തെലങ്കാനയില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു; രണ്ടു പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

തെലങ്കാനയില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു; രണ്ടു പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

ഇന്ന് രാവിലെ ഹൈദരാബാദിലെ എഎഫ്എയില്‍ നിന്നുള്ള പരിശീലന പരിപാടിക്കിടെ പിലാറ്റസ് പിസി 7 എംകെ രണ്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്

തെലങ്കാനയിൽ വ്യോമസേനാ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ മേദ് ജില്ലയിലെ തൂപ്രാനിലെ റാവെല്ലി ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. ഹൈദരാബാദ് ദണ്ടിഗല്‍ വ്യോമസേനാ അക്കാദമിയില്‍നിന്ന് പതിവ് പരിശീലനത്തിനായി പറന്നുയര്‍ന്നതായിരുന്നു വിമാനം.

ഇന്ന് രാവിലെ ദണ്ടിഗല്‍ വ്യോമസേനാ അക്കാദമിയിൽനിന്ന് പരിശീലന പരിപാടിക്കിടെ പിലാറ്റസ് പിസി 7 എംകെ രണ്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. അപകടകാരണം കണ്ടെത്താന്‍ സേന അന്വേഷണം തുടങ്ങി. ജനങ്ങള്‍ക്കോ സ്വത്തിനോ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പൈലറ്റുമാരുടെ മരണത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി. രണ്ട് പൈലറ്റുമാരുടെ ജീവന്‍ പൊലിഞ്ഞത് അതീവ ദുഖകരമാണ്. ഈ ദുരന്തസമയത്ത്, കുടുംബങ്ങള്‍ക്കൊപ്പം അവരുടെ ദുഖത്തില്‍ പങ്കുചേരുന്നെന്ന് അദ്ദേഹം എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചു.

തെലങ്കാന ടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം തകർന്നുവീണ് കത്തിനശിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in