പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഡാക്കില്‍ മിന്നല്‍ പ്രളയത്തില്‍ സൈനിക ടാങ്ക് മുങ്ങി; അഞ്ച് മരണം, അപകടം പരിശീലനത്തിനിടെ

ഇന്ന് പുലര്‍ച്ചെ നദി മുറിച്ചു കടക്കുന്നതിനിടെ ടാങ്കുകള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു

ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ സൈനിക ടാങ്ക് അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ നദി മുറിച്ചു കടക്കുന്നതിനിടെ ടാങ്കുകള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും നാല് സൈനികരുമാണ് ടാങ്കിലുണ്ടായിരുന്നത്.

ലഡാക്കിലെ ന്യോമ ഷുഷുല്‍ മേഖലയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ടി-72 ടാങ്കാണ് അപകടത്തില്‍ പെട്ടത്. പരിശീലനത്തിനിടെ നദിയില്‍ മിന്നല്‍ പ്രളയമാണ് അപകടകാരണമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് ഇവിടെനിന്ന് 148 കിലോമീറ്റര്‍ അകലെ മന്ദിര്‍ മോറിനു സമീപം പുലര്‍ച്ചെ ഒരു മണിക്ക് സൈനിക പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും നാല് സൈനികരുമാണ് ടാങ്കിലുണ്ടായിരുന്നത്.

പ്രതീകാത്മക ചിത്രം
നെറ്റ് പുനഃപരീക്ഷ ഓഗസ്റ്റ് 21 മുതൽ, പരീക്ഷാ രീതിയിലും മാറ്റം; വിവരങ്ങളറിയാം

കഴിഞ്ഞ വര്‍ഷം ലേ ജില്ലയിലെ കിയാരിക്ക് സമീപം ഒരു സൈനിക ട്രക്ക് റോഡ് തെറ്റി അഗാധമായ തോട്ടിലേക്ക് മറിഞ്ഞ് ഒരു ജെസിഒ ഉള്‍പ്പെടെ ഒന്‍പത് സൈനികര്‍ മരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in