്രിയായി.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് എങ്ങനെയായിരുന്നു ?
'സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഒരു സീറ്റു പോലും തരില്ല'; കോണ്‍ഗ്രസിന് മമതയുടെ താക്കീത്

ആദ്യ ബജറ്റിൽ നിന്ന് 92 -ാം ബജറ്റിൽ എത്തി നിൽക്കുമ്പോൾ നിരവധി മാറ്റങ്ങളും ബജറ്റിന് വന്നിട്ടുണ്ട്. ഫെബ്രുവരി മാസത്തിലെ അവസാന ദിവസമായിരുന്നു പൊതുവെ ബജറ്റ് അവതരിപ്പിച്ചിരുന്നത്. എന്നാൽ 2017 മുതൽ ബജറ്റ് അവതരണം അന്നത്തെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലി ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. ഇതേവർഷം തന്നെ അതുവരെ പ്രത്യേകമായി അവതരിപ്പിച്ചിരുന്ന റെയിൽവേ ബജറ്റ് കേന്ദ്ര ബജറ്റിൽ ലയിപ്പിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in