സമരം കടുപ്പിക്കാൻ ഗുസ്തി താരങ്ങള്‍; ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളെന്ന് മുന്നറിയിപ്പ്

സമരം കടുപ്പിക്കാൻ ഗുസ്തി താരങ്ങള്‍; ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളെന്ന് മുന്നറിയിപ്പ്

ഇന്ന് ചേരുന്ന ഖാപ് പഞ്ചായത്തില്‍ കടുത്ത തീരുമാനങ്ങളെടുക്കും

ലൈംഗിക പീഡനാരോപണത്തില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ രാജ്യം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഗുസ്തി താരങ്ങള്‍. ഡല്‍ഹി പോലീസിന് നല്‍കിയ രണ്ടാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെ സമരം ശക്തമാക്കാനാണ് പ്രക്ഷോഭകരുടെ നീക്കം. ഇന്ന് നടക്കുന്ന ഖാപ് പഞ്ചായത്തില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്നും പിന്നീട് പ്രക്ഷോഭത്തെ ദേശവിരുദ്ധമെന്ന് മുദ്ര കുത്തരുതെന്നും താരങ്ങള്‍ പറയുന്നു. സര്‍ക്കാരിനെ തീരുമാനം അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സമരം കടുപ്പിക്കാൻ ഗുസ്തി താരങ്ങള്‍; ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളെന്ന് മുന്നറിയിപ്പ്
ഐപിഎല്‍ സ്‌റ്റേഡിയത്തിനു പുറത്ത് ഗുസ്തി താരങ്ങളുടെ പ്രതിഷേധം; പോലീസ് ഇടപെട്ടു, സംഘര്‍ഷം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കമുള്ള വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഗുസ്തി താരങ്ങള്‍ 28 ദിവസമായി ജന്തര്‍ മന്തറില്‍ സമരം ചെയ്യുകയാണ്. നിരവധി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ സംഘടനയായ മഹാപഞ്ചായത്തും താരങ്ങളുടെ സമരത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ബ്രിജ് ഭൂഷനെതിരായ സമരത്തില്‍ സര്‍ക്കാരും പോലീസും സ്വീകരിക്കുന്ന നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ താല്പര്യത്തിന് വിരുദ്ധമായ തീരുമാനം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ താരങ്ങളുടെ മുന്നറിയിപ്പ്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന് ഗുസ്തി താരങ്ങള്‍ വ്യക്തമാക്കുന്നു.

സമരം കടുപ്പിക്കാൻ ഗുസ്തി താരങ്ങള്‍; ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളെന്ന് മുന്നറിയിപ്പ്
ലൈംഗികാതിക്രമം നടന്നതിന് ഓഡിയോ, വീഡിയോ തെളിവുകൾ ഹാജരാക്കാനാവശ്യപ്പെട്ടു; മേല്‍നോട്ട സമിതിക്കെതിരെ വനിതാ ഗുസ്തി താരങ്ങൾ

13 മാസത്തോളം നീണ്ട കര്‍ഷക പ്രക്ഷോഭം പോലെ ഗുസ്തി താരങ്ങളുടെ തുടര്‍ സമരരീതി രാജ്യത്തിന് വേദനയുണ്ടാക്കുമെന്നും രാജ്യ താല്പര്യത്തിന് നിരക്കാത്തതായിരിക്കുമെന്നും വിനേഷ് ഫോഗട്ട് മുന്നറിയിപ്പ് നല്‍കുന്നു. ''ഒരു മിനിറ്റില്‍ പരിഹരിക്കാവുന്ന പ്രശ്‌നത്തില്‍ മാസങ്ങളായിട്ടും നടപടിയില്ല, ഞങ്ങളുടെ മത്സരങ്ങളും പരിശീലനങ്ങലുമെല്ലാം നഷ്ടമായി, ഒരുപാട് കഷ്ടപ്പെട്ടു'' -അവര്‍ പറഞ്ഞു.

സമരം കടുപ്പിക്കാൻ ഗുസ്തി താരങ്ങള്‍; ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളെന്ന് മുന്നറിയിപ്പ്
'ജന്തർ മന്തറിലേക്ക് വരൂ, ഞങ്ങളുടെ ശബ്ദമാകൂ'; വനിതാ കേന്ദ്ര മന്ത്രിമാരുടെ പിന്തുണ തേടി ഗുസ്തി താരങ്ങൾ

മെയ് 23ന് ഇന്ത്യാ ഗേറ്റില്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് ബജ്റംഗ് പുനിയ പറഞ്ഞു. ഏപ്രില്‍ 23 മുതല്‍ ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ പ്രതിഷേധിക്കുകയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in