പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മദ്രാസ് ഐഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; ഒരു മാസത്തിനിടെ മരിച്ചത് രണ്ട് വിദ്യാർഥികൾ

ആന്ധ്രാപ്രദേശ് സ്വദേശി പുഷ്പകാണ് മരിച്ചത്

മദ്രാസ് ഐഐടിയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. കോളേജിലെ മൂന്നാം വർഷ ബി ടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥി പുഷ്പക് ശ്രീ സായിയാണ് ആത്മഹത്യ ചെയ്തത്. ആന്ധ്രാപ്രദേശ് സ്വദേശിയായ പുഷ്പക് ഹോസ്റ്റലിലെ 273-ാം നമ്പർ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഒരു മാസത്തിനിടെ മദ്രാസ് ഐഐടിയിൽ രണ്ടാമത്തെ വിദ്യാർഥിയാണ് ആത്മഹത്യ ചെയ്യുന്നത്.

കഴിഞ്ഞ ഫെബ്രുവരി 14നാണ് മഹാരാഷ്ട്ര സ്വദേശിയായ സ്റ്റീഫന്‍ സണ്ണി തരമണിയിലെ കോളേജ് ക്യാമ്പസില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിരുന്നില്ലെന്നും വിഷാദം മൂലമാണ് സ്റ്റീഫന്‍ ആത്മഹത്യ ചെയ്തത് എന്നായിരുന്നു കോട്ടൂര്‍പുരം പോലീസിന്റെ വിശദീകരണം. എന്നാല്‍ മദ്രാസ് ഐഐടി അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളാണ് സ്റ്റീഫന്‍ സണ്ണിയുടെ മരണത്തിന് കാരണമെന്നാണ് ആരോപണം.

നേരത്തെ ചെന്നൈ ഐഐടി ക്യാമ്പസിലെ മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ മരണവും വലിയ വിവാദമായിരുന്നു. കര്‍ണാടക സ്വദേശിയായ മറ്റൊരു വിദ്യാര്‍ഥിയും ക്യാമ്പസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

logo
The Fourth
www.thefourthnews.in