'ഇന്ത്യ'ക്ക് നിര്‍ണായകം; ഉപതിരഞ്ഞെടുപ്പില്‍ അഞ്ചിടങ്ങളില്‍ സഖ്യ സ്ഥാനാര്‍ഥികള്‍

'ഇന്ത്യ'ക്ക് നിര്‍ണായകം; ഉപതിരഞ്ഞെടുപ്പില്‍ അഞ്ചിടങ്ങളില്‍ സഖ്യ സ്ഥാനാര്‍ഥികള്‍

പ്രതിപക്ഷ സഖ്യമായ ഇന്ത്യ രൂപീകരിച്ചശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്

കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലായി ഏഴ് നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ രൂപീകരിച്ചശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. അതിനാല്‍ എന്‍ഡിഎ മുന്നണിയും പ്രതിപക്ഷ മുന്നണിയായ ഇന്ത്യയും തമ്മിലുള്ള പോരാട്ടമെന്ന് ഇതിനെ വിശേപ്പിക്കാം.

ജാര്‍ഖണ്ഡിലെ ദുമ്രി, ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പൂര്‍, ഉത്തര്‍പ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍, കേരളത്തിലെ പുതുപ്പള്ളി, പശ്ചിമ ബംഗാളിലെ ധുപ്ഗുരി എന്നിവടങ്ങളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ അഞ്ചിടത്ത് ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥികളുണ്ട്.

അഞ്ച് സീറ്റുകളില്‍ സിറ്റിങ് എംഎല്‍മാര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്

ഉത്തര്‍പ്രദേശിലെ ഘോസിയില്‍ ഇന്ത്യ പ്രതിപക്ഷ മുന്നണിയില്‍നിന്ന് സമാജ് വാദ് പാര്‍ട്ടിയാണ് ബിജെപിക്കെതിരെ മത്സരിക്കുന്നത്. ജാര്‍ഖണ്ഡിലെ ദുമ്രിയില്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച പാര്‍ട്ടിയെയാണ് ഇന്ത്യ മുന്നണിയില്‍നിന്ന് മത്സരിപ്പിച്ചിരിക്കുന്നത്. ത്രിപുരയിലെ ധന്‍പൂരിലും ബോക്‌സാനഗറിലും സിപിഎം സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഉത്തരാഖണ്ഡിലെ ബഗേശ്വറില്‍ കോണ്‍ഗ്രസാണ് ഇന്ത്യ മുന്നണിയില്‍ നിന്ന് മത്സരിക്കുന്നത്.

എന്നാല്‍ പുതുപ്പള്ളിയിലും പശ്ചിമബംഗാളിലെ ധൂപ്ഗുരിയിലും ഇന്ത്യ മുന്നണിയില്‍ പരസ്പരം എതിര്‍ത്താണ് മത്സരിക്കുന്നത്. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരമേറ്റുമുട്ടുമ്പോൾ ധൂപ്ഗുരിയിൽ ത്രികോണ മത്സരമാണ്. ഇന്ത്യ മുന്നണിയിലെ തൃണമൂൽ കോൺഗ്രസും സിപിഎമ്മും വെവ്വേറെ ബിജെപിയെ നേരിടുന്നവെന്നതാണ് ഇവിടുത്തെ സവിശേഷത. കോൺഗ്രസ് പിന്തുണയോടെയാണ് സിപിഎമ്മിന്റെ മത്സരം.

ത്രിപുരയിലെ ധന്‍പൂര്‍, ബോക്സാനഗര്‍ എന്നീ മണ്ഡലങ്ങളില്‍ സിപിഎമ്മും ഭരണകക്ഷിയായ ബിജെപിയും തമ്മിലാണ് മത്സരം

'ഇന്ത്യ'ക്ക് നിര്‍ണായകം; ഉപതിരഞ്ഞെടുപ്പില്‍ അഞ്ചിടങ്ങളില്‍ സഖ്യ സ്ഥാനാര്‍ഥികള്‍
പെരിയാറില്‍നിന്ന് ഉദയനിധി സ്റ്റാലിന്‍ വരെ, സനാതന ധര്‍മത്തിനെതിരായ ദ്രാവിഡ കലാപങ്ങള്‍

അഞ്ച് സീറ്റുകളില്‍ സിറ്റിങ് എംഎല്‍മാര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. മറ്റ് രണ്ട് സീറ്റുകളില്‍ എംഎല്‍മാര്‍ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

ബംഗാളിലെ ധുപ്ഗുരിയില്‍ സിറ്റിങ് എംഎൽഎ ബിജെപിയുടെ ബിഷ്ണു പാദ റേയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 2021 ല്‍ 4300 വോട്ടിന്റെ നേരിയ വ്യത്യാസത്തിലാണ് ബിജെപി തൃണമൂല്‍ കോണ്‍ഗ്രസിന്റെ മിതാലി റോയിയെ പരാജയപ്പെടുത്തിയത്.

ത്രിപുരയിലെ ധന്‍പൂര്‍, ബോക്സാനഗര്‍ എന്നീ മണ്ഡലങ്ങളില്‍ സിപിഎമ്മും ഭരണകക്ഷിയായ ബിജെപിയും തമ്മിലാണ് മത്സരം. കോണ്‍ഗ്രസും ടിപ്രമോതയും ഒരു സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. ഇന്ത്യ മുന്നണിയിലുണ്ടാക്കിയ ധാരണയുടെ ഫലമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നത്. ലോക്സഭാ സീറ്റ് നിലനിര്‍ത്താന്‍ കേന്ദ്രമന്ത്രി പ്രതിമ ഭൂമിക് എംഎല്‍എ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് ധൻപൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരുകാലത്ത് സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്നു ധന്‍പൂര്‍.

53 വര്‍ഷം തുടര്‍ച്ചയായി എംഎല്‍എയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

'ഇന്ത്യ'ക്ക് നിര്‍ണായകം; ഉപതിരഞ്ഞെടുപ്പില്‍ അഞ്ചിടങ്ങളില്‍ സഖ്യ സ്ഥാനാര്‍ഥികള്‍
'എന്റെ തലയ്ക്ക് 10 രൂപയുടെ ചീര്‍പ്പ് മതി'; തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സന്യാസിക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍

ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. പ്രധാന മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. 2023 ഏപ്രിലില്‍ സിറ്റിങ് ബിജെപി എംഎല്‍എയും മന്ത്രിയുമായ ചന്ദന്‍ റാം ദാസിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

ജാര്‍ഖണ്ഡിലെ ദുമ്രിയില്‍ എംഎല്‍എയും മന്ത്രിയുമായിരുന്ന ജഗന്നാഥ് മഹ്‌തോയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്.

മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 53 വര്‍ഷം തുടര്‍ച്ചയായി എംഎല്‍എയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിലെ ജയ്ക് സി തോമസാണ് എതിർ സ്ഥാനാർഥി.

ഏഴിടങ്ങളില്‍ അഞ്ചിടത്തും മുന്നണിയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് ഈ ഉപതിരഞ്ഞെടുപ്പുകള്‍ വളരെ നിര്‍ണായകമാണ്

ഉത്തര്‍പ്രദേശിലെ ഘോസിയില്‍ ബിജെപിയും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിജെപിയിലേക്ക് മാറിയ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ ദാരാ ചൗഹാന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

ഏഴിടങ്ങളില്‍ അഞ്ചിടത്തും മുന്നണിയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് ഈ ഉപതിരഞ്ഞെടുപ്പുകള്‍ വളരെ നിര്‍ണായകമാണ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍ നടക്കുക.

logo
The Fourth
www.thefourthnews.in