തിരിച്ചടിച്ച് ഇന്ത്യ; കനേഡിയന്‍
ഉദ്യോഗസ്ഥനെ പുറത്താക്കി; അഞ്ചു ദിവസത്തിനകം രാജ്യം വിടണം

തിരിച്ചടിച്ച് ഇന്ത്യ; കനേഡിയന്‍ ഉദ്യോഗസ്ഥനെ പുറത്താക്കി; അഞ്ചു ദിവസത്തിനകം രാജ്യം വിടണം

ഇന്ത്യയിലെ കാനേഡിയന്‍ ഹൈക്കമ്മിഷണര്‍ കാമറൂണ്‍ മാക്കെയയെ വിദേശകാര്യ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് ഇന്ത്യ നടപടി അറിയിച്ചത്

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവി ഹര്‍ദീപ് സിങ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയുടെ നടപടില്‍ തിരിച്ചടി നല്‍കി ഇന്ത്യ. ഇന്ത്യയിലെ കാനേഡിയന്‍ ഹൈക്കമ്മിഷണര്‍ കാമറൂണ്‍ മാക്കെയയെ വിദേശകാര്യ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് ഇന്ത്യ നടപടി അറിയിച്ചത്.

ഇന്ത്യയിലെ ഉന്നത കനേഡയില്‍ ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും അടുത്തി അഞ്ചു ദിവസത്തിനകം ഉദ്യോഗസ്ഥന്‍ രാജ്യം വിടണമെന്നും ഹൈക്കമ്മിഷണറെ അറിയിച്ചു. കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ അനവാശ്യമായി ഇടപടെടെന്നതിനാലും ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ളതിനാലുമാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

തിരിച്ചടിച്ച് ഇന്ത്യ; കനേഡിയന്‍
ഉദ്യോഗസ്ഥനെ പുറത്താക്കി; അഞ്ചു ദിവസത്തിനകം രാജ്യം വിടണം
പകരത്തിന് പകരം; ഇന്ത്യയിലെ ഉന്നത കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയേക്കും; ബന്ധം കൂടുതല്‍ വഷളാകുന്നു

കാനഡയിലെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) തലവന്‍ പവന്‍ കുമാര്‍ റായിയെ പുറത്താക്കിയതിന്റെ മറുപടിയായി ഇന്ത്യയിലെ ഉന്നത കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഉടന്‍ ഇന്ത്യ പുറത്താക്കിയത്. അന്താരാഷ്ട്ര നയതന്ത്രത്തില്‍ ഒരു രാജ്യം നടത്തുന്ന പുറത്താക്കലുകള്‍ മറ്റൊരു രാജ്യം അംഗീകരിച്ചു നല്‍കുന്ന പതിവില്ല. പ്രത്യേകിച്ച് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തുള്ള പങ്ക് ഇന്ത്യ ഔദ്യോഗികമായി തള്ളിയ സാഹചര്യത്തില്‍. അതിനാല്‍ ഇന്ത്യയുടെ തിരിച്ചടി ഉറപ്പായിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് പ്രത്യേക സമ്മേളനം നടക്കുന്നതിനാല്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിഷയത്തില്‍ സഭയില്‍ ഔദ്യോഗിക പ്രസ്താവന നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്ന ഹര്‍ദീപ് സിങ് നിജ്ജാര്‍ ജൂണ്‍ 18നായിരുന്നു കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേര്‍ നിജ്ജാറിനെതിരെ വെടിയുതിര്‍ത്തത്.

കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കനേഡിന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തിങ്കളാഴ്ച ആരോപിച്ചതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു പിന്നാലയാണ് പവന്‍ കുമാറിനെതിരായ നടപടി. 'കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് ബന്ധമുണ്ടോയെന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി കാനേഡിയന്‍ സുരക്ഷ ഏജന്‍സികള്‍ പരിശോധിച്ച് വരികയാണ്.' ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. കാനഡയില്‍ ഒരു കനേഡിയന്‍ പൗരനെ കൊലപ്പെടുത്തിയതില്‍ ഒരു വിദേശ കൈയുടെയോ സര്‍ക്കാരിന്റെയോ പങ്കാളിത്തം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in